മീര ജാസ്മിനോട് എനിക്ക് ദേഷ്യം തോന്നിയത് അക്കാര്യത്തിലാണ്; ഞാനദ്ദേഹത്തിന് കൊടുത്ത സമയം; സിന്ധു ലോഹിതദാസ്

മലയാള സിനിമാ ലോകം മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് അന്തരിച്ച ലോഹിതദാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ അവിസ്മരണീയ പ്രകടനം കണ്ട സിനിമകളിൽ ചിലതിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. ആഴത്തിൽ പ്രേക്ഷകരുടെ മനസിനെ സ്പർശിച്ച കഥാപാത്രങ്ങൾ ലോഹിത​ദാസ് സൃഷ്ടിച്ചു. സിനിമാ രം​ഗത്തേക്ക് മികച്ച അഭിനേതാക്കളെ കൊണ്ട് വരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതിലൊരാളാണ് മീര ജാസ്മിൻ.

ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മീര മാറി. മീര-ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ ജനപ്രീതി നേടി. കരിയറിൽ മീരയ്ക്ക്​ ​ഗോഡ്ഫാദറായിരുന്നു ലോഹിതദാസ്. കരിയറിൽ ലോഹിതദാസിന്റെ ഉപദേശങ്ങൾ തനിക്ക് വഴികാട്ടിയായിട്ടുണ്ടെന്ന് മീര പറഞ്ഞിട്ടുമുണ്ട്.

Lohitadas  Meera Jasmine

എന്നാൽ അക്കാലത്ത് ഇവരെക്കുറിച്ച് ​ഗോസിപ്പുകൾ പ്രചരിച്ചു. നിരന്തരം വന്ന ​ഗോസിപ്പുകളെ മീര അവ​ഗണിച്ചു. ഇപ്പോഴിതാ മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ലോഹിത​ദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്. മീര ജാസ്മിനോട് തനിക്ക് ഒരു കാര്യത്തിൽ ദേഷ്യമുണ്ടായിരുന്നെന്ന് സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോ‌ടാണ് പ്രതികരണം. മീര ജാസ്മിനോട് എനിക്ക് ആകെ ഒരു കാര്യത്തിലാണ് ദേഷ്യം വന്നത്.

എന്റെ മുത്തപ്പന് (ലോഹിതദാസ്) ഞാൻ കൊടുത്തത് സമയമാണ്. വിലപ്പെട്ട സമയം ഞാൻ കൊടുത്തത് പൊതുജനത്തിന് വേണ്ടിയാണ്. ആ സമയം നഷ്ടപ്പെടുത്തുമ്പോൾ എനിക്ക് അസ്വസ്ഥതയുണ്ടാകും. വേറൊന്നുമല്ല. പത്തൊൻപത് വയസിൽ ലോഹിതദാസിനെ അറിയുന്നവളാണ് ഞാൻ. അന്ന് ഞാൻ ഇങ്ങനെയൊന്നുമല്ല. എന്റെ നാട്ടുകാരോട് ചോദിച്ചാൽ അറിയാം.

Lohitadas  Meera Jasmine

എന്റെ മക്കൾ വേറൊരിടത്തായിരുന്നു സ്കൂളിൽ പഠിച്ചത്. രാത്രി അവിടെ പോയി നേരം വെളുത്തപ്പോൾ കൂട്ടിക്കൊണ്ട് വന്നു. അവർക്ക് ചിക്കൻ പോക്സാണെന്ന് അപ്പോഴാണ് അറിഞ്ഞത്. ഈ ബുദ്ധിമുട്ടുകളും തിരക്കുകളുമൊന്നും ലോഹിതദാസിനെ താൻ അറിയിച്ചിരുന്നില്ലെന്നും സിന്ധു ലോഹിത​ദാസ് വ്യക്തമാക്കി.

മുത്തേ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. മുത്തിനെ ആർക്കും മുറിക്കാൻ പറ്റില്ല. മുത്തേയെന്ന് വിളിച്ച് അവസാനം മക്കളായപ്പോൾ മുത്തപ്പനെന്ന് വിളിക്കാൻ തുടങ്ങിയെന്നും സിന്ധു ലോഹിതദാസ് ഓർത്തു. ലോഹിതദാസിനെയും തന്നെയും കുറിച്ചുള്ള ​ഗോസിപ്പുകളോട് മുമ്പൊരിക്കൽ മീര ജാസ്മിൻ പ്രതികരിച്ചിട്ടുണ്ട്.

​ഗോസിപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്നും തനിക്ക് സിനിമാ രം​ഗത്ത് ​ഗുരുവാണ് ലോഹിതാദാസെന്നും നടി അന്ന് വ്യക്തമാക്കി. ഒരു ​ഗുരുവും ശിഷ്യയും, വലിയ ഷോ ഓഫ് എന്ന് പറഞ്ഞ് പലരും കളിയാക്കുമായിരുന്നു. സിനിമാ രം​ഗത്തേക്ക് വന്നപ്പോൾ തനിക്ക് നല്ല ഉപദേശങ്ങൾ തന്നത് അദ്ദേഹമാണ്.

അതുകൊണ്ടായിരിക്കാം താൻ വലിയ പ്രശ്നങ്ങളില്ലാതെ കരിയറിൽ നിലനിന്നതെന്നും അന്ന് മീര ജാസ്മിൻ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്ത് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ. പാലും പഴവുമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: meera jasmine lohitadas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X