For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണയിക്കാൻ തുടങ്ങി, തേൻ കുടിക്കാൻ തുടങ്ങി'; ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അഭയ ഹിരൺമയി!

  |

  ഖല്‍ബില്‍ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചില്‍ കൂടുകൂട്ടിയ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു.

  ടു കണ്‍ട്രീസ്, ജയിംസ് ആന്‍ഡ് ആലീസ്, ഗൂഢാലോചന തുടങ്ങിയ സിനിമകളിലൂടെ ഒരുപിടി മികച്ച ഗാനങ്ങള്‍ അഭയ ഹിരൺമയി ആലപിച്ചു. ജീവിതത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ള കരുത്തുള്ള ഒരു സ്ത്രീയെ അഭയ ഹിരൺമയിയിൽ നമുക്ക് കാണാൻ സാധിക്കും.

  Also Read: 'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  ​ഗായിക എന്നതിലുപരി മോഡൽ, അവതാരിക എന്നീ നിലകളിലും അഭയ പ്രേക്ഷകർക്ക് സുപരിചിതയാണ്. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് തന്റെ ജീവിതമെന്ന് പലപ്പോഴും അഭയ തന്നെ പറഞ്ഞിട്ടുണ്ട്.

  സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നതെന്നും നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോൾ തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ലെന്നും അഭയ പറഞ്ഞിട്ടുണ്ട്.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  അടുത്തിടെയാണ് അഭയ ​ഗോപി സുന്ദറുമായി പത്ത് വർഷമുണ്ടായിരുന്ന ലിവിങ് ടു​​ഗെതർ‌ ജീവിതം അവസാനിപ്പിച്ചത്. ​ഗായിക അമൃത സുരേഷുമായുള്ള ബന്ധം ​ഗോപി സുന്ദർ പരസ്യപ്പെടുത്തിയതോടെയാണ് അഭയയുമായി ​ഗോപി സുന്ദർ പിരിഞ്ഞുവെന്ന കാര്യം എല്ലാവരും അറിഞ്ഞത്.

  അഭയ ഇതുവരെ പാടിയിട്ടുള്ള പാട്ടുകളിൽ ഏറെയും ​ഗോപി സുന്ദർ സം​ഗീതം നൽകിയിട്ടുള്ളതാണ്. അതേസമയം ഇപ്പോഴിത സിം​ഗിൾ ലൈഫ് ആസ്വദിക്കുകയാണ് അഭയ ഹിരൺമയി.

  സോഷ്യൽമീഡിയയിൽ സജീവമായ അഭയ തന്റെ ജീവിതത്തിലെ പുത്തൻ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. ഇൻസ്റ്റ​ഗ്രാമിലെ ക്യു ആന്റ് എ വഴിയാണ് ആരാധകരുടെ ചോദ്യത്തിന് അഭയ ഹിരൺമയി മറുപടി നൽകിയത്.

  ഇടയ്ക്കിടെ സഹോദരി ജ്യോതിർമയി, അമ്മ, കൂട്ടുകാർ എന്നിവരെ പരിചയപ്പെടുത്തിയും അഭയ സോഷ്യൽമീഡിയ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റ​ഗ്രാമിലെ ക്യു ആന്റ് എ വഴി നിരവധി പേരാണ് അഭയയെ കാണാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചത്.

  ചോ​ദ്യം ചോദിച്ചവരിൽ ഒരാൾ അഭയയെ വിവാഹം ചെയ്യണമെന്ന് ആ​​ഗ്രഹം പ്രകടിപപ്പിച്ചു. തന്റെ ആഗ്രഹം സത്യസന്ധമാണെ ആരാധകർ ആ​ഗ്രഹം പറഞ്ഞപ്പോൾ ഒപ്പം കുറിച്ചിരുന്നു. 'ഇങ്ങളെ ഞാൻ വിവാഹം കഴിക്കട്ടേ' എന്നാണ് റഫീഖ് എന്ന് പേരുള്ളയാൾ ചോദിച്ചത്.

  പ്രൊപ്പോസലിന് നന്ദി അറിയിച്ച അഭയ പക്ഷെ ചോദ്യം രസകരമാണെന്നും തന്റെ മറുപടി നോ ആണെന്നും പറഞ്ഞു. വേറെയും നിരവധി ചോദ്യങ്ങൾ അഭയയെ തേടി എത്തിയിരുന്നു.

  ചിത്രശലഭമായി മാറിയപ്പോൾ വന്ന മാറ്റം എന്താണെന്നാണ് മറ്റൊരു ആരാധകൻ ചോദിച്ചത്. അതിന് അഭയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'തേൻ കുടിക്കാൻ തുടങ്ങി. താഴ്ന്ന് ഉയർന്ന് പതുക്കെ ചിറകിട്ടടിച്ച് ആസ്വദിച്ച് പറക്കാൻ തുടങ്ങി.'

  'പ്രണയിക്കാൻ തുടങ്ങി' എന്നുമാണ് മറുപടിയായി അഭയ കുറിച്ചത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയിൽ പിന്നണി ഗായികയായി അഭയയുടെ ശബ്ദം ഉടനെ പ്രേക്ഷകർക്ക് കേൾക്കാം. 'പലപ്പോഴും ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കിയിട്ടുണ്ട്.

  'എന്റെ ഭൂതകാലം കൂടി ഉള്‍പ്പെടുന്നതാണ് ഞാന്‍. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓര്‍ത്ത് അഭിമാനം മാത്രമെ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ സന്തോഷവതിയാണ്.'

  'ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങള്‍ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്... അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം... എന്റെ തീരുമാനങ്ങളാണ്' എന്നാണ് ഭൂതകാലത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ അഭയ ഹിരൺമയി പ്രതികരിച്ചത്.

  Read more about: gopi sundar
  English summary
  Singer Abhaya Hiranmayi Open Up About Her New Life Style, Latest Social Media Post Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X