ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചതു പോലെ ഇയാളുടെ ജീവിതവും നശിപ്പിക്കും, വിമർശകന് മറുപടിയുമായി അഭയ

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം അഭയ ഹിരൺമായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സുഹൃത്തായ ധ്രുവിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് അഭയ പങ്കുവെച്ച പോസ്റ്റാണ് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ സൃഷ്ടിച്ചത്.

ahabya

എന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ് എന്നായിരുന്നു അഭയ കുറിച്ചത്. കൂടാതെ ധ്രുവിനോടൊപ്പം ചേർന്ന് നിൽക്കുന്ന ഒരു ചിത്രവും അഭയ പങ്കുവെച്ചിരുന്നു അഭയയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നിരവധി പേർ ധ്രുവിന് പിറന്നാൾ ആശംസയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നല്ല കമൻറുകൾ മാത്രമല്ല മോശം കമന്റുകളും അഭയയുടെ പോസ്റ്റിന് ചുവടെ എത്തിയിരുന്നു.

ഇതിൽ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിത ഇതിന് മറുപടിയുമായി അഭയ രംഗത്തെത്തിയിരിക്കുകയാണ്. 'ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും' എന്നായിരുന്നു കമന്റ്.

ഇതിന് ലൈക്ക് ഇമോജി നൽകി കൊണ്ട് ഓകെ എന്നാണ് അഭയ മറുപടി നൽകിയത്. എന്നാൽ അയാൾ വീണ്ടും മോശമായ കമന്റുമായി എത്തുകയായിരുന്നു. ഇയാളുടെ കമന്റ് വീണ്ടും എത്തിയതോടെ അഭയ വീണ്ടും രംഗത്തെത്തുകയായിരുന്നു. നിങ്ങൾക്ക് എന്താണ് പ്രശ്‌നം എന്നായിരുന്നു ഗായികയുടെ കമന്റ്. നിരവധി പേർ അഭയയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിംഗ് ടുഗതറില്‍ കഴിയുകയാണ് അഭയ.

ahbhaya-hiranmayi

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X