ഓസിയുടെ കുഞ്ഞ് ജൂലൈയില്‍ വരും, പേര് തപ്പിക്കൊണ്ടിരിക്കുന്നു! പേരിന് പിന്നിലെ പ്രതിസന്ധിയെ പറ്റി സിന്ധു
ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരപുത്രിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ എന്നതിലുപരി ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ദിയ. ഭര്‍ത്താവ് അശ്വിന്‍ ഗണേശിനൊപ്പം സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കുകയാണ് താരപുത്രിയിപ്പോള്‍.
അടുത്തിടെ ദിയയുടെ അഞ്ചാം മാസത്തിലെ പൂജ നടത്തിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പുറത്ത് വന്നത്. ഗര്‍ഭിണിയായത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഓസി എന്ന് വിളിക്കുന്ന ദിയയുടെ വിശേഷങ്ങളാണ് അറിയേണ്ടതും. ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

വീട്ടിലെ വിശേഷങ്ങളെല്ലാം സിന്ധു യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതാണ് പതിവ്. എന്നാലിപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് എത്തിയിരിക്കുന്നത്. മക്കളെ കുറിച്ചാണ് കൂടുതല്‍ ചോദ്യമെങ്കിലും കൂടുതല്‍ പേര്‍ക്കും ഗര്‍ഭിണിയായ ഓസിയെ കുറിച്ചാണ് അറിയേണ്ടത്.
കുഞ്ഞുവാവ എപ്പോഴാണ് വരുന്നതെന്ന ചോദ്യത്തിന് 'ഓസിയ്ക്ക് ഗര്‍ഭകാലത്തിന്റെ നാല് മാസം പൂര്‍ത്തിയായി അഞ്ചാം മാസം തുടങ്ങിയിരിക്കുകയാണ്. ജൂലൈ പകുതിയോട് കൂടിയാണ് ഡേറ്റ് വരിക.' എന്നാണ് സിന്ധു പറയുന്നത്.
കുഞ്ഞിന് ഇടാനുള്ള പേര് കണ്ടുപിടിച്ചിട്ടില്ല. ഓസിയുടെ കുഞ്ഞിനുള്ള പേര് ഞാന്‍ തപ്പിക്കൊണ്ടിരിക്കുകയാണ്. കുറേ ആണ്‍കുട്ടികളുടെ പേരും പെണ്‍കുട്ടികളുടെ പേരുമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യണം. സാധാരണ ചെയ്യുന്നത് അങ്ങനെയാണല്ലോ. പിന്നെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ എല്ലാവരും നല്ല നല്ല പേരുകള്‍ തിരഞ്ഞെടുത്ത് ഇടുന്നത് കൊണ്ട് ആ പേരിലുള്ള കുട്ടികള്‍ കോമണായി നമ്മുടെ പരിചയത്തിലുണ്ട്.
പണ്ടൊക്കെ മക്കള്‍ക്ക് പേരിട്ടപ്പോള്‍ ആര്‍ക്കും അധികമില്ലാത്ത കോമണ്‍ അല്ലാത്ത പേരുകളായിരുന്നു. അതൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കുമായി. ഇപ്പോള്‍ കിടിലന്‍ പേരാണെന്ന് പറയുന്നതിലൊക്കെ പരിചയമുള്ള ആളുകള്‍ ഉണ്ടാവും. അതുകൊണ്ട് നല്ലൊരണ്ണം കണ്ടെത്തുന്നതിന് തപ്പിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു പറയുന്നു.

മക്കളുടെ ഡ്രസ്സിങ്ങ് രീതിയെ കുറിച്ചുള്ള ചോദ്യത്തിന് നാല് പേര്‍ക്കും നാല് രീതിയാണെന്നാണ് സിന്ധു പറയുന്നത്. ഹന്‍സിക കിടിലന്‍ ഡ്രെസ് വെച്ച് നമ്മളെ സര്‍പ്രൈസ് ചെയ്ത് കളയും. ഇഷാനി എപ്പോഴും അത്യാവശ്യം നല്ല വസ്ത്രങ്ങള്‍ മാത്രമായിരിക്കും ധരിക്കുക. അവള്‍ ഒത്തിരി ഷോപ്പ് ചെയ്യാറില്ല. അമ്മു(അഹാന)യും ഒരുപാട് ഷോപ്പ് ചെയ്യുന്ന ആളല്ല. മിനിമലായിട്ടാണ് ചെയ്യുക. ഓസിയാണ് ഏറ്റവും കൂടുതല്‍ ഷോപ്പ് ചെയ്യുന്നത്. ഓരോ സീസണിലും ധാരാളം കളക്ഷന്‍ അവള്‍ക്കുണ്ടാവും. ഞാന്‍ സ്ഥിരം പാറ്റേണ്‍ പിടിച്ചാണ് പോവാറുള്ളത്. എല്ലാവരും അത്യാവശ്യം കുഴപ്പമില്ലാതെ ഡ്രസ്സ് ചെയ്യും.
നിലവില്‍ മക്കളൊക്കെ ഓരോ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. ഇഷാനി കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോയിരിക്കുകയാണ്. അമ്മുവും ട്രിപ്പ് പോയിരിക്കുകയാണ്. ഓസി സാധനങ്ങള്‍ വാങ്ങിക്കുന്നതിന് വേണ്ടി ചെന്നൈയിലാണ്. ഹന്‍സികയ്ക്ക് പരീക്ഷയാണ്. ഇവിടെ പഠിക്കുന്നുണ്ട്. കിച്ചുവും ഞാനും വീട്ടില്‍ തന്നെയുണ്ടെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു...
മക്കളുടെ കാര്യവും വീട്ടിലെ തിരക്കുമൊക്കെ കൊണ്ട് സ്വന്തം കാര്യം നോക്കാൻ പോലും തനിക്ക് സമയം കിട്ടാറില്ലെന്നാണ് സിന്ധു പറയുന്നത്. തടി കുറയ്ക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും അതിന് മാറ്റി വെക്കാൻ സമയമില്ല. അതുപോലെ ആഴ്ചയിൽ രണ്ട് വ്ലോഗ് എങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതും സമയക്കുറവ് കാരണം നടക്കാതെ പോവുകയാണ്. പക്ഷേ വൈകാതെ താൻ എല്ലാ കാര്യത്തിലും സജീവമായി വരുമെന്നാണ് സിന്ധു പറയുന്നത്.


Click it and Unblock the Notifications