'മുറിവുകൾ ഉണങ്ങുന്നു... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി'; വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി!

പിന്നണി ഗായകരായി മലയാള സിനിമയിൽ തിളങ്ങുന്നവരെ പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇന്ന് ഗായകർക്കും ലഭിക്കാറുണ്ട്. റിയാലിറ്റി ഷോകളുടെ വരവോടെ നിരവധി ഗായകരാണ് മലയാളത്തിൽ ഇപ്പോഴുളളത്.

അതുകൊണ്ട് സംഗീത സംവിധായകർക്ക് ആരെകൊണ്ട് പാടിക്കണമെന്ന് വരെ സംശയം വരാറുണ്ടെന്നതാണ് സത്യം. വേറിട്ട ശബ്ദം കൊണ്ട് മാത്രമെ ഇന്ന് മലയാള സിനിമയിൽ പിന്നണി ഗായകരായി പിടിച്ചുനിൽക്കാനായി പറ്റുകയുള്ളൂ.

സിത്താരയെ പോലെയുള്ളവർക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണവും അത് തന്നെയെന്ന് പറയേണ്ടി വരും. സിത്താരയെ പോലെ തന്നെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് താരം.

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം.

മുറിവുകൾ ഉണങ്ങുന്നു...

കഴിഞ്ഞ ഇടയാണ് അവർ ആ ബന്ധം വേർപിരിഞ്ഞത്. ശേഷം അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്. ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ അഭയ പാടിയ ​ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് വളരെ വലിയ ഹിറ്റായിരുന്നു.

ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്.

പത്ത് വർഷത്തോളമാണ് അഭയ ​​ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിൽ കഴിഞ്ഞത്. ശേഷം ഇരുവരും പിരിഞ്ഞു. എന്തിനാണ് ​ഗോപി സുന്ദറുമായി പിരിഞ്ഞതെന്ന് ഇതുവരേയും അഭയ വെളിപ്പെടുത്തിയിട്ടില്ല.

ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി

അതേസമയം ഇപ്പോഴിത തന്റെ പതിനാല് വർഷത്തെ ചില അനുഭവങ്ങളെ കുറിച്ച് വിവരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺ‌മയി. തനിക്കൊപ്പം താങ്ങായും തണലായും നിന്ന ചിലരെ കുറിച്ചാണ് വൈകാരികമായ കുറിപ്പിലൂടെ അഭയ പറയുന്നത്.

'ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം... എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം... പക്ഷെ അത് ഇപ്പോൾ വേണ്ട. മുൻ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ... എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്.'

വൈകാരികമായ കുറിപ്പുമായി ​ഗായിക അഭയ ഹിരൺമയി

'എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്.... ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു... കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾവെക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ.... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി' എന്നാണ് അഭയ ഹിരൺമയി തന്റെ ചില ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

അഭയ ഹിരൺമയിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ​ഗോപി സുന്ദർ അമ‍ൃതയുമായി പ്രണയത്തിലായത്.

14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ....

ബാലയുമായുള്ള വേർപിരിയലിന് ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ​ഗോപി സുന്ദറിനൊപ്പം ചേർന്ന് നിരവധി മ്യൂസിക്ക് ഷോകളും പ്രോ​ഗ്രാമുകളും അമൃതയും സഹോദരി അഭിരാമിയും ഇപ്പോൾ ചെയ്യാറുണ്ട്. ​

ഗോപി സുന്ദറുമായി പ്രണയത്തിലായി എന്നതിന്റെ പേരിലാണ് അമൃത ഇപ്പോൾ സൈബർ ബുള്ളിയിങ് നേരിടുന്നത്. വളരെ മോശമായ രീതിയിലാണ് പലരും അമൃതയെ ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതും.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X