ശ്ശൊ! എനിക്ക് വയ്യ!!! ഇതില്‍പരം എന്ത് സന്തോഷം...പുത്തന്‍ വിശേഷം ആരാധകരുമായി പങ്കിട്ട് അഭയ ഹിരണ്‍മയി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചയാണ് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള അടുത്ത ബന്ധം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വലിയ തോതിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇരുവരും വിവാഹിതരായി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടും ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സദാചാര പൊലീസിങ്ങിനെതിരെ ഇരുവരും തുറന്നടിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയില്‍ അനാവശ്യമായി ഇടപെടുന്ന സോഷ്യല്‍ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒരിക്കല്‍കൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും തങ്ങളുടെ അമര്‍ഷം അറിയിച്ചത്.

അഭയ ഹിരണ്‍മയിക്കും സ്വസ്ഥതയില്ല

അതേസമയം ഗോപിസുന്ദറുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗായിക അഭയ ഹിരണ്‍മയിയേയും ആളുകള്‍ വെറുതെവിടുന്നില്ല. ഇരുവരുടെയും ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അമൃത സുരേഷും ഗോപി സുന്ദറും മാത്രമല്ല അഭയ ഹിരണ്‍മയിയും സോഷ്യല്‍ മീഡിയയുടെ സദാചാര പൊലീസിങ്ങിന് വിധേയമാവുകയാണ്.

അഭയയുടെ പിറന്നാള്‍ ദിനത്തിലെ പോസ്റ്റ്

അഭയ ഹിരണ്‍മയിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന് ഒപ്പം കുറിയ്ക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ച ഈ വാക്കുകളും ചിത്രവും അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അഭയ തീര്‍ത്തും മൗനം പാലിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് അഭയയുടെ പിറന്നാളില്‍ ഒപ്പം പങ്കുചേര്‍ന്ന സുഹൃത്തുക്കളിലേക്കും സോഷ്യല്‍ മീഡിയയുടെ കറുത്ത കരങ്ങള്‍ ചെന്നെത്തിയതോടെ അഭയയ്ക്ക് പ്രതികരിക്കേണ്ടി വന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് അഭയ ഹിരണ്‍മയി വ്യക്തമായി പറഞ്ഞിരുന്നു.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
പുതിയ സന്തോഷം പങ്കിട്ട് ഗായിക

ഇപ്പോഴിതാ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് അഭയ ഹിരണ്‍മയി. തന്റെ ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് വ്യക്തമാക്കിയിരുക്കുകയാണ് അഭയ. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി. പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഗോപിസുന്ദറിന്റെ തന്നെ സംഗീതസംവിധാനത്തില്‍ അഭയ ആലപിച്ച ഏറെ ജനപ്രീതി നേടിയ 'ഖല്‍ബിലെ തേനൊഴുകണ കോഴിക്കോട്...' എന്ന ഗാനത്തിന്റെ വീഡിയോ അഭയ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ചതിനെക്കുറിച്ചും അഭയ വാചാലയായിരുന്നു. ഇത്തവണ തനിക്ക് രണ്ട് കേക്ക് മുറിയ്ക്കാനുള്ള അവസരം ലഭിച്ചുവെന്നും ഗായിക കുറിച്ചിരുന്നു.

മനോഹരമായൊരു വര്‍ഷമായിരുന്നു. റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നുവെങ്കിലും ഇപ്പോള്‍ ഞാന്‍ സെറ്റിലാണ്. എനിക്ക് സന്തോഷവും സമാധാനവുമുണ്ട്. ഇത്രയധികം പിന്തുണയും സ്‌നേഹവും ലഭിക്കുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. നല്ലൊരു ഗായികയും മനുഷ്യനുമായി ഞാനെപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും പിറന്നാള്‍ ദിനത്തില്‍ കുറിച്ച പോസ്റ്റില്‍ അഭയ വ്യക്തമാക്കിയിരുന്നു.

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X