ഞാൻ പറയുന്നത് കേൾക്കില്ല, പക്ഷെ ഓസിയെ മിസ് ചെയ്യുന്നു; കുഞ്ഞുമായി അവൾ വരും: സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയാകുന്ന ഇൻഫ്ലുവൻസേഴ്സ് കുടുംബം കൃഷ്ണ കുമാറിന്റേതാണ്. നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണയ്ക്കും യൂട്യൂബ് ചാനലുണ്ട്. വീട്ടിലെ വിശേഷങ്ങളും യാത്രാ വീഡിയോകളും സിന്ധു കൃഷ്ണ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് പേരാണ് സിന്ധുവിന്റെ വീഡിയോകളുടെ കാഴ്ചക്കാർ. മക്കൾ നാല് പേരിൽ മിക്കപ്പോഴും ചർച്ചയാകാറ് ദിയ കൃഷ്ണയാണ്. ​ഗർഭിണിയാണ് ദിയ. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെ വിവാഹം.

വിവാഹം കഴിഞ്ഞ് വൈകാതെ അമ്മയാകാൻ ദിയ തീരുമാനിച്ചു. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയയും ഭർത്താവ് അശ്വിൻ ​ഗണേശും. കുടുംബ ജീവിതമാണ് താനെന്നും ആ​ഗ്രഹിച്ചതെന്ന് നേരത്തെ ദിയ പറഞ്ഞിട്ടുണ്ട്. ദിയയും കുടുംബവും തമ്മിലുള്ള അടുപ്പം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. മറ്റ് മൂന്ന് സഹോദരിമാരും കുടുംബവുമായി വളരെ അടുത്ത് കഴിയുന്നവരാണെങ്കിലും ദിയയെ മിക്കപ്പോഴും സുഹൃത്തുക്കൾക്കൊപ്പമാണ് കാണാറുള്ളത്.

Sindhu Krishna  Diya Krishna

ഒരു ഘട്ടത്തിൽ ദിയയും അഹാനയും അകൽച്ചയിലാണ്, ദിയ വീട്ടുകാരിൽ നിന്നും അകൽച്ച കാണിക്കുന്നു, ഭർത്താവിനോടല്ലാതെ മാതാപിതാക്കളോട് സ്നേഹം കാണിക്കുന്നില്ല എന്നിങ്ങനെ പല വ്യാഖ്യാനങ്ങളുടെ അവരുടെ യൂട്യൂബ് വീഡിയോകളുടെ കമന്റ് ബോക്സിൽ വന്നിരുന്നു. എന്നാൽ ഇടയ്ക്ക് താര കുടുംബം തന്നെ ഈ അഭ്യൂഹങ്ങൾ തള്ളിയിട്ടുണ്ട്. ഇപ്പോഴിതാ ദിയയെക്കുറിച്ച് പുതിയ വീഡിയോയിൽ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മൂന്ന് മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പോയ കശ്മീർ യാത്രയിൽ നിന്നുള്ള വീഡിയോയാണ് സിന്ധു പങ്കുവെച്ചത്. ദിയ ഒപ്പമില്ലാത്തതിന്റെ വിഷമം സിന്ധു കൃഷ്ണ പങ്കുവെച്ചു. ഓസിയെ ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ നല്ല പോലെ ആസ്വദിക്കുമ്പോഴും ഇവരൊക്കെ ഇവിടെയുണ്ടെങ്കിലും ഓസിയെ മിസ് ചെയ്യുന്നു. ഓസി ഞാൻ പറയുന്നത് പലതും കേൾക്കാത്ത ആളാണ്. ഇവരൊക്കെയുള്ളപ്പോൾ ഓസി ഭയങ്കര ഫണ്ണിയായിരിക്കും. ശരിക്കും മിസ് ചെയ്യുന്നു. ഓസിക്കും അങ്ങനെയായിരിക്കും എന്നെനിക്ക് അറിയാം.

Sindhu Krishna  Diya Krishna

പക്ഷെ ഓസി ​ഗർഭിണിയായത് കൊണ്ട് അത് പ്രാക്ടിക്കൽ അല്ല. അടുത്ത വർഷം ഈ സീസണിൽ കുഞ്ഞിനെയും കൊണ്ട് അവളും വരുമെന്നാണ് പറയുന്നതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കി. സിന്ധുവിന്റെ വാക്കുകൾ പ്രശംസിച്ച് കമന്റുകളും വന്നു. ഒരു അമ്മയ്ക്ക് മാത്രമേ അങ്ങനെ പറയാൻ പറ്റൂ. നേരത്തെ ദിയ ​ഗർഭിണിയായപ്പോഴുള്ള പ്രതികരണം സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു. ​

ഗർഭിണിയാണോ എന്ന് സംശയമുണ്ടെന്ന് ആദ്യം എന്നോടാണ് പറഞ്ഞത്. കൺഫോം ചെയ്യാമെന്ന ചിന്തയായിരുന്നു ആദ്യം. അല്ലാതെ കൺ​ഗ്രാറ്റ്സ് പറഞ്ഞുള്ള പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. എല്ലാവരോടും ചാടിക്കേറി പറയരുതെന്നുണ്ടായിരുന്നു. കിച്ചുവിനോട് (കൃഷ്ണകുമാർ) പറഞ്ഞപ്പോഴും കാഷ്വലായാണ് എടുത്തത്. ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷം തോന്നിയെന്നും സിന്ധു കൃഷ്ണ അന്ന് പറഞ്ഞു. ​ഗർഭിണിയായ ശേഷം സോഷ്യൽ മീഡിയയിൽ ദിയ കൃഷ്ണ സജീവമല്ല. ദിയയുടെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X