മയൂരി ഇവിടെ വരുമായിരുന്നു; അദ്ദേഹത്തിന് അഭിനയമാണ് വേണ്ടത്, മറ്റ് പലർക്കും അതല്ലെന്ന് പറഞ്ഞു; സിന്ധു

മലയാളികൾക്ക് മറക്കാനാകാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് അന്തരിച്ച ലോഹിതദാസ്. അവിസ്മരണീയമായ സിനിമകളും കഥാപാത്രങ്ങളും ലോഹിതദാസിന്റെ എഴുത്തിൽ പിറന്നു. ഇന്നും ലോഹിതദാസിനെ സിനിമാ ലോകം മറക്കാത്തതിന് കാരണം ഈ സിനിമകളാണ്. പ്ര​ഗൽഭനായ ഫിലിം മേക്കറായിരുന്നെങ്കിലും പലപ്പോഴും ​ഗോസിപ്പുകൾ ലോഹിതദാസിനെക്കുറിച്ച് വന്നു. സിനിമാ ലോകത്ത് പ്രചരിച്ച ഇത്തരം കഥകളെ ഇദ്ദേഹം കാര്യമാക്കിയില്ല. ലോഹിതദാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഭാര്യ സിന്ധു ലോഹിതദാസിപ്പോൾ.

തന്റെ ഭർത്താവിനെക്കുറിച്ച് പള ഇല്ലാക്കഥകളും പ്രചരിച്ചിട്ടുണ്ടെന്ന് സിന്ധു ലോഹിതദാസ് പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മീര ജാസ്മിനൊപ്പം ​ഗോസിപ്പുകൾ വന്നപ്പോൾ ഭാര്യയെന്ന നിലയിൽ തനിക്ക് വിഷമം തോന്നിയിട്ടില്ല. അവർ അവരുടെ പ്രശ്നങ്ങൾ ഇറക്കാനാണ് ഇങ്ങോട്ട് വരുന്നത്. ദേശീയ അവാർഡ് കിട്ടിയ സിനിമയിൽ ഓരോ സീനും കൈയിൽ കിട്ടുമ്പോൾ ഇങ്ങോട്ട് കോൾ വരും. എങ്ങനെ അത് പ്രസന്റ് ചെയ്യണം എന്നെല്ലാം. അദ്ദേഹം ഇവിടെ ഇരുന്ന് എഴുതുകയായിരിക്കും. ആർക്കും ലോഹിതദാസ് ദോഷം ചെയ്തിട്ടില്ല.

Sindhu Lohitadas  Mayoori

കുറേ ആളുകൾ ലോഹിതദാസിന്റെ എഴുത്തിനെയല്ല കണ്ടത്. കുറേ പെൺപിള്ളേർ വരുന്നു എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയെ അല്ല അവർ നോക്കിയത്. അങ്ങനെ പോകുന്ന ആളല്ല ലോഹിതദാസ്. മറ്റ് നടിമാരോട് ചോദിച്ചാൽ അത് അറിയാലോ. അദ്ദേഹം കൊണ്ട് വന്ന വേറെയും നടിമാരുണ്ടല്ലോ.

അരയന്നങ്ങളുടെ വീടിന്റെ ഷൂട്ടിം​ഗ് സമയത്ത് മയൂരി ഇവിടെ വരുമായിരുന്നു. ലക്ഷ്മി ​ഗോപാലസ്വാമിയും. ഞങ്ങൾ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ലോഹി സാറിനെ പോലെ ഒരു മനുഷ്യൻ.. ഞങ്ങളുടെ അഭിനയമാണ് ആൾക്ക് വേണ്ടത്. മറ്റ് പലർക്കും അഭിനയമല്ല വേണ്ടതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ആ ആകർഷണം ലോഹിതദാസിനോട് എല്ലാ നടിമാർക്കുമുണ്ട്. അത് മറ്റുള്ളവർക്ക് അസൂയയുണ്ടാക്കിയിട്ടുണ്ടെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു.

അവസരം നൽകാമെന്ന് പറഞ്ഞ് ഒരു സ്ത്രീയോടും അദ്ദേഹം മോശമായി പെരുമാറിയിട്ടില്ല. മുത്തപ്പൻ ആരെങ്കിലും വന്നാൽ, ഈ മീര ജാസ്മിൻ വരെ വരുമ്പോഴേക്കും ഓടി പോയി ബനിയനിട്ടോട്ട് വരും. ആളുകൾ പലതും പറയുമെന്നും സിന്ധു ലോഹിതദാസ് വ്യക്തമാക്കി.
എന്റെ വീട്ടിലെ ഏറ്റവും വലിയ അതിഥി ലോഹിതദാസാണ്.

അദ്ദേഹം വരുന്നെന്ന് അറിയുമ്പോഴാണ് ഞാൻ മീൻ വാങ്ങി പല തരത്തിൽ പാചകം ചെയ്യുന്നത്. ഏത് നടന്റെ അടുത്താണെങ്കിലും ഞാൻ മുത്തപ്പനെ (ലോഹിതദാസ്) തൊട്ടേ ഇരിക്കൂ. ഇവിടെ ഇരുന്ന് വർത്തമാനം പറയുകയാണെങ്കിൽ ഞാനദ്ദേഹ​ത്തിന്റെ മുടി കോതും. ഭരതം എഴുതുന്ന കാലത്ത് അദ്ദേഹത്തിന്റെ മുടി വെട്ടിയത് ഞാനാണ്. താടി വെട്ടലൊക്കെ ഞാൻ തന്നെയായിരുന്നു.

അപ്പോൾ ഞാൻ ബാർബറായി ​ഗോസിപ്പുകളെക്കുറിച്ചെല്ലാം ചോദിക്കുമായിരുന്നെന്നും സിന്ധു ലോഹിതദാസ് ഓർത്തു. മീര ജാസ്മിനോട് തനിക്ക് ദേഷ്യം തോന്നിയ ഒരു കാര്യം ലോഹിതദാസിന്റെ സമയം പാഴാക്കുന്നതായിരുന്നെന്നും സിന്ധു തുറന്ന് പറഞ്ഞു. ഞാനദ്ദേഹത്തിന് നൽകിയത് സമയമാണ്. അത് പൊതുജനത്തിന് വേണ്ടിയാണ്. അത് പാഴായിപ്പോകുമ്പോൾ തനിക്ക് അസ്വസ്ഥത തോന്നിയെന്നും സിന്ധു തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: lohitadas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X