'വീൽചെയറിൽ ഇരിക്കുമ്പോൾ ആരെ കാണിക്കാനാണ് ഇത്, അമ്മയ്ക്ക് എന്നെ വിശ്വാസമില്ല ഹാങ്ഔട്ടിന് സമ്മതിക്കാറില്ല'

അന്നും ഇന്നും സിനിമയും രാഷ്ട്രീയവുമെല്ലാമായി തിരക്കുള്ള ജീവിതം തന്നെയാണ് കൃഷ്ണകുമാറിന്റേത്. ഇപ്പോൾ രാഷ്ട്രീയത്തിൽ കുറേക്കൂടി സജീവമായതിനാൽ വീട്ടിൽ കിട്ടുന്നത് വളരെ വിരളമായി മാത്രമാണെന്ന് ഭാര്യ സിന്ധു തന്നെ പറയാറുണ്ട്. എന്തിന് ഏറെ പറയുന്നു ദിയയുടെ വിവാഹ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൃഷ്ണകുമാർ യാത്രകളും മീറ്റിങ്സു അവസാനിപ്പിച്ച് തിരുവനന്തപുരത്ത് എത്തിയത്. ഇടയ്ക്കൊക്കെ ഇത്തരം യാത്രകളിൽ ഭാര്യയും കൃഷ്ണകുമാറിനെ അനു​ഗമിക്കും.

കൃഷ്ണകുമാർ എപ്പോഴും വീട്ടിൽ ഉണ്ടാകാറില്ലെന്നതുകൊണ്ട് തന്നെ മക്കളുടെയും വീടുമായി ബന്ധപ്പെട്ടതുമായ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്നത് സിന്ധു കൃഷ്ണയാണ്. നാല് വലിയ പ്രായ വ്യത്യാസമില്ലാതെയാണ് നാല് പെൺമക്കൾ അടുത്തടുത്ത വർഷങ്ങളിലായി സിന്ധുവിനും കൃഷ്ണകുമാറിനും പിറന്നത്. അന്നും സഹായത്തിന് ആളെ നിർത്താതെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തത് സിന്ധുവാണ്.

Sindhu Krishna diya krishna

അതിനാൽ നാല് പെൺമക്കൾ ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുന്നതിന് കയ്യടിയുടെ നല്ലൊരു പങ്ക് അർഹിക്കുന്നത് സിന്ധുവിനാണ്. മക്കൾ കൗമരക്കാരായിട്ടും എല്ലാം ഒപ്പ് നിന്ന് ചെയ്ത് കൊടുക്കാൻ സിന്ധുവുണ്ട്. മക്കളെ ഏറ്റവും നന്നായി മനസിലാക്കുന്നത് അമ്മയാണെന്നത് സിന്ധുവിന്റെ കാര്യത്തിലും വളരെ ശരിയാണ്. നാലുപേരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം കൃത്യമായി സിന്ധുവിന് അറിയാം.

അഹാനയും ദിയയും ഇഷാനിയും സ്കൂൾ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അഹാന സിനിമയിലും മോഡലിങിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ദിയ ബിസിനസിലേക്ക് ഇറങ്ങി. ഇഷാനിയും കേരളത്തിൽ ഏറെ ആരാധകരുള്ള ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ഏറ്റവും ഇളയവളായ ഹൻസിക ഇപ്പോൾ കോളജ് വിദ്യാർത്ഥിനിയാണ്. കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അം​ഗങ്ങൾക്കും ഓരോ യുട്യൂബ് ചാനൽ വീതമുണ്ട്.

അതിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട യുട്യൂബ് ചാനൽ സിന്ധുവിന്റേതാണ്. കൃത്യമായ ഇടവേളകളിൽ സിന്ധു വ്ലോ​ഗുകളുമായി എത്താറുണ്ടെന്നത് തന്നെയാണ് ജനപ്രീതിക്ക് കാരണം. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയയുടെ വിവാഹം. അത് മുന്നിൽ കണ്ടുകൊണ്ട് എല്ലാവർഷവും പതിവായി ചെയ്യാറുള്ള ഓണം ഫോട്ടോഷൂട്ട് ഒരു മാസം മുമ്പ് തന്നെ കൃഷ്ണകുമാർ കുടുംബം ചെയ്തിരുന്നു.

ഓണം ഫാമിലി ഫോട്ടോഷൂട്ട് നടന്ന ദിവസത്തെ വിശേഷങ്ങളും സിന്ധു വ്ലോ​ഗായി ചെയ്തത് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. വ്ലോ​ഗിനിടയിൽ മക്കളായ ദിയയും ഹൻസികയുമായി സിന്ധു നടത്തിയ സംഭാഷണമാണ് ശ്രദ്ധിക്കപ്പെടുന്നത്. പൊതുവെ ഓണം ഫോട്ടോഷൂട്ടിന് കസവ് സാരിയും ആഭരണങ്ങളും എല്ലാം അണിഞ്ഞ് ആഢംബരം ലുക്കിലാണ് കൃഷ്ണകുമാറും കുടുബംവും എത്താറുള്ളത്.

Sindhu Krishna diya krishna

എന്നാൽ ഇത്തവണ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുളിയിലക്കരയുള്ള സിംപിൾ മുണ്ടും നേര്യതും മുത്തുമാലകളും കുപ്പി വളകളും അണിഞ്ഞ് മിനിമൽ ലുക്കിലാണ് എല്ലാവരും എത്തിയത്. അതുകൊണ്ട് തന്നെ ദിയ സിന്ധുവിന്റെ സ്വന്തമായ ഒരു കുഞ്ഞ് ജിമിക്കിയായിരുന്നു അണിഞ്ഞിരുന്നത്.

കുറേ നാളുകളായി അമ്മയുടെ ജിമിക്കിയിൽ ദിയയ്ക്ക് കണ്ണുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും അവസരം കിട്ടിയപ്പോൾ ജിമിക്കി തനിക്ക് സ്വന്തമായി തരണമെന്ന ആവശ്യവുമായി ദിയ എത്തി. മുമ്പ് ചോദിച്ചപ്പോഴെല്ലാം താൻ ചത്ത് കഴിഞ്ഞിട്ട് എടുത്തോളുവെന്നായിരുന്നുവത്രെ സിന്ധുവിന്റെ മറുപടി.

തന്റെ തുന്നികെട്ടിയ കാതിന് വേണ്ടി വാങ്ങിയ സിംപിൾ കമ്മലാണെന്നും സിന്ധു പറയുന്നുണ്ട്. അമ്മ ചത്ത് കഴിഞ്ഞിട്ട് തനിക്ക് അത് വേണ്ടെന്നും അപ്പോഴേക്കും താൻ വീൽചെയറിലാകുമെന്നും വീൽചെയറിൽ ഇരിക്കുമ്പോൾ ആരെ കാണിക്കാനാണ് ഈ കമ്മലെന്നുമാണ് ദിയ തിരിച്ച് ചോദിച്ചത്.

പിന്നീട് പരാതിയുടെ കെട്ടഴിച്ചത് ഹൻസികയായിരുന്നു. വീട്ടിലെ രാജകുമാരിയാണ് ഇളയവൾ ഹൻസികയെന്നാണ് സിന്ധു പറയാറുള്ളത്. ഒരു ദിവസം പോലും കോളേജ് കട്ട് ചെയ്യാത്ത ഹൻസിക ഓണം ഷൂട്ടിന് വേണ്ടി കോളേജ് കട്ട് ചെയ്യേണ്ടി വന്ന പരാതി അമ്മയോട് പറഞ്ഞുകൊണ്ടാണ് സംസാരിച്ച് തുടങ്ങുന്നത്. തനിക്ക് എപ്പോഴും നൂറ് ശതമാനം അറ്റന്റൻസ് ഉണ്ടാകാറുണ്ടായിരുന്നുവെന്നും അതാണ് ഇപ്പോൾ നഷ്ടമായതെന്നും ഹൻസിക പറഞ്ഞു.

കോളജ് കട്ട് ചെയ്യാനോ ഹാങ് ഔട്ടിന് പോകാനോ അമ്മ സമ്മതിക്കാറില്ലെന്നും ഹൻസിക പറയുന്നു. മറ്റുള്ളവരെല്ലാം കോളജ് ടൈമിൽ പല തവണ ഹാങ്ഔട്ടിന് പോയിട്ടുണ്ട്. പക്ഷെ എന്നെ മാത്രം ഹാങ്ഔട്ടിന് വിടാറില്ല. ചോദിച്ചാൽ പറയും ഞാൻ കൊണ്ടുപോയി വിടാം നിന്നെ വിശ്വാസമില്ല എന്നൊക്കെ. ഞാൻ ഓട്ടോയിൽ കയറിയാൽ ഓട്ടോ ഓട്ടോ അല്ലാതെയായി മാറുമോ..? എന്നെല്ലാം ഹൻസിക സിന്ധുവിനോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇളയവളെ സമാധാനിപ്പിക്കാൻ സിന്ധു ശ്രമിക്കുന്നുമുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X