നിന്റെ മകളെന്താണ് കൈയ്യില്ലാത്ത ഉടുപ്പ് ഇടുന്നത്? മാന്യമായ വേഷം ധരിച്ചൂടേ! അമ്മയുടെ ടെന്‍ഷനെ പറ്റി അഭയ ഹിരൺമയി

ഗായികയായി നിറഞ്ഞ് നില്‍ക്കുകയാണ് അഭയ ഹിരണ്‍മയി. മോഹന്‍ലാല്‍ ചിത്രം മാലൈക്കോട്ടെ വാലിബനില്‍ പാടിയതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ ഗായിക പല അഭിമുഖങ്ങളിലൂടെയും പറഞ്ഞത്. സംഗീത പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ ജനിച്ചെങ്കിലും ചെറിയ പ്രായം മുതലേ തന്റെയുള്ളില്‍ ഒരു കോംപ്ലെക്‌സ് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് അഭയ ഇപ്പോള്‍.

വീട്ടില്‍ എല്ലാവരും പാടുന്നവരായത് കൊണ്ട് താനും പാടും എന്നേയുണ്ടായിരുന്നുള്ളു. അതിനപ്പുറം തന്റെ വോയിസ് പോലും കൊള്ളില്ലെന്ന ചിന്താഗതിയിലായിരുന്നു. അമ്മയടക്കമുള്ളവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ അഭയ ഹിരണ്‍മയി പറയുന്നത്.

gopi-sunder-abhaya

സംഗീതത്തെ കുറിച്ച് മാത്രമല്ല തന്റെ വസ്ത്രധാരണത്തെ കുറിച്ചും അഭിമുഖത്തില്‍ അഭയ സംസാരിച്ചിരുന്നു. ഇറക്കം കുറഞ്ഞതോ കൈയ്യില്ലാത്തതോ ആയ വേഷം ധരിക്കാന്‍ അമ്മ സമ്മതിക്കുമായിരുന്നില്ല. ഇന്നും അക്കാര്യത്തില്‍ അമ്മയ്ക്ക് ടെന്‍ഷനാണെന്നാണ് അഭയ പറയുന്നത്.

'അനായാസ സംഗതിയും, അതിഭീകര സംഗീതജ്ഞന്മാരും ഉള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്. ഒരാള്‍ മ്യൂസിക് കോളേജിലെ പ്രൊഫസര്‍, അമ്മ കച്ചേരി ചെയ്യുന്നു, കസിന്‍സ് ഒക്കെ പാടുന്നവരാണ്. ഞാനെപ്പോഴും അവരെ വെച്ച് എന്നെ താരതമ്യം ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. ആ വീട്ടിലുള്ളവരൊക്കെ പാടുന്നത് കൊണ്ട് ഞാനും പാടുന്നു എന്നേയുണ്ടായിരുന്നുള്ളു.

ചെറിയ പ്രായം മുതലേ നിന്റെ വോയിസ് കൊള്ളില്ലെന്ന് അമ്മ പറയുമായിരുന്നു. ചിത്രാമ്മയുടെ വോയിസ് പോലെയല്ല നിന്റേതെന്നും പറയും. കാരണം അവരുടെ ചിന്തയൊക്കെ അങ്ങനെയായിരുന്നു. ആ കാലഘട്ടത്തില്‍ ചിത്രാമ്മയാണ് അവരുടെ സ്റ്റാന്‍ഡൈസേഷന്‍. ഞാനിങ്ങനെ പോയാല്‍ അവര്‍ക്ക് കിട്ടാത്ത അവസരങ്ങള്‍ എങ്ങനെ കുഞ്ഞിന് കിട്ടുമെന്നാണ് അമ്മയൊക്കെ ചിന്തിച്ചത്. ഇന്ന് കാലഘട്ടം മാറി. എന്തോരം അവസരങ്ങളാണുള്ളത്. അവിടെ നമ്മുടേതായ സ്‌പേസ് കണ്ടെത്തി എന്നേ പറയാന്‍ പറ്റുകയുള്ളു.

എന്റെ ഡ്രസ്സിങ് സ്‌റ്റൈലൊന്നും അമ്മയ്ക്ക് അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. ജീവിതത്തില്‍ ഞാന്‍ നേടിയതെല്ലാം, ഫൈറ്റ് ചെയ്ത് നേടിയതാണെന്നും അഭയ പറയുന്നു. എല്ലാ കാര്യങ്ങള്‍ക്കും പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴാണ് കുറച്ചൂടി പക്വതയോടെ എനിക്കതിനോട് പൊരുതാന്‍ സാധിക്കുന്നത്. എന്റെ അനിയത്തിയ്ക്ക് ഈ പ്രശ്‌നമില്ല. എന്റെ കൂടെ സപ്പോര്‍ട്ട് അവള്‍ക്ക് ലഭിക്കുന്നുണ്ട്. അമ്മയും കുറച്ച് കൂടി നവീകരിക്കപ്പെട്ടു.

gopi-sunder-abhaya

ആദ്യത്തെ കുട്ടി, തനിക്കിഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരിക്കാം. ആ സങ്കല്‍പ്പത്തില്‍ നിന്നും മാറി മകള്‍ സഞ്ചരിക്കുമ്പോള്‍ അമ്മ ആശങ്കപ്പെട്ടിരിക്കാം. എന്നാല്‍ അമ്മയെക്കാളും ബുദ്ധിമുട്ടുള്ളവര്‍ ചുറ്റുമുണ്ടായിരുന്നു. നിന്റെ മകളെന്താണ് കൈയ്യില്ലാത്ത ഉടുപ്പ് ഇടുന്നത്. മാന്യമായി വസ്ത്രം ധരിക്കാന്‍ പറ്റാത്തത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. കൈയ്യില്ലാത്ത വസ്ത്രം ധരിച്ചാല്‍, അത് മാന്യതക്കുറവാകുന്നതായി തോന്നുന്ന ചിലരുണ്ട്. അവര്‍ പറയുമ്പോഴാണ് അമ്മയ്ക്ക് കുറച്ചൂടെ പ്രശ്നമായി തോന്നുന്നത്.

അവളെന്താണ് ഇങ്ങനെ മാന്യമല്ലാത്ത വസ്ത്രം ധരിച്ച് നടക്കുന്നതെന്ന് നാല് പേര് ചോദിച്ചാല്‍, അമ്മയ്ക്ക് വെപ്രാളമാവും. എന്റെ മകള്‍ മോശമായി പോയോ എന്ന ടെന്‍ഷനാണ് അമ്മയ്ക്ക്. ഇതുവരെ എല്ലാം പോരാടിയാണ് ഞാന്‍ ഇതുവരെ എത്തിയത്. കാലഘട്ടം മാറുന്നതിന് അനുസരിച്ച് അമ്മ ഓരോന്നും മനസിലാക്കി. ഈ കുട്ടി എവിടെ വരെ പോകുമെന്നും ഞാന്‍ എന്താണെന്നുമൊക്കെ അമ്മയ്ക്ക് മനസിലായി. പക്ഷേ ഇപ്പോഴും എന്റെ കുട്ടിയെ വേറൊരാള്‍ പരിഹസിക്കരുതെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്.

നല്ല സ്റ്റൈലിഷ് ആയിട്ടുള്ള വസ്ത്രം കണ്ടിട്ട് അഭിനന്ദിച്ചിട്ടുമുണ്ട്. സ്റ്റൈല്‍ ആയിരിക്കണം, പക്ഷേ എല്ലാം തുറന്ന് കാണിക്കുന്നത് ആവരുതെന്ന സങ്കല്‍പ്പമാണ് അമ്മയ്ക്ക്. അവരുടേതായ ഇഷ്ടത്തിന് ജീവിച്ചാല്‍ എനിക്ക് എന്റേതായ ഇഷ്ടത്തില്‍ ജീവിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് ഇഷ്ടത്തിന് അനുസരിച്ചുള്ള വേഷം ധരിച്ചതെന്നും അഭയ പറയുന്നു.

More from Filmibeat

Read more about: abhaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X