For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മട്ടിലും ഭാവത്തിലും മാറി അഭയ ഹിരൺമയി, 'സ്കൂട്ടർ മാമ' വൈറൽ

  |

  മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞത്. ഒരുപാട് പാട്ടുകൾ സിനിമയിൽ പാടിയിട്ടില്ലെങ്കിലും പാടിയ ഗാനങ്ങളിൽ മിക്കതും ആരാധകർ ഏറ്റെടുത്തവയാണ്. ചെറുപ്പം മുതലെ സംഗീതത്തോട് അടുപ്പമുണ്ടായിരുന്ന ഒരാളാണ് അഭയ. സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ മ്യൂസിക്കിൽ പാടിയാണ് അഭയ കരിയർ ആരംഭിച്ചത്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരൺമയി. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യും. വ്യത്യസ്ത ലുക്കിലുള്ള മേക്കോവർ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ അഭയ വാർത്തകളിൽ ഇടംനേടിയിരുന്നു. പത്ത് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ചവർ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വേർപിരിഞ്ഞത്. ശേഷം ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം തുടങ്ങുകയും ചെയ്തു.

  അമൃതയും ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ അഭയയും സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഗോപി സുന്ദറിന് പിറകെ നടന്ന് വർഷങ്ങൾ കളഞ്ഞുവെന്ന് പറഞ്ഞ് പലരും താരത്തെ കളിയാക്കി. സമൂഹമാധ്യമങ്ങളിൽ മുഴുവൻ ഇവർക്കെതിരെ സദാചാരക്കാർ എത്തിയിരുന്നു. അഭയക്കെതിരെ വന്ന ഒരു ചോദ്യങ്ങൾക്കും താരം മറുപടി കൊടുത്തിരുന്നില്ല. ഗോപി സുന്ദറുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അഭയ പാട്ടിലും മോഡലിങ്ങിലുമാണ് ശ്രദ്ധ ചെലുത്തിയത്.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ പുത്തൻ പാട്ട് പങ്കുവെച്ചിരിക്കുകയാണ് താരം. വൺമിനുട്ട് വീഡിയോ എന്ന ഹാഷ്ടാഗിൽ പുറത്ത് വരുന്ന പാട്ടുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേർ ഇതിനോടകം തന്നെ വൺമിനുട്ട് വീഡിയോ പങ്കുവെച്ച് എത്തിയിട്ടുമുണ്ട്. അതുപോലെ വൺ മിനുറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ട് അഭയയും എത്തി.

  പ്രകാശ് അലക്‌സിനൊപ്പമാണ് അഭയ വീഡിയോ ചെയ്തിരിക്കുന്നത്. ആലാപനത്തിൽ മാത്രമല്ല ലുക്കിലും തികച്ചും വ്യത്യസ്തമായാണ് അഭയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'സ്‌കൂട്ടർ മാമ' എന്ന് പേരിട്ട വീഡിയോയുടെ രണ്ടാമത്തെ വേർഷൻ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണിപ്പോൾ.

  Also Read: പതിനെട്ട് വയസില്‍ വിവാഹിതയായി; ഇപ്പോള്‍ 8 വര്‍ഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയല്‍ നടി മരിയ പ്രിൻസ്

  വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പ്രൊഫഷനുമായി കൂട്ടിക്കലർത്താതെ മുന്നേറുന്ന അഭയയെ ആരാധകരും അഭിനന്ദിച്ചിരുന്നു. 'സോഷ്യൽമീഡിയയിലൂടെ അരങ്ങേറുന്ന ചർച്ചകളെല്ലാം അറിയുന്നുണ്ട്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത് വ്യക്തമായി പറയാനറിയാം. പക്ഷെ നിലവിലെ കാര്യങ്ങളെക്കുറിച്ച് എനിക്കൊന്നും പ്രതികരിക്കാനില്ല. എന്നെക്കുറിച്ച് എഴുതിവിടുന്ന കാര്യങ്ങളൊന്നും ഞാൻ പറഞ്ഞതല്ല. ഞാനിപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്', അഭയ വ്യക്തമാക്കി.

  Also Read:'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ', 'കൊഞ്ചാനും കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ'; ജി വേണു​ഗോപാൽ!

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തുന്നതിന്റെ പേരിൽ പലപ്പോഴും അഭയ വിമർശിക്കപ്പെട്ടിട്ടുണ്ട്. ‌പക്ഷെ എപ്പോഴും തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാനാണ് അഭയ ശ്രമിക്കാറുള്ളത്. 19ാമത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അത്. ഇരുവരും ഒരുമിച്ച് നിരവധി ഗാനങ്ങൾ ചെയ്തിട്ടുണ്ട്.

  'ടു കൺട്രീസ്' എന്ന ദിലീപ് ചിത്രത്തിലെ 'തന്നെ തന്നെ തിരയുന്നു' എന്ന ഗാനത്തിലെ 'കണിമലരെ മുല്ലേ' എന്ന പോർഷൻ പാടിയ ശേഷമാണ് അഭയ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. അഭയ ഹിരൺമയിയുടെ പാട്ടുകളിൽ ഏറെ പ്രചാരം നേരിടയത് 'ഖൽബിലെ തേനൊഴുകണ കോഴിക്കോട്' എന്ന ഗാനമാണ്. ഒമർ ലുലുവിന്റെ പുതിയ സിനിമയായ 'നല്ല സമയ'ത്തിൽ അഭയ ഹിരൺമയി ഗാനം ആലപിച്ചിരുന്നു.

  ഒമറിന്റെ സിനിമയിൽ പാടാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. പല പ്രാവശ്യമായി നമ്മൾ കണ്ടിട്ടുണ്ട്. സിദ്ധാർത്ഥാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പാട്ടുകേട്ടു, ഇഷ്ടപ്പെട്ടു, പാട്ടുപാടാനായി വന്നതാണ്. 'നല്ല സമയ'മെന്നാണ് സിനിമയുടെ പേര്, എല്ലാവർക്കും നല്ല സമയമുണ്ടാവട്ടെ എന്ന് മാധ്യമങ്ങളോട് അഭയ മുമ്പൊരിക്കൽ പറയുകയുണ്ടായി

  Read more about: abhaya
  English summary
  Singer Abhaya Hiranmayi new one MInute Song ScooterMama Is Viral on Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X