​'ഗോപി സുന്ദറിന്റെ കറിവേപ്പിലയാണ് അഭയ'; കറിവേപ്പിലയാണോ ചൊറിയണമാണോയെന്ന് മനസിലാക്കി തരാമെന്ന് ​ഗായിക!

​സം​ഗീതവും മോ‍ഡലിങും എല്ലാമായി അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. ഏത് വിശേഷവും സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ അഭയ മടിക്കാറില്ല. സ്വതന്ത്ര്യ ചിന്താ​ഗതിയുള്ളതുകൊണ്ട് തന്നെ റിബലെന്ന വിളിപ്പേര് കുട്ടിക്കാലം മുതൽ കേൾക്കുന്നതാണെന്ന് അഭയ പലപ്പോഴായി പറ‍ഞ്ഞിട്ടുണ്ട്.

അഭയയ്ക്കുള്ളിലെ സം​ഗീതത്തെ പുറത്തെടുത്തതും പ്രോത്സാഹിപ്പിച്ചതും ​ഗായികയുടെ മുൻ ലിവിങ് പാട്നറും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറായിരുന്നു. പതിനാല് വർഷത്തോളം ഇരുവരും ലിവിങ് റിലേഷൻഷിപ്പിലായിരുന്നു.

ഒരു വർ‌ഷം മുമ്പാണ് ഇരുവരും ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചത്. ​ഗോപി സുന്ദർ പിന്നീട് ​ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. ​ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ അവസാനിപ്പിച്ച ശേഷം സം​ഗീതവും മോഡലിങുമെല്ലാമായി തിരക്കിലാണ് അഭയ. സ്വകാര്യ ജീവിതത്തിൽ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുള്ള സെലിബ്രിറ്റിയാണ് ​ഗോപി സുന്ദർ.

 Abhaya Hiranmayi

ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരിക്കെ തന്നെയാണ് ബന്ധം വേർപ്പെടുത്താതെ അഭയയുമായി ​ഗോപി സുന്ദർ പ്രണയത്തിലായത്. അതുകൊണ്ട് തന്നെ ​ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്ന കാലത്ത് അഭയ പങ്കുവെച്ചിരുന്ന കുറിപ്പുകളും ഫോട്ടോകളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടാറുമുണ്ടായിരുന്നു. ​​ഗോപി സുന്ദറുമായുള്ള പ്രണയം അവസാനിപ്പിച്ച ശേഷവും ​ഗോപിയുമായി ബന്ധപ്പെട്ട മോശം കമന്റുകൾ അഭയയ്ക്ക് അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.

ചിലപ്പോഴൊക്കെ അത്തരം കമന്റുകളും കുറ്റപ്പെടുത്തലുകളും അഭയ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോഴിതാ തന്നെ മോശമായി ചിത്രീകരിച്ചുള്ള കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അഭയ.

കഴിഞ്ഞ ദിവസം പ്രശസ്ത ​ഗാ​യകനും സം​ഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനൊപ്പം പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്ക് ഏറെയിഷ്ടമാണ് എന്നാണ് റെക്കോർഡിങ് സെഷൻ സമയത്ത് പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അഭയ കുറിച്ചത്.

ഓരോ പടികളും ചവിട്ടി പാട്ടിന്റെ ലോകത്ത് വിജയം നേടുന്ന അഭയയ്ക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തി. എന്നാൽ അവിടെയും ചിലർ അഭയയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി മോശം കമന്റുകളാണ് കുറിച്ചത്.

 Abhaya Hiranmayi

അവയുടെ സ്ക്രീൻഷോട്ട് ​ഗായിക പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാള്‍ ​ഗായികയെ പരിസിച്ച് കമന്റ് ചെയ്തത്. കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് അഭയ നൽകിയത്. എന്റെ കക്കാസ് ഏട്ടന്‍... ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെയാണ് കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അഭയ പങ്കുവെച്ചത്.

ഞാന്‍ കറിവേപ്പിലയാണോ... ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്‍ക്കൂ... അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവർ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ... കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി.

അഭയ പ്രതികരിച്ചത് നന്നായി എന്നാണ് ഭൂരിഭാ​ഗം പേരും സ്ക്രീൻഷോട്ട് പ്രചരിച്ചതോടെ പറഞ്ഞത്. പാട്ടിനെക്കുറിച്ച് സംസാരിച്ചാല്‍ പോരേ എന്തിനാണ് അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ചൊറിയാന്‍ പോവുന്നത്, ഈ മറുപടി പൊളിച്ചു, അനാവശ്യമായി ചൊറിയാന്‍ വരുന്നവരോട് ഇങ്ങനെ തന്നെ പറയണം. ഇത് ചോദിച്ച് മേടിച്ച പണിയാണ് എന്നെല്ലാമാണ് അഭയയ്ക്ക് ലഭിച്ച കമന്റുകൾ.

സൈബർ ബുള്ളിയിങ് ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ തോന്നാറില്ലെന്നും സമയം കിട്ടുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ചെയ്ത് സമയം പാഴാക്കാൻ ആ​ഗ്രഹമില്ലെന്നുമാണ് അഭയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വസ്ത്രധാരണത്തിന്റെ പേരിലും വിമർശിക്കപ്പെടുന്നയാളാണ് അഭയ ഹിരൺമയി.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X