'അതാണ് കോണ്‍ഫിഡന്‍സ്'; ആര് കയ്യടിച്ചില്ലെങ്കിലും എന്റെയൊപ്പം ഇവരുണ്ടെന്ന് ഗായിക അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഗായിക എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് അഭയ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ പലതും അഭയയെ കുത്തിനോവിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഗായിക മൗനം പാലിക്കുകയാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ് താരം. പിന്നീട് സമീപകാലത്ത് ഗോപിസുന്ദര്‍ അഭയയില്‍ നിന്നകന്ന് ഗായിക അമൃത സുരേഷിനോട് അടുത്തപ്പോഴും അഭയ അതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ അടുത്തിടെ ഒരു പാട്ട് റെക്കോര്‍ഡിങ്ങിനായി വന്ന അഭയ ഹിരണ്‍മയി ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു അഭയയുടെ മറുപടി.
പാട്ടു പാടാന്‍ വന്നാല്‍ അത് ചെയ്യും. അല്ലാതെ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് കമന്റ് പറയാനില്ലെന്നും അഭയ പറഞ്ഞു. 'വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല.' അഭയ ഹിരണ്‍മയി തന്റെ നയം വ്യക്തമാക്കി.

കരിയറില്‍ തന്നെ ഫോക്കസ് ചെയ്ത് മുന്നോട്ടുപോകാനാണ് അഭയ ഹിരണ്‍മയി ശ്രമിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അഭയ ഹിരണ്‍മയി പങ്കിട്ട ഇന്‍സ്റ്റഗ്രാം വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ആര് കയ്യടിച്ചില്ലെങ്കിലും എനിക്ക് എന്റെ ഫോട്ടോഗ്രാഫറും കോസ്റ്റ്യൂമറുമുണ്ട്, ഇതൊക്കെയാണ് ഞാന്‍ ആസ്വദിക്കുന്ന തമാശ. എത്ര നല്ല ഗാനമാണ് എന്ന് പറഞ്ഞ് കരിന്തലക്കൂട്ടത്തെയും മെന്‍ഷന്‍ ചെയ്ത് പാട്ട് പാടുന്നതിന്റെ വീഡിയോയാണ് അഭയ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അഭയയുടെ പോസ്റ്റിനെയും പാട്ടിനെയും അഭിനന്ദിച്ചെത്തുന്നത്.

'ശബ്ദമാണ് നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഇരുളടഞ്ഞ അധ്യായങ്ങളിലും പോസിറ്റീവായി ശബ്ദമുണ്ടാവും കൂട്ടിന്', 'ക്യാപ്ഷന്‍ കിടുക്കി, ഇതാണ് കോണ്‍ഫിഡന്‍സ്, ആരുമില്ലേലും ഞാന്‍ ഹാപ്പിയാണ്, മിടുക്കിയാ', 'ഞാന്‍ കയ്യടിക്കും', 'കൂടെ ഞങ്ങളുണ്ട്' എന്നു തുടങ്ങി തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. നടി വീണാ നായരും ഗായിക ദിവ്യ ബാലനും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് അടുത്തിടെയാണ് അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
Recommended Video

പുതിയ പാട്ടുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി വളരെ സജീവമാണ് ഇപ്പോള്‍ അഭയ ഹിരണ്‍മയി. കുടുംബത്തിലുള്ളവരെല്ലാം സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും താന്‍ മ്യൂസിക് കരിയറാക്കുന്നതിനോട് തുടക്കത്തില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് അഭയ പറഞ്ഞിരുന്നു.
താന്‍ കൂടുതല്‍ ഗൗരവമായി പാട്ടിനെ സമീപിച്ച് തുടങ്ങിയതോടെയാണ് അവരുടെ മനോഭാവവും മാറിയതെന്നും മുന്‍പ് അഭയ പറഞ്ഞിരുന്നു.


Click it and Unblock the Notifications