ഗര്‍ഭിണിയെ കൂട്ടാതെയുള്ള യാത്രയാണോ? ഹന്‍സു രഹസ്യമാക്കിയ യാത്ര എവിടേക്കാണെന്ന് പറഞ്ഞ് സിന്ധു കൃഷ്ണ
സിനിമയും രാഷ്ട്രീയവുമൊക്കെയായി തിരക്കിട്ട ജീവിതത്തിലാണ് നടന്‍ കൃഷ്ണ കുമാര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്റെ ഭാര്യയും മക്കളും. യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രാം റീലുകളുമൊക്കെ ചെയ്താണ് താരകുടുംബത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും സാധിച്ചിരുന്നു. മാത്രമല്ല രണ്ടാമത്തെ മകളായ ദിയയിലൂടെ വൈകാതെ കുടുംബത്തിലെ ആദ്യ പേരക്കുട്ടിയും ജനിക്കും.
അങ്ങനെ സന്തോഷങ്ങള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ് താരങ്ങള്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും പുതിയതായി വെക്കേഷന്‍ ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയതിന്റെ വിശേഷങ്ങളുമായിട്ടാണ് നടന്റെ ഇളയമകളായ ഹന്‍സിക എത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഹന്‍സു പങ്കുവെച്ച വീഡിയോയില്‍ തന്റെ സ്വപ്‌നനഗരത്തില്‍ എത്തിയെന്നും ഇതെവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കുമോ എന്നുമാണ് ചോദിച്ചിരിക്കുന്നത്.

ഹന്‍സുവിന്റെ ചോദ്യത്തിന് നിരവധി ഉത്തരങ്ങള്‍ ലഭിച്ചിരുന്നു. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഹോളിവുഡ് സ്‌റ്റൈലിലേക്ക് ഹന്‍സു മാറിയല്ലോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മാത്രമല്ല സഹോദരിമാരുടെയും അമ്മയുടെയുമൊക്കെ കൂടെ നില്‍ക്കുന്ന ഫോട്ടോസും താരപുത്രി പങ്കുവെച്ചു. ഇതിന് പിന്നാലെ ഹന്‍സുവിന്റെ സര്‍പ്രൈസ് പൊളിച്ചോണ്ടാണ് അമ്മ സിന്ധു എത്തിയിരിക്കുന്നത്. മക്കളുടെ കൂടെ എടുത്ത ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി സിന്ധു പോസ്റ്റ് ചെയ്തിരുന്നു.
സാധാരണ ചെയ്യാറുള്ളത് പോലെ തങ്ങളിപ്പോള്‍ ഏത് സ്ഥലത്താണെന്നും സിന്ധു സൂചിപ്പിച്ചു. ഇതോടെയാണ് ഹന്‍സിക ഒളിപ്പിച്ച് വെച്ച രഹസ്യസ്ഥലം ഏതാണെന്ന് ആരാധകരും മനസിലാക്കുന്നത്. ഇത്തവണ അവധി ആഘോഷിക്കാനായി ജപ്പാനിലേക്കായിരുന്നു താരകുടുംബം യാത്ര പോയത്. മൂന്ന് പെണ്‍മക്കളുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോസും സിന്ധു പോസ്റ്റ് ചെയ്തിരുന്നു.
ഓസി എന്ന് വിളിക്കുന്ന രണ്ടാമത്തെ മകള്‍ ദിയ മാത്രമാണ് ഈ യാത്രയില്‍ നിന്നും മാറി നിന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ താരം ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. ജൂലൈയില്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയത്ത് വലിയ യാത്രകളില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത് പ്രകാരമാണ് ഓസി ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കിയത്. അതേ സമയം വ്‌ളോഗിലൂടെ അവിടുത്തെ വിശേഷങ്ങളുമായി വരണമെന്ന് പറയുകയാണ് ആരാധകര്‍.

വീട്ടിലുള്ള എല്ലാവരും ഒരുപോലെ യൂട്യൂബ് ചാനലില്‍ സജീവമാണ്. യാത്രകള്‍ പോകുന്നതിനെ കുറിച്ചും അതിനിടയിലുണ്ടാവുന്ന സംഭവങ്ങളുമൊക്കെ കോര്‍ത്തിണക്കിയ വീഡിയോസാണ് ഓരോരുത്തരായി പങ്കുവെക്കാറുള്ളത്. എന്നാല്‍ ഒരാഴ്ച നടക്കുന്ന സംഭവങ്ങളെല്ലം ചെറിയ ചെറിയ വീഡിയോയായി എടുത്ത് അതൊക്കെ ഒരുമിച്ച് കാണിച്ചാണ് സിന്ധു കൃഷ്ണ വ്‌ലോഗുമായി എത്താറുള്ളത്.
അച്ഛന്‍ സിനിമാ നടനായത് കൊണ്ട് തന്നെ സ്വഭാവികമായിട്ടും മക്കളും അതേ പാതയാണ് പിന്തുടര്‍ന്നത്. മൂത്തമകള്‍ അഹാന കൃഷ്ണയാണ് സിനിമയില്‍ തന്റേതായൊരു സ്ഥാനം ഉറപ്പിച്ചത്. ഇതിനകം നായികയായി നിരവധി സിനിമകളില്‍ അഹാന അഭിനയിച്ച് കഴിഞ്ഞു. വളരെ പ്രൊഫഷണലായിട്ടുള്ള അഭിനേത്രിയാണ് അഹാന. ഒപ്പം സഹോദരിമാരും അഭിനയത്തിലേക്ക് വന്നിരുന്നു. ദിയ മാത്രമാണ് സിനിമയില്‍ മുഖം കാണിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചത്.
എന്നിരുന്നാലും ഫാമിലി, ബിസിനസ് അങ്ങനെ തനിക്കിഷ്ടമുള്ള മേഖലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ ദിയയ്ക്കും സാധിച്ചു. ഭര്‍ത്താവും കുഞ്ഞുങ്ങളുമൊക്കെ അടങ്ങുന്നൊരു ജീവിതമാണ് താന്‍ സ്വപ്‌നം കണ്ടതെന്നും അത് നേടിയെടുത്തുവെന്നുമൊക്കെ വിവാഹത്തിനോട് അനുബന്ധിച്ച് ദിയ സൂചിപ്പിച്ചിരുന്നു. അങ്ങനെ ചേച്ചിയെ ഓവര്‍ടേക്ക് ചെയ്താണ് ദിയ വിവാഹജീവിതത്തിലേക്ക് പോയത്. ഇപ്പോള്‍ ഗര്‍ഭകാലത്തെ വിശേഷങ്ങളുമായിട്ടാണ് താരപുത്രി എത്താറുള്ളത്.


Click it and Unblock the Notifications