പാട്ട് മാത്രമല്ല ഇതും വഴങ്ങും; 'അവളുടെ കഥകള്‍ യാഥാര്‍ത്ഥ്യമാണ്', ചിത്രങ്ങള്‍ പങ്കുവച്ച് ഗായിക
സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ് ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപിസുന്ദറുമായുള്ള പ്രണയത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അഭയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ ജീവിതം ആഘോഷമാക്കുകയായിരുന്നു പ്രിയ ഗായിക.

ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത മറ്റൊരു ചുവട് വെയ്പ്പിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ ഫോട്ടോ ഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്. രാജ്ഞി, അവളുടെ കഥകളെല്ലാം സത്യമാണ് ... എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുൻപും മോഡലിങ്ങ് ചിത്രങ്ങൾ അഭയ പങ്കുവെച്ചിരുന്നു.
ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കേട് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് പിന്നണിഗാനാലാപന രംഗത്ത് അഭയ ശ്രദ്ധേയമാകുന്നത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിൽ മിന്നുന്ന പ്രകടനവുമായി പ്രിയഗായിക എത്തിയിരുന്നു. 2014 ൽ ആണ് അഭയ സിനിമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ടു കൺട്രീസ്, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 2017 ൽ പുറത്തു വന്ന ഗൂഢാലോചനയിലെ കോയിക്കോട് എന്ന തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു.


Click it and Unblock the Notifications