ബാങ്ക് ബാലൻസ് ഇല്ലാത്ത സമയത്ത് വെച്ച വീട്, പാലുകാച്ചലിന് ശ്രീവിദ്യയും പേളിയും വരെ, സിന്ധുവിന്റെ വീഡിയോ!
താര പത്നിയും താരപുത്രിമാരുടെ അമ്മയുമാണെങ്കിലും അത്തരത്തിലുള്ള യാതൊരു താര ജാഡയുമില്ലാതെ കൂട്ടത്തിലാണ് സിന്ധു കൃഷ്ണ. അതുകൊണ്ട് തന്നെ സിന്ധു കൃഷ്ണയുടെ വ്ലോഗുകൾക്ക് ആരാധകരും ഏറെയാണ്. തന്റെ സബ്സ്ക്രൈബേഴ്സിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് സിന്ധു കൃഷ്ണ വീഡിയോ പങ്കുവെക്കാറുള്ളത്. അത്തരത്തിൽ ഏറെ നാളുകളായി ആരാധകർ ആവശ്യപ്പെടാറുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
താനും കൃഷ്ണ കുമാറും മക്കളും ഇരുപത് വർഷത്തിൽ ഏറെയായി താമസിക്കുന്ന വീടിന്റെ പാലുകാച്ചൽ സമയത്തെ വീഡിയോയാണ് സിന്ധു കൃഷ്ണ പങ്കിട്ടിരിക്കുന്നത്. താരനിബിഢമായിരുന്നു ചടങ്ങെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഹോം ടൂർ ചെയ്യാമോയെന്ന് നിരന്തരമായി സിന്ധുവിനോട് ആരാധകർ ആവശ്യപ്പെടാറുള്ളതാണ്. അതിന് മുന്നോടിയായാണ് പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോയുമായി സിന്ധു എത്തിയത്.

രാവിലെ പൂജയും പാലുകാച്ചൽ ചടങ്ങും വൈകീട്ട് പാർട്ടിയും എന്ന രീതിയിലായിരുന്നു അന്ന് പരിപാടികൾ സിന്ധുവും കൃഷ്ണ കുമാറും ചേർന്ന് ഒരുക്കിയത്. രാവിലെ ചടങ്ങിന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പിന്നീട് നടന്ന പാർട്ടിയിലാണ് സിനിമാ താരങ്ങളെല്ലാം പങ്കെടുത്തത്. ഇരുവരുടെയും നാല് പെൺമക്കളിൽ ആദ്യത്തെ മൂന്നുപേരും വാടക വീടുകളിൽ പിറന്നവരാണ്.
പിന്നീട് ആ വാടക വീട് ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യം വന്നപ്പോഴാണ് സ്വന്തമായി ഒരു വീട് കെട്ടിപ്പൊക്കാമെന്ന ഐഡിയ കൃഷ്ണ കുമാറിനും സിന്ധുവിനും വന്ന്. സ്ഥിര വരുമാനമില്ലാത്ത ബാങ്ക് ബാലൻസ് ഇല്ലാത്ത കാലത്ത് ലോൺ എടുത്താണ് ഇരുവരും വീട് പണി നടത്തിയത്. അന്ന് അഡ്വടൈസിങ് സ്ഥാപനം ഇരുവർക്കും ഉണ്ടായിരുന്നു.
അതുെകാണ്ട് തന്നെ അവിടെ ക്ലൈന്റായി വന്നവരിൽ നിന്നും പണം വാങ്ങാതെ അവരുടെ സ്ഥാപനങ്ങളിൽ നിന്നും ആ പൈസയ്ക്കുള്ള സാധനങ്ങൾ സ്വീകരിച്ചാണ് തിരുവനന്തപുരം നഗരത്തിൽ സ്ത്രീ എന്ന വീട് പണിതുയർത്തിയത്. വീട്ടുകാരുടെ പോലും സഹായം ലഭിച്ചിട്ടില്ലെന്നും സിന്ധു പാലുകാച്ചൽ ചടങ്ങ് വീഡിയോ പങ്കിട്ട് പറഞ്ഞു. സ്വന്തമായി വീട് വെച്ച ശേഷം പിറന്നത് നാലാമത്തെ മകൾ ഹൻസിക മാത്രമാണ്.
സ്ത്രീ വീട് ഉയരുമ്പോൾ മക്കളായ അഹാന, ദിയ, ഇഷാനി എന്നിവർ തീരെ ചെറിയ കുട്ടികളാണ്. മക്കളുടെ ഭാഗ്യം കൊണ്ടാണ് ഇങ്ങനൊരു വീട് പണിയാൻ തങ്ങൾക്ക് സാധിച്ചതെന്നും സിന്ധു പറയുന്നു. നടൻ മധു, ശ്രീവിദ്യ, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾ പലരും വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തവരാണ്.

കൂട്ടത്തിൽ ഒരു കൗമാരക്കാരി പെൺകുട്ടിയായി അച്ഛനൊപ്പം മലയാളികളുടെ സ്വന്തം പേളി മാണിയും ഉണ്ടായിരുന്നു. അച്ഛന്റെ കൂടെയാണ് ഒരു കയ്യിലെ സഞ്ചിയിൽ പുത്തൻ വീടിനായുള്ള സമ്മാനവുമായി കുട്ടി പാവടയും ടോപ്പും ധരിച്ച് പേളി എത്തിയത്. കൃഷ്ണ കുമാറിന്റെ കുടുംബവുമായി വളരെ അടുത്ത സൗഹൃദം പേളിക്കുണ്ട്. പേളിയുടെ യുട്യൂബ് ചാനലിൽ അടുത്തിടെ അഹാന ഗസ്റ്റായി വന്നിരുന്നു.
താനും അനുജത്തിമാരും വളർന്ന് വരുന്ന വേളയിൽ അവർ കണ്ട ഏറ്റവും സ്റ്റൈലിഷായ ടീനേജുകാരികളായിരുന്നു പേളി മാണിയും അനുജത്തി റേച്ചൽ മാണിയുമെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. പേളിയേയും ശ്രീവിദ്യയേയുമാണ് പാലുകാച്ചൽ വീഡിയോയിൽ ഏറ്റവും കൂടുതൽപേർ ശ്രദ്ധിച്ചത്. ഇരുപത് വർഷം പഴക്കമുള്ള വീഡിയോ കണ്ടപ്പോൾ പലതും റീലേറ്റ് ചെയ്യാനും സന്തോഷവും തോന്നിയെന്നാണ് ഏറെയും പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തത്.


Click it and Unblock the Notifications