'സന്തോഷവതിയാണെന്ന് മനസിലായി, വീണ്ടും ആവർത്തിച്ച് പറഞ്ഞ് വെറുപ്പിക്കരുത്'; അഭയ ഹിരൺമയിയെ പരിഹസിച്ച് ആരാധകൻ!
മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന ഗായികമാരിൽ ഒരാളാണ് അഭയ ഹിരണ്‍മയി. പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളാണ് അഭയ ഹിരണ്‍മയി ആലപിച്ചിട്ടുള്ളത്. വ്യത്യസ്തമായ ശബ്ദവും ആലാപനവുമാണ് അഭയയുടെ പ്രത്യേകത.
ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെപ്പറ്റിയുള്ള ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ്. ഇത് കൂടാതെ ജെയിംസ് ആൻഡ് ആലിസ് , ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അഭയ ആലപിച്ച ഗാനങ്ങൾ ആരാധകർ നെഞ്ചിലേറ്റി.
അഭയ പാടിയ ഗാനങ്ങൾ മിക്കയത്തും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗോപി സുന്ദർ ആണ്. അദ്ദേഹവുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു അഭയ.
അടുത്തിടെ ഗോപിസുന്ദർ പങ്കുവച്ച സെൽഫിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അഭയ ഹിരണ്‍മയിയുടെ പേര് ചർച്ചയാക്കാൻ കാരണമായത്. ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ നിൽക്കുന്ന ഒരു സെൽഫി ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി. തുടർന്ന്, ഞങ്ങളൊന്നിച്ചുവെന്നും ഒരുമാസം കൊച്ചിയിലുണ്ടാവുമെന്നും ഗോപി സുന്ദര്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രത്തിലുമെല്ലാം ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചെത്തിയിരുന്നു. ഈ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.
ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്ത പരന്നതോടെ അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറയുകയായിരുന്നു.
പഴയ പോസ്റ്റുകളും ഫോട്ടോകളുമെല്ലാം ആരാധകർ ചികഞ്ഞെടുക്കുകയും ചെയ്തു. പതിവ് പോലെത്തന്നെ സമൂഹമാധ്യമങ്ങളിൽ താരത്തെയും കളിയാക്കാൻ കുറേപേർ എത്തി.
തന്റെ ജന്മദിനമായിരുന്ന മെയ് 24ാം തിയതി പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഗോപി സുന്ദര്‍ എത്തിയിരുന്നില്ലേയെന്ന് ചിലർ ചോദിച്ചിരുന്നു. ഇവർക്കെലാം രൂക്ഷമായ ഭാഷയില്‍ അഭയ മറുപടി നല്‍കി.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് തരംഗം ആവുന്നത്. തന്റെ പുതിയ ഷോയുടെ വിശേഷങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്.
തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രശ്ങ്ങൾ ഒന്നും തന്നെ തന്റെ ജോലിയെ ബാധിക്കില്ല എന്ന് തെളിയിക്കുകയാണ് താരം ഈ പോസ്റ്റിലൂടെ.
കഴിഞ്ഞ ദിവസം നടന്ന ഷോയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. തൂവെള്ള നിറത്തിൽ മാലാഖയെപ്പോലെയുള്ള കുപ്പായമാണ് അഭയ അണിഞ്ഞിരുന്നത്.
ഇന്നലെ നിങ്ങള്‍ അവിസ്മരണീയമാക്കി, ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തുസൂക്ഷിക്കുമെന്നായിരുന്നു ചിത്രത്തിന് ഒപ്പം അഭന നൽകിയ അടിക്കുറിപ്പ്.
ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍ എന്നും അഭയ കുറിച്ചിരുന്നു.
Recommended Video

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരും സഹപ്രവർത്തകരും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെയായി രേഖപ്പെടുത്തിയത്. ശ്വേത മേനോന്‍, കാവ്യ അജിത്, സയനോര ഫിലിപ്പ് ഇവരെല്ലാം എന്നിവരെല്ലാം ചിത്രത്തിന് താഴെ തങ്ങളുടെ സ്‌നേഹം അറിയിച്ചിരുന്നു. എല്ലാവരോടും അഭയ നന്ദിയും പറഞ്ഞു.
എന്നാൽ ഈ പോസ്റ്റിന് താഴെ കമന്റായി ഒരു ആരാധകൻ പറഞ്ഞത് ഇതാണ് "സന്തോഷം തന്നെ സമ്മതിച്ചു, അതിങ്ങനെ റീപ്പിറ്റായി ക്യാപ്ഷന്‍ ഇടുമ്പോള്‍ ഒരു വിരസത തോന്നുന്നു, നിങ്ങളുടെ കോസ്റ്റ്യൂം മികച്ചതാണ് ".
കമന്റ് ഇട്ട ആൾക്ക് നല്ലപോലെ മറുപടി കൊടുക്കാൻ അഭയ മടിച്ചില്ല. എന്നെ അണ്‍ഫോളോ ചെയ്യാനുള്ള എല്ലാ സ്വതന്ത്ര്യവും നിങ്ങള്‍ക്കുണ്ടെന്നായിരുന്നു അഭയയുടെ മറുപടി.
അത് പറ്റില്ല അപ്പോ ഫോട്ടോ കാണണം, ക്യാപ്ഷനാണ് വിരസത, അത് വായിക്കാതിരുന്നാല്‍ പോരെ എന്നും നിങ്ങളുടെ വിരസത എന്റെ പ്രശ്നം അല്ലാലോ എന്നുമാണ് അഭയ മറുപടി നൽകിയത്.


Click it and Unblock the Notifications