ഞാനും അമ്മുവും ഒരുപോലെ ഇഷ്ടപ്പെടുന്നത്! ഇഷാനിക്ക് അതില്‍ പ്രത്യേകമായൊരു കഴിവുണ്ട്! മക്കളെക്കുറിച്ച് സിന്ധു
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍. ക്രിസ്മസിന് മുന്നോടിയായി വീട് മുഴുവനും അലങ്കരിക്കാറുണ്ട്. അമ്മുവിനും അതെല്ലാം ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. പുതിയ വ്‌ളോഗിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ ദിവസങ്ങളില്‍ പുറത്തൊന്നും പോവാതെ, എല്ലാം നോക്കി ഇവിടെ തന്നെയിരിക്കാന്‍ ഇഷ്ടമാണ് ഞങ്ങള്‍ക്ക്. ഓമിയും ഹന്‍സുവും തമ്മിലുള്ള ക്യൂട്ട് നിമിഷങ്ങളും വീഡിയോയുടെ കൂടെ ചേര്‍ത്തിരുന്നു. ഹന്‍സുവിന്റെ റാംപ്‌വാക്ക് കാണാന്‍ വരുന്നോ എന്നായിരുന്നു ഹന്‍സികയുടെ ചോദ്യം. ഇപ്പോള്‍ ബേബിയെ എടുക്കാനൊക്കെ പഠിച്ചു എന്നും ഹന്‍സു പറയുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ഓമിയുടെ കൂടെയാണ്. അവനെ കൊഞ്ചിച്ചും, ലാളിച്ചും മതിവരുന്നില്ല. ഒരാഴ്ചയായി താന്‍ എടുത്തുവെച്ച വീഡിയോ ക്ലിപ്പുകളും പുതിയ വ്‌ളോഗിലൂടെ സിന്ധു കൃഷ്ണ കാണിച്ചിരുന്നു.
ക്രിസ്മസ പ്രമാണിച്ച് ഒത്തിരി ഗിഫ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കിട്ടുന്നതെല്ലാം മറ്റുള്ളവര്‍ക്ക് എങ്ങനെ കൊടുക്കുമെന്നാണ് ആലോചിക്കുന്നത്. കേക്കൊക്കെ കട്ട് ചെയ്ത് മടുത്തു. പാക്ക് ചെയ്ത് ഓരോരുത്തര്‍ക്കും കൊടുത്ത് വിടുകയാണ് ഞങ്ങള്‍. വല്ലപ്പോഴും മാത്രമാണ് ഞാന്‍ അടുക്കളയില്‍ കയറുന്നത്. അശ്വിനും ഇഷാനിയും നെയ് ചോറും ബീഫും ഓര്‍ഡര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇവിടെയുണ്ടല്ലോ എല്ലാം, ഞാനുണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു സിന്ധു പാചക പരീക്ഷണം തുടങ്ങിയത്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷമായി അച്ഛനും അമ്മയും സിന്ധുവിന്റെ വീട്ടിലേക്കെത്തിയിരുന്നു. പണ്ട് ഞാന്‍ കുഞ്ഞുങ്ങളെ കൈമാറാതെ എല്ലാം ചെയ്യുമായിരുന്നു. അതുപോലെ തന്നെയാണ് ഓസിയും ഓമിയെ നോക്കുന്നത്. എന്ത് ചെയ്താലും ഓസിക്ക് മതിവരുന്നില്ലെന്നായിരുന്നു സിന്ധു പറഞ്ഞത്. അവളില്‍ ഞാന്‍ എന്നെത്തന്നെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

സിംപിളായി മേക്കപ്പിടാന്‍ പ്രത്യേക കഴിവാണ് ഇഷാനിക്ക്. കണ്ണിന്റെ മേക്കപ്പിടുന്ന കാര്യത്തില്‍ ഇഷാനി സൂപ്പറാണ്. ഹന്‍സുവും പഠിച്ച് വരുന്നുണ്ട്. കുറച്ച് സമയമെടുക്കും, പെര്‍ഫെക്ഷനോടെ ചെയ്യണം എന്നുണ്ട് എനിക്ക്. സ്പീഡിലൊന്നും ചെയ്യാനാവില്ല. എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ഇഷാനി കണ്ണെഴുതി തരുമോ എന്ന് ചോദിക്കാറുണ്ടായിരുന്നു. എന്തോന്ന് ഇഷാനി, എന്നും ഇങ്ങനെ വരുന്നത് എന്നൊക്കെ ചോദിച്ച് ഞാന്‍ ഓടിക്കുമായിരുന്നു. ഓസിയൊക്കെ ദുബായിലേക്ക് പോയിരിക്കുകയാണ്. ഇനി വന്നാല്‍ ഇവിടെ നില്‍ക്കും എന്നൊക്കെയാണ് പറയുന്നത്. ഓസിക്കായി ഒരു മെയ്ഡിനെ നോക്കുന്നുണ്ട്. ആദ്യം ഞങ്ങളുടെ അവിടെ നിര്‍ത്തി ട്രെയിന്‍ ചെയ്യിക്കണം. എന്നിട്ടേ അവിടേക്ക് വിടുള്ളൂ എന്നും അവര്‍ പറഞ്ഞിരുന്നു.
പതിവുപോലെ ഇത്തവണയും മക്കളോടൊപ്പമായി യാത്രയുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിശേഷങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു. ഒത്തിരി കാര്യങ്ങളൊക്കെ പറയാനും, കാണിക്കാനുമൊക്കെയുണ്ടായിരുന്നു. എന്തോ, അതിന് സാധിച്ചില്ല. ഏത് ട്രിപ്പാണെന്നുള്ള വിശേഷങ്ങള്‍ ഹന്‍സികയും അമ്മുവുമൊക്കെയായിരിക്കും പങ്കുവെക്കുന്നത്. ഡിസംബര്‍ തീരാന്‍ പോവുന്നതില്‍ എനിക്ക് സങ്കടമാണ്. അമ്മുവിനും എന്നെപ്പോലെയാണ്. വര്‍ഷത്തില്‍ ഈയൊരു സമയമാവാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ് ഞങ്ങള്‍. ഓമിയെ കാണാനായി വന്നതാണെന്നായിരുന്നു കുറേപേര്‍ കമന്റ് ചെയ്തത്. ഇത്തവണത്തെ യാത്ര എങ്ങോട്ടേക്കാണെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഓസിയും ഓമിയും അശ്വിനും നിങ്ങളുടെ കൂടെ ജോയിന്‍ ചെയ്യുന്നുണ്ടോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഓസിയെ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളുടെ ട്രിപ്പിലൊന്നും ഓസി ഇല്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications











