'ഗോപിയുടെ അടുത്ത് പാടാൻ പോയി 12 വർഷം കളഞ്ഞില്ലേയെന്ന്?' അഭയയോട് ആരാധകൻ, താരത്തിന്റെ മറുപടി ഇങ്ങനെ!

വേറിട്ട ശബ്ദസാന്നിദ്ധ്യം കൊണ്ട് മലയാളി സംഗീത ആസ്വാദകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ ഒരു ഗായികയാണ് അഭയ ഹിരണ്മയി. ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിലും അഭയ പാടിയിട്ടുള്ള മിക്ക ഗാനങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്.

മലയാളത്തിന് പുറമെ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്.

ടു കൺട്രീസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസുകളിൽ ഇടം നേടിയത്.

സോഷ്യൽമീഡിയയിൽ സജീവമായിട്ടുള്ള അഭയ എപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലും പലപ്പോഴും വാർ‌ത്തകളിൽ‌ നിറഞ്ഞിട്ടുണ്ട്. പത്ത് വർഷത്തിലധികമായി ​ഗോപി സുന്ദറിനൊപ്പം ലിവിങ് ടു​ഗെതർ ജീവിതം നയിക്കുകയായിരുന്നു അഭയ. മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പിരിഞ്ഞത്.

ഗോപിയുടെ അടുത്ത് പാടാൻ  പോയി 12 വർഷം കളഞ്ഞില്ലേയെന്ന്?

​ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചുവെന്ന് ആരാധകർ മനസിലാക്കിയത് അമൃതയുമായി പ്രണയത്തിലാണെന്ന് ​ഗോപി സുന്ദർ വെളിപ്പെടുത്തിയപ്പോഴാണ്. അമൃതയുമായുള്ള പ്രണയം ​ഗോപി വെളിപ്പെടുത്തിയപ്പോൾ സിനിമാ പ്രേമികൾ ഒന്നടങ്കം അത്ഭുതപ്പെട്ടിരുന്നു.

അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ​ഗോപി സുന്ദർ പ്രണയം പരസ്യപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ദിവസം അമൃതയും ​ഗോപി സുന്ദറും വിവാ​ഹിതരായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇരുവരും പഴനി മുരുകന്റെ ക്ഷേത്രം സന്ദർശിക്കാൻ പോയപ്പോൾ‌ പകർത്തിയ ചിത്രമാണ് ഇരുവരും വിവാ​ഹിതരായി എന്ന വാർത്തകൾ പ്രചരിക്കാൻ കാരണമായത്.

​ഗോപി-അമൃത ബന്ധം

കഴുത്തിൽ പൂമാലകൾ ചാർത്തിയാണ് ഇരുവരും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാത്രമല്ല അമൃത സന്ദൂരം നെറ്റിയിൽ തൊട്ടിരിക്കുന്നതും കാണാം. അതേസമയം അഭയ ഹിരൺമയി ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്.

ഒരു ആരാധകന്റെ കമന്റിന് നൽകിയ മറുപടിയിലൂടെയാണ് അഭയ ചർച്ചയാകുന്നത്. 'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ... ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും.... ഒക്കെ വെറുതെ.... ആർക്കും ആരോടും ആത്മാർത്ഥത ഒന്നും ഇല്ലാ..' എന്നായിരുന്നു അഭയയുടെ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്.

അഭയ ഹിരൺമയി-​ഗോപി സുന്ദർ ജീവിതം

അതിന് അഭയ കുറിക്കുകൊള്ളുന്ന മറുപടിയാണ് നൽകിയത്. 'അങ്ങനെയാണോ...? ഞാൻ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ?' എന്നായിരുന്നു അഭയ ആരാധകനുള്ള മറുപടി കമന്റിലൂടെ ചോദിച്ചത്. അഭയ തന്റെ ഔദ്യോഗിക ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

അടുത്തിടെ വസ്ത്രങ്ങളുടെ ഓൺലൈൻ വിൽപ്പന നടത്തുന്ന ഹിരണ്മയ എന്ന ബ്രാൻഡ് അഭയ ആരംഭിച്ചിരുന്നു. കൂടാതെ സ്റ്റേജ് ഷോകളുമായും അഭയ സജീവമാണ്. ഒമർ ലുലുവിന്റെ സിനിമയിലൂടെ വീണ്ടും പിന്നണി ഗായികയായി വരാനുള്ള തയ്യാറെടുപ്പിലാണ് അഭയ ഇപ്പോൾ.

കൂടാതെ മോ‍ഡലിങിലും അഭയ സജീവമാണ്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും വീറും വാശിയോടെയും പൊരുതി ജയിച്ച് മുന്നിലേക്ക് വന്ന കലാകാരി കൂടിയാണ് അഭയ.

വിമർശിക്കുന്ന ആരാധകർ

​ഗോപി സുന്ദറുമായി പ്രണയം ആരംഭിച്ചതിന്റെ പേരിൽ അമ‍ൃതയും ഇപ്പോൾ വിമർശനം നേരിടുന്നുണ്ട്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത ​ഗോപി സുന്ദറുമായുള്ള ജീവിതം ആരംഭിച്ചപ്പോൾ പറഞ്ഞിരുന്നു.

'സ്വന്തം ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെയാണ് ശരണം' എന്നായിരുന്നു ​ഗോപി സുന്ദറിനെ പരിഹസിച്ച് ഒരാൾ കുറിച്ചത്. 'അപ്പോൾ ആ വഴിയിൽ കാണാം' എന്നാണ് മറുപടിയായി ഗോപി സുന്ദർ കുറിച്ചത്. പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ ഗോപി സുന്ദറിനെ പിന്തുണച്ച് രംഗത്തെത്തി.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X