For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ എത്ര വൃത്തികെട്ട സ്ത്രീയോ ആകട്ടെ!! വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം, അഭയ ഹിരണ്‍മയി

  |

  ഖൽബില് തേൻ ഒഴുകണ കോയിക്കോട്... ഗാനത്തിലൂടെയാണ് അഭയ ഹിരൺമയി എന്ന പേര് പ്രേക്ഷകർ ആദ്യമായി കേൾക്കുന്നത്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേരിനോടൊപ്പം അഭയയുടെ പേര് സമൂഹമാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി.ഗോപി സുന്ദറുമായുളള പ്രണയവും തുടർന്ന് നിരവധി വിവാദ ചർച്ചകളും അഭയയുടെ പേരിൽ നടന്നിരുന്നു.

  കഴിഞ്ഞു പോയ പ്രണയദിനത്തിൽ ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ചും തനിയ്ക്കെതിരെ ഉയർന്നു വന്ന വിവാദങ്ങളെ കുറിച്ചും അഭയ മറുപടി നൽകിയിരുന്നു. ഇപ്പോഴിത സംഗീതവും ഗോപി സുന്ദറും തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തെ കുറിച്ച് അഭയ തുറന്നു പറയുകയാണ്. ഒരു സ്വാകാര്യ യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിയ്ക്ക് നേരെ ഉയരുന്ന വിമർശനത്തിനു താരം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

  എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ!! ഫഹദിനോട് ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ്ങിനിടെ നസ്രിയ ചോദിച്ചത്,ഫഹദ്- നസ്രിയ പ്രണയ നിമിഷം...

  സുഹൃത്തായ അന്ന കത്രീനയ്ക്കൊപ്പമാണ് ആദ്യമായി ഗോപിയുടെ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ എത്തുന്നത്. സംഗീത രംഗത്ത് പ്രവർത്തിക്കുന്നവർക്കൊപ്പം നിൽക്കാൻ എന്നും ഇഷ്ടമായിരുന്നു. സംഗീതമാണ് എന്റെ വഴിയെന്ന് കണ്ടെത്താൻ താൻ ഏറെ വൈകിയിരുന്നു. ഗോപി എന്നോട് ചോദിച്ചിട്ടുണ്ട്. നീയെന്തിനാ എഞ്ചിനിയറങ്ങിൽ കമ്പി പിടിക്കാൻ പോകുന്നത്. രക്തത്തിൽ സംഗീതമുണ്ടെങ്കിൽ സംഗീതം കൊണ്ട് മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നുള്ള തിരിച്ചറിവ് ലഭിക്കാൻ വൈകി- അഭയ അഭിമുഖത്തിൽ പറഞ്ഞു

  സംഗീതം ജീവിതോപാധിയായി എടുക്കാൻ പറ്റിയ മേഖലയല്ലെന്നായിരുന്നു അച്ഛൻ- അമ്മമാരുടെ ധാരണ. അമ്മയും വല്യച്ഛനും കർണ്ണാടക സംഗീതഞ്ജരാണ്. യുട്യൂബിലും മറ്റും കേൾക്കാറുള്ളതും കർണ്ണാടക സംഗീതമാണ്. എന്നാൽ ഗുരുവിൽ നിന്ന് സംഗീതം പഠിക്കുന്നത് 26 ാം വയസ് മുതലാണ്. പണ്ടേ സംഗീതം പഠിച്ചിരുന്നുവെങ്കിൽ ഇന്ന് എന്തെങ്കിലുമൊക്ക ആകുമായിരുന്നു. ഉപരിപഠനത്തിനെല്ലാം പോകാമായിരുന്നു എന്ന് അഭയ പറഞ്ഞു.

  സ്വകാര്യത ഏറെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഭാഗ്യവശാലോ അല്ലെങ്കിൽ നിർഭാഗ്യവശാലോ എന്റെ ജീവിതം ഒരുപാട് ചർച്ചയാകുന്നുണ്ട്. ഒരു പക്ഷെ വിപ്ലവം കാണിച്ചതു കൊണ്ടാകും അല്ലെങ്കിൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ സംഭവിക്കുന്നത് അറിയാനുളള താൽപര്യമായിരിക്കും ഇതിനു പിന്നിൽ. പലപ്പോഴും ഇത് എന്റെ ജീവിതത്തെ ബാധിക്കാറുണ്ട്. ചിലപ്പോഴെക്കെ ഫേസ്ബുക്കിൽ വരുന്ന ചില കമന്റുകളേട് താൻ പ്രതികരിക്കാറുണ്ട് ചിലർ പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള കമന്റുകൾ ചെയ്യാറുണ്ടെന്നു അഭയ പറഞ്ഞു.

  പുതിയ അതിഥിയെ സ്വഗതം ചെയ്ത് ഗോപി സുന്ദറും അഭയ ഹിരൺമയി!! ഞങ്ങളുടെ കുടുംബത്തിലെ പുതിയ കുഞ്ഞ്

  ഇഷ്ടമല്ലാത്ത കാര്യങ്ങൾക്ക് മാന്യമായി പ്രതികരിച്ചാൽ നന്നായിരിക്കും. ഞാൻ എത്ര വൃത്തിക്കെട്ട സ്ത്രീയോ ആയിക്കൊള്ളട്ടെ...ഒരു കൊലപാതകിയൊന്നുമല്ല. തീവ്രവാദിയുമല്ല. എടീ പോടീ വാടീ എന്നു വിളിച്ച് പലരും മോശം പ്രതികരണങ്ങളറിയിക്കാറുണ്ട്. എനിക്ക് ചോറു തരുന്നത് ഇയാളാണല്ലോ,അപ്പോള്‍ ഇതെല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ് എന്ന് അവരെപ്പറ്റി ഇരുന്ന് ആലോചിക്കും..

  English summary
  singer abhaya hiranmayi says about gopi sundar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X