For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അഭിനയിക്കാനാണ് ആ​ഗ്രഹം, താടി തള്ളിനിൽക്കുന്നതായിരുന്നു പ്രശ്നം, ​ഗോപി സുന്ദർ ചേട്ടച്ഛനാണ്'; അഭിരാമി സുരേഷ്

  |

  അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമായി ഇപ്പോൾ അഭിരാമി സുരേഷും മാറി കഴിഞ്ഞു. അമൃതയെപ്പോലെ തന്നെ അഭിരാമി നല്ലൊരു ​ഗായകയും സം​ഗീത സംവിധായികയുമെല്ലാമാണ്. അഭിരാമി ചെറുപ്പം മുതൽ അഭിനയത്തിൽ സജീവമായിരുന്നു.

  കുട്ടിക്കാലത്ത് അഭിരാമിയുടേതായി ശ്രദ്ധിക്കപ്പെട്ടത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലായിരുന്നു. ശേഷം കേരളോത്സവം പോലുള്ള സിനിമകളിലും ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലും അഭിരാമി അഭിനയിച്ചിരുന്നു.

  Also Read: 'ഇന്ന് എല്ലാവരും സിനിമാ നിരൂപകർ, മുമ്പ് ഇവർക്കൊരു വേദി കിട്ടിയിരുന്നില്ല'; പുതിയ കാലത്തെ ദുരന്തം'

  പിന്നീട് അഭിരാമിയെ പ്രേക്ഷകർ കാണുന്നത് അമൃതയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുമായി പാടാനിറങ്ങിയപ്പോഴാണ്. കൂടാതെ ഇരുവരും ചേർന്ന് യുട്യൂബ് ചാനലും നടത്തുന്നുണ്ട്. ഇതിനിടയിൽ ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ ഇരുവരും മത്സരാർഥികളായി പങ്കെടുത്തിരുന്നു.

  വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് എത്തിയ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബി​ഗ് ബോസിലെത്തിയ ശേഷം അമൃതയ്ക്കും അഭിരാമിക്കും വലിയ രീതിയിൽ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.

  Also Read: ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

  പക്ഷെ ആ സീസൺ പകുതിയിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്നതിനാൽ ആ സീസണിൽ വിജയികളുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ അതിഥിയായി വന്ന താരം ഇക്കാലയളവിൽ താൻ അനുഭവിച്ച വിഷമങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്.

  'അഭിനയിക്കാനായിരുന്നു ആ​ഗ്രഹം. പക്ഷെ താടിയുടെ ജോ ലൈൻ തള്ളിനിൽക്കുന്നുവെന്നത് പലപ്പോഴും പ്രശ്നമായി. ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അമ്മ വരെ തകർന്നുപോയ സംഭവുമുണ്ടായിരുന്നു', അഭിരാമി പറഞ്ഞു. 'കീഴ്താടി തള്ളി നിൽക്കുന്നതിനാൽ അഭിയെ വെച്ച് അഭിനയിപ്പിക്കുമ്പോൾ അണിയറപ്രവർത്തകർക്ക് മുഖത്തിന്റെ സൈഡ് വ്യൂ ഭം​ഗിയില്ലാത്തതായി തോന്നി.'

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  'അങ്ങനെയുള്ള സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ശരിക്കും എനിക്ക് വിഷമമായിപ്പോയ സംഭവങ്ങളായിരുന്നു', അമ്മ ലൈല സുരേഷ് പറഞ്ഞു. 'ഇപ്പോൾ ഞാൻ സൈബർ‌ അറ്റാക്കിന്റെ ലോകത്താണ്. ചേച്ചിയുടെ മകളേയും അമ്മയേയും വരെ സൈബർ അറ്റാക്ക് ചെയ്യുന്നുണ്ട്. ​ഗോപി സുന്ദറിനെ ഞാൻ ചേട്ടച്ഛൻ എന്നാണ് വിളിക്കുന്നത്.'

  'നമ്മളെ പറ്റി മോശം കമന്റ് വരുമ്പോൾ‌ ചിലപ്പോൾ ഭയങ്കരമായി വിഷമമാകാറുണ്ട്. ഈ സംഭവങ്ങളെ കുറിച്ചെല്ലാം ഡിസിപിയുടെ അടുത്ത് സംസാരിച്ചിട്ടുണ്ട്', അഭിരാമി സുരേഷ് പറഞ്ഞു. അമൃത സുരേഷ് ​ഗോപി സുന്ദറിനൊപ്പം ജീവിതം ആരംഭിച്ച ശേഷം അമൃതയ്ക്ക് മാത്രമല്ല ആ കുടുംബത്തിലെ എല്ലാവർക്കും വലിയ രീതിയിലാണ് വിമർശനങ്ങൾ വരുന്നത്.

  സൈബർ‌ അറ്റാക്ക് പരിധി വിടുമ്പോൾ തനിക്ക് താങ്ങാനാവുന്നില്ലെന്ന് അടുത്തിടെ അഭിരാമി സുരേഷ് തന്നെ സോഷ്യൽമീഡിയ വഴി വ്യക്തമാക്കിയിരുന്നു. 'സെന്‍സിബിള്‍ ആയിട്ടുള്ള ആളുകള്‍ പറയും നിങ്ങള്‍ ലൈംലൈറ്റിലുള്ളവരല്ലേ ഇതൊക്കെ ഉണ്ടാവില്ലേയെന്ന്.'

  'പക്ഷെ ഒരു പരിധി വിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ആ പരിധിവിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ സംസാരിക്കുന്നത്. ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്.'

  'ഹേറ്റേഴ്‌സിന്റെ കാര്യത്തില്‍ യാതൊരു കുറവുമില്ല എന്ന കാര്യത്തില്‍ ലക്കിയാണ് ഞാനും ചേച്ചിയും. പച്ചത്തെറി വിളിച്ചിട്ടാണ് ഇവര്‍ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. പാപ്പുവിന്റെ ബര്‍ത്ത് ഡെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴും പ്രായമായ ആന്റിമാര്‍ അടക്കം പച്ചത്തെറിയാണ് വിളിക്കുന്നത്.'

  'ഇവര്‍ക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും എന്നാണ്' അഭിരാമി സുരേഷ് സോഷ്യൽമീഡിയ വഴി പറഞ്ഞത്. മുമ്പ് രണ്ട് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയെ അമൃത ജീവിത പങ്കാളിയായി തെരഞ്ഞെടുത്തു എന്നതെല്ലമാണ് പലപ്പോഴും അമൃതയ്ക്ക് നേരെ വിമർശനം വരാൻ കാരണമായത്.

  Read more about: abhirami
  English summary
  Singer Abhirami Suresh Open Up About Crisis She Faced From Shooting Location-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X