അവന്റെ കൂടെ പോയി ജീവിക്കുന്നു! എന്നെ പറ്റി മ്ലേച്ഛമായി സംസാരിക്കുന്നത് അമ്മയ്ക്ക് കേള്‍ക്കേണ്ടി വന്നു- അഭയ

ഗായിക അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും തമ്മിലുള്ള ലിവംഗ് റിലേഷനെ പറ്റി ഒത്തിരി കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. പതിനാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു താരങ്ങള്‍ വേര്‍പിരിയുന്നത്. എന്നാല്‍ ആ ബന്ധം തകര്‍ന്നതിന്റെ കാരണങ്ങള്‍ പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താനോ മോശമായി സംസാരിക്കാനോ ഇരുവരും ശ്രമിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

ഇരുപതാമത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. അന്ന് നാട്ടിലുള്ളവരും ചുറ്റുമുള്ളവരുമൊക്കെ തന്നെ പറ്റി വളരെ മ്ലേച്ഛമായിട്ടാണ് സംസാരിച്ചിരുന്നതെന്ന് പറയുകയാണ് അഭയയിപ്പോള്‍. തന്റെ അമ്മയുടെ ടെന്‍ഷനും ഇത്തരം കമന്റുകളായിരുന്നുവെന്നാണ് അഭയ പറയുന്നത്.

gopi-sunder-abhaya

അക്കാലത്ത് താനെടുത്തത് വളരെ വിപ്ലവകരമായ തീരുമാനമായിരുന്നു. എന്നാല്‍ ഇന്നും പലര്‍ക്കും അതംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലൂടെ അഭയ പറയുന്നത്. ഒപ്പം ഗോപിയുടെ കൂടെ ജീവിച്ചതില്‍കുറ്റബോധമില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

'ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലേക്ക് പോയപ്പോഴും അതേ ടെന്‍ഷനായിരുന്നു. അക്കാലത്ത് അതൊരു വിപ്ലവമായിരുന്നു. ലിവിംഗ് ടുഗദര്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. ഒരാള്‍ മറ്റൊരാളുടെ കൂടെ വിവാഹം കഴിക്കാതെ കൂടെ താമസിക്കുന്നു. വളരെ മ്ലേച്ഛകരമായി എന്നെ പറ്റി സംസാരിക്കുന്നത് അമ്മ കേട്ടിട്ടുണ്ട്.

അവന്റെ കൂടെ പോയി താമസിക്കുന്നു. ലിവിംഗ് ടുഗദര്‍ എന്നൊന്നും അര്‍ഥമാക്കുന്നില്ല. ഇന്നും അതിന് കാര്യമായ മാറ്റം വന്നിട്ടില്ല. പക്ഷേ ഒരുപാട് വിവാഹത്തിന് മുന്‍പ് ഒരുമിച്ച് താമസിച്ചിട്ട് അത് വര്‍ക്കാവുന്നുണ്ടെന്ന് മനസിലായതിന് ശഷം വിവാഹം കഴിക്കുന്നതടക്കം ഇന്ന് കാണാം.

ഇതേ സ്ട്രഗിള്‍ ഗോപിയ്ക്കും ഉണ്ടായിരുന്നു. സ്ത്രീയെന്ന നിലയില്‍ എനിക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടായത്. എന്നെ സംബന്ധിച്ച് ആ ബന്ധത്തില്‍ ശക്തമായ പ്രണയമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്നോട്ട് പോയത്. പതിനാല് വര്‍ഷം ഒരാളുടെ കൂടെ ജീവിച്ചെങ്കില്‍ അത് വിജയമായിരുന്നു. ഗോപി സുന്ദറിനൊപ്പം ജീവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. അതിന് ശേഷം ഞാനെന്റേതായ ജീവിതവുമായി മുന്നോട്ട് പോയി എന്നേയുള്ളു'- അഭയ പറയുന്നു.

gopi-sunder-abhaya

'ലിവിങ് റിലേഷന്‍ എന്നല്ല, മറ്റേതൊരു റിലേഷനാണെങ്കിലും മരണം വരെ പോകാം, അല്ലെങ്കില്‍ ചിലപ്പോള്‍ ഇടയ്ക്ക് വച്ച് പിരിഞ്ഞേക്കാം എന്ന രണ്ട് അവസാനങ്ങള്‍ മാത്രമേയുള്ളൂ. എന്നെങ്കിലും പിരിഞ്ഞാല്‍, അത് മാന്യമായിട്ട് തന്നെയായിരിക്കണം എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നു. അതില്‍ പരസ്പരം കുറ്റപ്പെടുത്തലുകളോ, പഴിചാരലുകളോ ഉണ്ടായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ 14 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് അര്‍ത്ഥമില്ലാതെ പോകും.

അങ്ങനൊരു വേര്‍പിരിയല്‍ വലിയ വേദന തന്നെയാണ്. അത്രയും കാലത്തെ ബന്ധം പെട്ടന്ന് അവസാനിപ്പിക്കാമെന്ന് പറഞ്ഞിട്ട് അതില്‍ നിന്നും പുറത്ത് കടക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നതെന്നും' അഭയ ഹിരണ്‍മയി പറയുന്നു.

അഭയയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ആ റിലേഷന്‍ഷിപ്പും അവസാനിക്കുകയായിരുന്നു. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തു.

More from Filmibeat

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X