'വിഷമം മുഖത്ത് കാണാം, മക്കൾക്ക് വേണ്ടി ഓടി നടന്നിട്ടും സിന്ധുവിനെ അവർ മനസിലാക്കിയില്ല'; ചർച്ചയാക്കി ആരാധകർ

സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നവരാണ് കൃഷ്ണ കുമാർ കുടുംബം. സിനിമാ താരമെന്ന നിലയിൽ വലിയ നിലയിലേക്ക് ഉയരാൻ കൃഷ്ണ കുമാർ കുടുംബത്തിലാർക്കും സാധിച്ചില്ല. അഹാന കൃഷ്ണ, ദിയ കൃഷ്ണ എന്നിവർക്കെല്ലാം സിനിമാ മോഹമുണ്ടായിരുന്നു. എന്നാൽ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് രണ്ട് പേർക്കും ശ്രദ്ധിക്കപ്പെടാനായത്. അതേസമയം നായിക നിരയിൽ സാന്നിധ്യം അറിയിക്കാൻ അഹാനയ്ക്കായിട്ടുണ്ട്. അടി, ഉൾപ്പെടെയുള്ള മികച്ച സിനിമകളുടെ ഭാ​ഗമാകാനും സാധിച്ചു. കരിയറിൽ മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് അഹാന. യൂട്യൂബ് ചാനലിൽ അഹാന പഴയത് പോലെ സജീവവുമല്ല.

അതേസമയം സഹോദരിമാരെല്ലാം ഇൻഫ്ലുവൻസർമാരായി മാറിക്കഴിഞ്ഞു. മക്കൾക്ക് പിന്നാലെ അമ്മ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനൽ തുടങ്ങി. സിന്ധുവിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന വീട്ടമ്മമാർ ഏറെയാണ്. നാല് മക്കളെയും വളർത്തി സ്വയം പര്യാപ്തരാക്കിയതിൽ സിന്ധു കൃഷ്ണയ്ക്ക് എപ്പോഴും പ്രശംസകൾ ലഭിക്കാറുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാ​ഗവും മക്കൾക്ക് വേണ്ടി മാറ്റി വെച്ചതാണെന്ന് അഹാനയും ഒരിക്കൽ പറയുകയുണ്ടായി.

Sindhu Krishna

എന്നാൽ സിന്ധു കൃഷ്ണയെ മക്കൾ മനസിലാക്കുന്നില്ല എന്നാണ് ഇപ്പോൾ ഫോളോവേഴ്സിന്റെ പരാതി. കഴിഞ്ഞ ദിവസമായിരുന്നു സിന്ധുവിന്റെ 30ാം വിവാഹ വാർഷികം. ഈ ദിവസം ചെറുതായെങ്കിലും ആഘോഷിക്കണമെന്ന് സിന്ധു കൃഷ്ണ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഭർത്താവ് കൃഷ്ണകുമാറോ മക്കളോ യാതൊരു പ്രാധാന്യവും ഈ ദിവസത്തിന് കൊടുത്തില്ല എന്നതാണ് സബ്സ്ക്രെെബേർസിന്റെ പരാതി.

ഒരു പരിപാടി നടത്തണമെങ്കിൽ കുറേ കാശ് ചെലവാകും. വെറുതെ എന്തിനാണെന്ന് തോന്നും. എനിക്ക് മാത്രമേ ഇതിന് താൽപര്യമുള്ളൂ. മറ്റാർക്കും ഈ ദിവസം ഒരു വിഷയമേ അല്ല. അവസാനം ഞാൻ മാത്രമായിരിക്കും ആ പരിപാ‌ടിക്ക്. പിറന്നാളാകുമ്പോൾ അവരവർക്ക് ഒരു താൽപര്യം കാണും. ഇതിനങ്ങനെയില്ല. അല്ലെങ്കിൽ എനിക്കും കിച്ചുവിനും ഒരുമിച്ച് ആ ഫീൽ ഉണ്ടാകണം.

Sindhu Krishna

കിച്ചു കിച്ചുവിന്റെ സ്വന്തം പിറന്നാൾ പോലും ഓർക്കാറില്ല. ആർക്കും വേണ്ടാത്ത ദിവസം പോലെ വിവാഹ വാർഷിക ദിനം പോകുമെന്നും സിന്ധു കൃഷ്ണ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം വീട്ടിൽ കേക്ക് മുറിച്ച് ചെറിയ ആഘോഷം നടന്നു. എന്നാൽ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ഇളയ മകൾ മാത്രമാണ് സിന്ധുവിനും കൃഷ്ണകുമാറിനുമൊപ്പം പോയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിന്ധു കൃഷ്ണയുടെ ആരാധകരുടെ പരാതി.

ഈ കുട്ടികൾ ക്ക് വേണ്ടി ജീവിച്ച് കഷ്ടപെട്ട ഈ അമ്മയ്ക്കും അച്ഛനും ഒരു സർപ്രൈസ് കൊടുക്കാൻ തോന്നിയല്ലല്ലോ, കഷ്ടം എല്ലാവർക്കും വരുമാനം ഉള്ളതല്ലേ ഒരു ചെറിയ ഗിഫ്റ്റ് എങ്കിലും വാങ്ങാമായിരുന്നു. ആശ്വിൻ വന്നിട്ട് ആദ്യത്തെ ആനിവേഴ്സറി ആയിരുന്നു ആശ്വിനും ഒരു മൈൻഡ് ചെയ്തില്ല പാവം സിന്ധു, എന്നാണ് ഒരാളുടെ കമന്റ. മനസിലെ വിഷമം മുഖത്ത് കാണുന്നുണ്ട്, മക്കൾക്ക് വേണ്ടി ഓടി നടക്കുന്ന അമ്മയ്ക്ക് ഒരു പാർട്ടി നൽകാമായിരുന്നു എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. നിരവധി പേർ വിവാഹ വാർഷിക ആശംസകളും കമന്റ് ബോക്സിലൂടെ അറിയിച്ചു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X