'അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല'; വളർത്തുനായയെ കുറിച്ച് അഭയ ഹിരൺമയി!

ഗായികയായ അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. ​ഗായികയെന്നതിലുപരി നല്ലൊരു മോഡൽ കൂടിയാണ് താരം.

നിരവധി ​​​ഗായകരുള്ള മലയാളത്തിൽ അഭയ ഹിരൺമയിക്ക് അതിവേ​​ഗത്തിൽ ആരാധകർ കൂടിയത് വേറിട്ട ശബ്ദത്തിനുടമയാണ് എന്നതുകൊണ്ടാണ്.

ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിലും അഭയ പാടിയിട്ടുള്ള മിക്ക ഗാനങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്.

ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസുകളിൽ ഇടം നേടിയത്.

അഭയയെ സോഷ്യൽമീഡിയ ഇത്രയേറെ ശ്രദ്ധിച്ച് തുടങ്ങിയത് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമാണ്. പത്ത് വർഷത്തോളമായി ഇരുവരും ലിവിങ് ടു​ഗെതർ റിലേഷൻ ഷിപ്പിലായിരുന്നു. അടുത്തിടെയാണ് പിരിഞ്ഞത്.

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല

വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമായ ​ഗോപി സുന്ദറിനെ എന്തിന് പ്രണയിച്ചുവെന്ന് ചോ​ദിച്ചാണ് അഭയ ഹിരൺമയിയെ സോഷ്യൽമീഡിയയിലെ ചിൽ കളിയാക്കിയിരുന്നത്.

പക്ഷെ അഭയ പക്ഷെ ഇത്തരം സൈബർ ബുള്ളിയിങിനോ കളിയാക്കലുകൾക്കോ ചെവി കൊടുക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ്.

അഭയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിലതിൽ ഒന്നാണ് താരത്തിന്റെ വളർത്തുനായകൾ. വിവിധ ഇനത്തിൽപ്പെട്ട നായകളെ അഭയ വളർ‌ത്തുന്നുണ്ട്. അവയിൽ ഒന്ന് ചത്തുപ്പോയതിന്റെ സങ്കടത്തിലാണ് അഭയ. പുരുഷുവെന്ന അഭയയുടെ നായയാണ് ചത്തുപോയത്.

വളർത്തുനായയെ കുറിച്ച് അഭയ ഹിരൺമയി

പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി അഭയ പോസ്റ്റ് ചെയ്തിരുന്നു. 'അവസാന സമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല.'

'നമ്മളൊന്നിച്ചിരുന്ന് ടിവി കാണും. ബിസ്‌ക്കറ്റ് പങ്കുവെക്കും. നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ല... ഞാനൊരിക്കലും അത് പറയുകയുമില്ല.'

'നീ മോശമായി പെരുമാറിയപ്പോള്‍ വഴക്ക് പറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്.'

അഭയയുടെ പുരുഷു

'ഈ വേദന എനിക്ക് സഹിക്കാനാവില്ല. എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്... ഐ ലവ് യൂ. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു. എന്നെ വിട്ട് പോവല്ലേയെന്നും' അഭയ കുറിച്ചു. താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.

വളർത്തുനായകളോട് പ്രിയമുള്ളവരാണ് സെലിബ്രിറ്റികളിൽ ഏറെപ്പേരും അക്കൂട്ടത്തിൽ ഒരാളാണ് അഭയ ഹിരൺമയിയും. അഭയ ഹിരൺമയിയുമായി പിരിഞ്ഞ ശേഷം ​ഗോപി സുന്ദർ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്.

Recommended Video

Gopi Sundar & Amrutha Suresh: കട്ടക്കലിപ്പിൽ ഗോപി സുന്ദർ, ചെകിള ഞാൻ അടിച്ചു പൊളിച്ചേനെ
​ഗോപി സുന്ദറുമായി പിരിഞ്ഞപ്പോൾ

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം മകളേയും കൊണ്ട് ജീവിക്കുകയായിരുന്നു അമ‍ൃത. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം പുതിയ പാട്ടുകൾ തയ്യാറാക്കുന്നതിന്റേയും പിന്നണി ​പാടുന്നതിന്റേയും തിരക്കിലാണ് അമ‍ൃത.

അടുത്തിടെ ഇരുവരും പഴനിയിൽ വെച്ച് കഴുത്തിൽ പൂമാലകൾ അണിഞ്ഞ് നിൽക്കുന്ന ചിത്രം വൈറലായിരുന്നു. മകളും ​ഗോപി സുന്ദറിനെ അം​ഗീകരിച്ചതുകൊണ്ടാണ് പുതിയൊരു യാത്ര തുടങ്ങിയതെന്ന് അമൃത സുരേഷ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X