'ആരെയും സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുത്... ആ സ്നേഹം ഏതെങ്കിലും രൂപത്തിൽ തിരികെ വരും'; അഭയ ഹിരൺമയി!

വ്യത്യസ്തതയാർന്ന ശബ്ദ മാധുര്യത്തിലൂടെ ആരാധകരെ നേടിയ ​ഗായികയാണ് അഭയ ഹിരൺമയി. നമ്മുടെ കോയിക്കോട് എന്ന പാട്ട് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് വരുന്ന മുഖവും അഭയയുടേതാണ്. ​​ഗായികയായി മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നിൽക്കുകയാണ് അഭയ ​ഹിരൺമയി.

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രം ചെയ്ത ലളിതം സുന്ദരം സിനിമയിൽ അഭയ അതിഥി വേഷം ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ അഭയ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും ആരാധകരോട് തുറന്ന് പറയാറുണ്ട്.

അതുകൊണ്ട് തന്നെയാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷനെ കുറിച്ചും അത് പിന്നീട് അവസാനിപ്പിച്ചതിനെ കുറിച്ചുമെല്ലാം താരം സംസാരിച്ചത്. ഒരു വർഷം മുമ്പാണ് അഭയ ഹിരൺമയിയും ​ഗോപി സുന്ദറും തമ്മിലുള്ള പ്രണയം അവസാനിച്ചത്. ​

ഗോപി സുന്ദർ ഇപ്പോൾ ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. അഭയ ഹിരൺമയി ഇപ്പോൾ തന്റെ സം​ഗിൾ ലൈഫ് ആസ്വദിക്കുകയാണ്. അതേസമയം അഭയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാചകമാണ് ഇപ്പോൾ വൈറലാകുന്നത്.

Abhaya Hiranmayi

'ആരെയും സ്നേഹിച്ചതിന്റെ പേരിൽ പശ്ചാത്തപിക്കരുതെന്നാണ് അഭയ പറയുന്നത്. നിങ്ങൾ ആർക്കെങ്കിലും നൽകിയ സ്നേഹത്തിൽ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്നേഹം എല്ലായ്പ്പോഴും പൂർണ്ണമായി തിരിച്ചുവരും.'

'ആ സ്നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരുമെന്നുമായിരുന്നു', അഭയ കുറിച്ചത്. വേർപിരിഞ്ഞ ശേഷം ഒരിക്കൽ പോലും അഭയ ​ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി സംസാരിക്കുകയോ മോശമായ രീതിയിൽ കുറിപ്പുകൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ല.

താൻ തന്റേതായ ലോകത്ത് സന്തോഷവതിയാണെന്നാണ് താരം എപ്പോഴും പറയാറുള്ളത്. 'അന്ന് ഞാനൊരു റാണിയപ്പോലെയാണ് ജീവിച്ചത്. അദ്ദേഹവുമായി പിരിഞ്ഞതിന് ശേഷവും അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ തീരുമാനത്തില്‍ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമായിരുന്നില്ല.'

'ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക അവരെ അലട്ടിയിരുന്നു. അന്ന് അങ്ങനെയൊരു തീരുമാനമെടുത്ത് അദ്ദേഹത്തിനൊപ്പം ഒന്നിച്ച് ജീവിച്ചതില്‍ കുറ്റബോധമൊന്നും തോന്നുന്നില്ല. അന്നും സന്തോഷത്തോടെയാണ് ജീവിച്ചത്. ഇപ്പോഴും എന്റെ ജീവിതത്തില്‍ സന്തോഷമുണ്ടെന്നാണ്', ​ഗോപി സുന്ദറിനൊപ്പമുള്ള കാലത്തെ കുറിച്ച് സംസാരിച്ച് അഭയ മുമ്പൊരിക്കൽ പറഞ്ഞത്.

Abhaya Hiranmayi

ഭാര്യയും രണ്ട് ആൺ മക്കളുമായി കുടുംബ ജീവിതം നയിക്കുന്നതിനിടെയാണ് ​ഗോപി സുന്ദർ അഭയയുമായി പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതും. വിവാഹം കഴിക്കാൻ തനിക്ക് ആ​ഗ്രഹമില്ലെന്നാണ് അഭയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോള്‍ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ആരെയും കല്യാണം കഴിക്കാന്‍ വയ്യ, എനിക്ക് കല്യാണം കഴിക്കണ്ട എന്നായിരുന്നു അഭയയുടെ മറുപടി.

ഫാമിലിയും സുഹൃത്തുക്കളുമൊക്കെ നല്ല രീതിയില്‍ മെന്റല്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും അഭയ ഹിരൺമയി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നല്ലതുപോലെ ജോലി ചെയ്യാനാകുന്നു. മ്യൂസിക്കിൽ കൂടുതൽ ശ്രദ്ധിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

​ഗോപി സുന്ദർ സം​ഗീതം നൽകിയ ​ഗാനങ്ങളാണ് അഭയ ഏറെയും ആലപിച്ചിട്ടുള്ളത്. തന്റെ പവർ അഭയയായിരുന്നുവെന്നാണ് ​ഗോപി സുന്ദർ കുറച്ച് കാലങ്ങൾക്ക് മുമ്പ് പറഞ്ഞത്. അവാർഡ് നിശ​കൾക്കെല്ലാം അഭയയെയും ​ഗോപി സുന്ദർ ഒപ്പം കൂട്ടാറുണ്ടായിരുന്നു.

2014ൽ ആണ് അഭയ ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്-മംമ്ത ജോഡിയുടെ ടു കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X