For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അദ്ദേഹത്തിന്റേതായി ഞാൻ കൂടെക്കൂട്ടിയത് ഇത് മാത്രമാണ്, ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു'; അഭയ ഹിരൺമയി!

  |

  ചുരുക്കം ചില സിനിമകളിൽ മാത്രമെ പാടിയിട്ടുള്ളുവെങ്കിലും അഭയ ഹിരണ്മയി മലയാളികൾക്ക് സുപരിചിതമാണ്. അഭയ ഇതുവരെ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റാവുകയും ആളുകൾ നിരന്തരം മൂളിക്കൊണ്ട് നടന്നിരുന്നവയുമായിരുന്നു.

  മുപ്പത്തിമൂന്നുകാരിയായ അഭയ ഇതുവരെ മലയാളത്തിലും തെലുങ്കിലുമാണ് ഏറെയും ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ അഭയ ചെറുപ്പം മുതൽ സം​ഗീതത്തോട് താൽപര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു.

  Also Read: അവരെ ആരെയും തിരുത്താൻ പോകുന്നില്ല, ആരുടേയും അടിമയാകാൻ എനിക്ക് പറ്റില്ല; നല്ലത് ചിന്തിച്ചാൽ നല്ലത് നടക്കും: ബാല

  ​ഗോപി സുന്ദറിനെ പരിചയപ്പെട്ടശേഷമാണ് അഭയ ഹിരൺമയി സിനിമകളിൽ പാടി തുടങ്ങിയത് അരങ്ങേറ്റം 2014ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത്-ഭാമ സിനിമ നാക്കു പെന്റ നാക്കു ടാക്കയിലൂടെയായിരുന്നു. ​

  ഗോപി സുന്ദർ തന്നെയായിരുന്നു സം​ഗീതം നൽകിയത്. മാത്രമല്ല ആ ​ഗാനം വലിയ ഹിറ്റായി തീരുകയും ചെയ്തു. പിന്നീട് വിശ്വാസം അതല്ലേ എല്ലാം, ടു കൺട്രീസ്, ജെയിംസ് ആന്റ് ആലീസ്, ​ഗൂഢാലോചന തുടങ്ങിയ മലയാള സിനിമകളിലും ചില തെലുങ്ക് സിനിമകളിലും അഭയ പാടി.

  Also Read: 'എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്'; കുഞ്ഞു ദുൽഖറിന്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

  അഭയയുടെ പ്രൊഫ‌ഷണൽ ലൈഫ് പോലെ തന്നെ അഭയയുടെ സ്വകാര്യ ജീവിതവും ഏറെ ചർച്ച ചെയ്യപ്പട്ടിട്ടുള്ള ഒന്നാണ്. ​ഗോപി സുന്ദറുമായി പ്രണയം ആരംഭിച്ചപ്പോൾ മുതലാണ് അഭയയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറയാൻ തുടങ്ങിയത്.

  പത്ത് വർഷത്തോളം അഭയ ​ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിലായിരുന്നു. പല പൊതു ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയതെല്ലാം വാർത്തയായിരുന്നു. അടുത്തിടെയാണ് ഇരുവരും ബന്ധം അസാനിപ്പിച്ചത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

  ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി ഇപ്പോൾ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരണ്മയി. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കുറിച്ച് അഭയ എഴുതിയ വരികളാണ് ശ്രദ്ധ നേടുന്നത്.

  അടുത്തിടെ അന്തരിച്ച തന്റെ അച്ഛനെ കുറിച്ചാണ് അഭയ തന്റെ ആരാധകരോട് സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കിട്ട ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് അഭയ അച്ഛനെ കുറിച്ച് എഴുതിയിരിക്കുന്നത്.

  'അദ്ദേഹത്തിന്റെതായി ഒപ്പം കൂട്ടിയ ഒരേയൊരു വസ്തു. കാനഡയില്‍ പോയി വന്നപ്പോള്‍ ഞാന്‍ സമ്മാനിച്ചതാണിത്. വിശേഷാവസരങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു' അഭയ കുറിച്ചത്. മനോഹരമായൊരു വാച്ചിന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് അഭയ ഇങ്ങനെ കുറിച്ചത്.

  എയ്ഞ്ചല്‍ സ്റ്റോറീസ്, മൂത്തവള്‍ തുടങ്ങിയ ഹാഷ് ടാഗുകളും അഭയ ഉപയോഗിച്ചിരുന്നു. അച്ഛനെക്കുറിച്ച് വാചാലയായി നേരത്തെയും അഭയ എത്തിയിരുന്നു. 2021 മേയിലായിരുന്നു അഭയയുടെ അച്ഛനായ ജി.മോഹന്‍ അന്തരിച്ചത്. കൊവിഡ് ബാധിച്ചായിരുന്നു വിയോഗം.

  തിരുവനന്തപുരം ദൂരദര്‍ശന്‍ ജീവനക്കാരനായിരുന്നു ജി.മോഹന്‍. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളെ നഷ്ടമായെന്നും ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും അച്ഛന്റെ മരണമറിയിച്ച് അഭയ മുമ്പ് കുറിച്ചിരുന്നു. 'നാളുകള്‍ക്ക് ശേഷം അച്ഛന്റെ ഓഫീസിലേക്ക് പോയപ്പോള്‍ അച്ഛന്റെ മണവും സാന്നിധ്യവും ഓര്‍മ്മകളുമെല്ലാം മനസിലേക്ക് വന്നതിനെ'ക്കുറിച്ചും അഭയ പറഞ്ഞിരുന്നു.

  'ജീവിതത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നവരാണ് അച്ഛനും അമ്മയും. ഒരു തീരുമാനമെടുക്കുമ്പോള്‍ എന്തുകൊണ്ട് എന്നതിനുള്ള ഉത്തരവും വേണമെന്നായിരുന്നു അവര്‍ പറഞ്ഞത്. തീരുമാനം പാളിപ്പോയാല്‍ ഏത് സമയത്തും തിരികെ വരാമെന്നും അവര്‍ പറഞ്ഞിരുന്നു.'

  'പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്നെ ചേര്‍ത്തുപിടിച്ചത് കുടുംബവും പ്രിയപ്പെട്ടവരു'മാണെന്നും അഭയ മുമ്പ് പറഞ്ഞിട്ടുണ്ട്. ​ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം തകർന്നുപോയ അഭയ പതിയെ ജീവിതത്തിലേക്ക് വരികയാണ്. ​
  ഗായികയായി മാത്രമല്ല മോഡലിങ്, അവതാരിക എന്നീ നിലകളിലും അഭയ തരം​ഗമാണ്. ​ഗോപി സുന്ദറുമായി ലിവിങ് ജീവിതം നയിച്ചിരുന്ന സമയത്ത് വലിയ രീതിയിൽ ആളുകളുടെ സൈബർ ആക്രമണത്തിനും അഭയ വിധേയയായിരുന്നു.

  Read more about: gopi sundar
  English summary
  Singer Abhaya Hiranmayi's Emotional Write Up About Her Late Father Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X