അമ്മ സിനിമയ്ക്ക് വരുന്നോയെന്ന് ദിയ ഇതുവരെ ചോദിച്ചിട്ടില്ല, അറ്റാച്ച്മെന്റ് സുഹൃത്തുക്കളോടായിരുന്നു: സിന്ധു

മക്കൾ നാല് പേരും ജീവിതത്തിൽ ഉയർച്ചകളിലേക്ക് കുതിക്കുന്നതിൽ അഭിമാനിക്കുന്ന മാതാപിതാക്കളാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. മക്കളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഇരുവരും നിരവധി മാതാപിതാക്കൾക്ക് പ്രചോദനമാണ്. മക്കളാണ് അന്നും ഇന്നും സിന്ധു കൃഷ്ണയുടെ ലോകം. സിന്ധുവിന്റെ വ്ലോ​ഗുകൾ കാണുന്നവർക്ക് നാല് മക്കളെക്കുറിച്ചും നാല് അഭിപ്രായങ്ങളാണ്. സിന്ധു ഏത് മകളോടാണ് കൂടുതൽ മമത കാണിക്കുന്നത്, ഏത് മകളെയാണ് കൂടുതൽ മനസിലാക്കിയത് എന്നെല്ലാം സംബന്ധിച്ച് ആരാധകർ അഭിപ്രായങ്ങൾ പറയാറുണ്ട്.

കേരളത്തിലെ നിർമാതാക്കളെ ഒടിടിക്കാർ വിശ്വസിക്കാതായി, ബാൾട്ടിയുടെ പരാജയത്തിന് കാരണം: സന്തോഷ് ടി കുരുവിള
കേരളത്തിലെ നിർമാതാക്കളെ ഒടിടിക്കാർ വിശ്വസിക്കാതായി, ബാൾട്ടിയുടെ പരാജയത്തിന് കാരണം: സന്തോഷ് ടി കുരുവിള

ഇപ്പോഴിതാ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ എന്നീ തന്റെ നാല് മക്കളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് സിന്ധു കൃഷ്ണ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധു കൃഷ്ണ മനസ് തുറന്നത്. അമ്മു (അഹാന കൃഷ്ണ) മകളെന്നതിലുപരി എന്റെ അടുത്ത സുഹൃത്താണ്. എല്ലാ വീട്ടിലും അമ്മുവിനെ പോലൊരാൾ വേണമെന്നാണ് അമ്മമാരുടെ ആ​ഗ്രഹം. എന്നെ എല്ലായിടത്തും കൊണ്ട് പോകും. ബക്കറ്റ് ലിസ്റ്റ് എല്ലാം തീർന്നു.

Sindhu Krishna About Diya Krishna

അമ്മു ഒന്നും ഒളിക്കാത്ത ആളാണ്. അവളെന്താണോ അത് നിങ്ങൾ കാണുന്നുണ്ട്. അമ്മുവിന്റെ ഒരുവിധ ഇമോഷൻസെല്ലാം സോഷ്യൽമീഡിയയിൽ കാണിച്ചി‌ട്ടുണ്ട്. ഇഷിനി ഭയങ്കര ജാ‍ഡയാണെന്ന് എല്ലാവരും പറയും. പക്ഷെ അങ്ങനെയല്ല. ദിയ ഏറെക്കുറെ ഓപ്പൺബുക്ക് ആണ്. കുട്ടിയായിരുന്നപ്പോൾ പാവം കുട്ടിയായിരുന്നു. ഒട്ടും ബുദ്ധിമുട്ടാതെ വളർത്തിയതാണ് ഞാൻ ദിയയെ.

പ്രണയിച്ച് വിവാഹം കഴിച്ചു, ഡിവോഴ്സോടെ മദ്യപാനം തുടങ്ങി, ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് സുഹൃത്തുക്കൾ!
പ്രണയിച്ച് വിവാഹം കഴിച്ചു, ഡിവോഴ്സോടെ മദ്യപാനം തുടങ്ങി, ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത് സുഹൃത്തുക്കൾ!

അവൾക്ക് വേണ്ടി ഞാൻ കഷ്‌‌ടപ്പെട്ടിട്ടേയില്ല. വളരെ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. ഇഷാനി ജനിച്ചപ്പോൾ ഇഷാനിയുടെ ബേബി സിറ്ററായിരുന്നു അവൾ. പിന്നെ ഹൻസികയുടെയും. വളർന്ന് കഴിഞ്ഞപ്പോൾ അത്യാവശ്യം നമ്പറൊക്കെയുള്ള കുട്ടിയായി മാറി. ദിയ മാത്രമാണ് എപ്പോഴും സുഹൃത്തുക്കളുടെ കൂടെ കറങ്ങുന്നത്. ആൺകുട്ടികളുടെ സ്വഭാവമായിരുന്നു. അറ്റാച്ച്മെന്റ് കൂടുതലും ഫ്രണ്ട്സിനോടായിരുന്നു. എല്ലാവരും ഒരേ പോലെയാകില്ലല്ലോ. ഞങ്ങൾക്കതങ്ങ് ശീലമായി. ഞാൻ സിനിമയ്ക്ക് പോകുന്നു, അമ്മ വരുന്നോ എന്ന് ദിയ എന്നോട് ചോദിച്ചിട്ടേയില്ല. അമ്മു എപ്പോഴും ചോദിക്കും. ദിയ വ്യത്യസ്തയായിരിക്കും. അതുകൊണ്ടായിരിക്കും അങ്ങനെ.

ദിയയുടെ തീരുമാനങ്ങളിൽ ഉപദേശിക്കാറുണ്ട്. ഞാനും കൃഷ്ണകുമാറും പറയുന്ന ഒരുപാട് കാര്യങ്ങൾ ദിയ കേൾക്കാറുമുണ്ട്. അല്ലാതെയും ചെയ്യാറുണ്ട്. അങ്ങനെയല്ല, ഇങ്ങനെയാണ് എന്ന് ഞാനെപ്പോഴും പറയാറ് ദിയയോടാണ്. അശ്വിൻ ദിയയുടെ ഫ്രണ്ട്സ് ​ഗ്യാങ്ങിലുള്ളയാളല്ലേ. എനിക്കറിയാമായിരുന്നു. ഒരിക്കൽ വ്ലോ​ഗിൽ കണ്ടപ്പോൾ ആരാണ് ഈ കു‌ട്ടി, എന്ത് ചെയ്യുന്നു എന്നെല്ലാം ചോദിച്ചിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു.

മുമ്പ് വഴക്ക് പറഞ്ഞിരുന്നത് ദിയയെയാണ്. ഇപ്പോൾ ഹൻസികയെ. ഹൻസികയ്ക്ക് ഞാൻ വഴക്ക് പറഞ്ഞാൽ ഫീൽ ചെയ്യില്ല. പിള്ളേർ വീട് വൃത്തികേടാക്കിയിടുന്നത് എനിക്കിഷ്ടമല്ല. ദേഷ്യം വരും. രാവിലെ ഇഷാനിയും ഹൻസികയും എപ്പോഴും വെെകും. ഇഷാനിയും ഹൻസികയും കോളേജിൽ പോകുമ്പോൾ എന്നും ഞാൻ ചീത്ത പറയും. മക്കൾക്ക് മിക്കപ്പോഴും ഫോട്ടോകളും വീഡിയോകളും എടുത്ത് കൊടുക്കുന്നത് താനാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X