ഭക്ഷണത്തില്‍ ആടിന്റെ കണ്ണും! ബാംഗ്ലൂര്‍ നിന്ന് കഴിച്ച പുതിയ രുചിയെ കുറിച്ച് ഗായിക അഭിരാമി സുരേഷ്
ഗായികമാരായി തിളങ്ങി നില്‍ക്കുന്ന താരസഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. അമൃതംഗമയ എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് ഒരു ബാന്‍ഡ് രൂപീകരിക്കുകയും വിദേശത്ത് അടക്കം നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് അഭിരാമി സ്വന്തമായി ഒരു റസ്റ്റോറന്റ് തുടങ്ങി ബിസിനസ് രംഗത്തേക്കും ചുവടുറപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂര്‍ പരിപാടിയ്ക്ക് വേണ്ടി പോയതിന്റെ വിശേഷങ്ങളായിരുന്നു അഭിരാമി പങ്കുവെച്ചത്. ഒപ്പം വ്യത്യസ്തമായ ഭക്ഷണം കഴിക്കേണ്ടി വന്ന അനുഭവവും ഗായിക പറഞ്ഞു. ആടിന്റെ തലച്ചോറ് മുതല്‍ കണ്ണ് വരെ ഭക്ഷണത്തില്‍ കിട്ടിയതിനെ പറ്റിയാണ് പുതിയ വ്‌ളോഗിലൂടെ പറയുന്നത്.

'ആടിന്റെ കണ്ണും തലയോട്ടിയും തലച്ചോറുമൊക്കെ ഇട്ട ഒരു വിഭവം. നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? കലാരംഗത്തുള്ളതിന്റെ ഒരു വലിയ ഗുണം തന്നെ ആണ്, ഷോ കള്‍ക്ക് വേണ്ടി യാത്രകള്‍ ചെയ്യാന്‍ കഴിയുന്നതും.. ഓരോ സ്ഥലങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങള്‍, ഭക്ഷണരീതികളൊക്കെ അറിയാന്‍ സാധിക്കുക എന്നത്.
മട്ടണ്‍ ആദ്യമായല്ല കഴിക്കുന്നത്, പക്ഷെ ഇങ്ങനെ തല കറി കണ്ണോടെയും തലച്ചോറോടെയും ഒക്കെ കൂടെ, ഇതാദ്യമായി തന്നെ ആണ്. രുചി എനിക്ക് പേഴ്‌സണലി ഇഷ്ടമായില്ല. പക്ഷെ, അവിടത്തെ സ്വദേശികള്‍ ഒരുപാട് എന്‍ജോയ് ചെയ്തു കഴിക്കുന്നത് കാണാമായിരുന്നു.
എന്തായാലും.. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ മുരളി ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം, നമ്മുടെ കള്‍ച്ചര്‍ അല്ലല്ലോ എല്ലാ ഇടതും, നമുക്കിഷ്ടമുള്ളത് നമ്മളും, അവര്‍ക്കിഷ്ടമുള്ളത് അവരും കഴിക്കുന്നു. അത്രേ മാത്രം.
എല്ലാരും ഒരേ പോലെ ആവണമെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല, വ്യതാസങ്ങളിലും ഒരുമ കാണുക, അല്ലെ? ഇത് പോലെ നമ്മുടെ ഇന്ത്യയിലെ വിചിത്രമായ ഭക്ഷണങ്ങളെ പറ്റി അറിയുമെങ്കില്‍, എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യണേ.. സ്‌നേഹം മാത്രം, ആമി.' എന്നും പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇത് മാത്രമല്ല കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മറ്റൊരു ഭക്ഷണരീതിയും അഭിരാമി പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. രാജ്പുത് രാജാക്കന്മാരുടെ ഭക്ഷണത്തെ കുറിച്ചാണ് അഭിരാമി ആദ്യം പറഞ്ഞിരുന്നത്.

'രാജ്പുത് രാജാക്കന്മാരുടെ ഒരു നേരത്തെ ഭക്ഷണം കഴിച്ചാലോ? ബാംഗ്ലൂര്‍ ഒരു ഷോ യ്ക്ക് പോയി തിരിച്ചു വന്നപ്പോള്‍, ഞങ്ങളെ മാനേജ് ചെയ്ത ഒരു ചേട്ടന്‍ കൊണ്ടുപോയ ഒരു കിടിലന്‍ സ്ഥലം നിങ്ങളെ പരിചയപെടുത്താമെന്നു വിചാരിച്ചു.
നന്മയുള്ള കാര്യങ്ങള്‍ ഇരുചെവി അറിയാതെ ചെയ്യുകയും നമുക്ക് വേണ്ട സന്തോഷവും അനുഭവങ്ങള്‍ക്കുമായി കുടുംബത്തിന്റെ ഉയര്‍ച്ചക്കും വേണ്ടി ആവണം നമ്മള്‍ കഷ്ടപ്പെടുന്ന പൈസ ഉപയോഗപ്പെടുത്തേണ്ടത് എന്ന ചിന്ത ഉള്ള ആളാണ് ഞാന്‍.
എല്ലാരും ഒരുപോലെ ചിന്തിക്കണമെന്നില്ല, ഞാന്‍ എന്റെ കാര്യം പറഞ്ഞു എന്നേയുള്ളു ട്ടോ.. എല്ലാവര്‍ക്കും, ഇതുപോലെ, ഒരുപാട് യാത്രകള്‍ ചെയ്യാനും ഓരോ പുതിയ കാര്യങ്ങള്‍ അറിയാനും അനുഭവിക്കാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു. രാജ്പുത്താന ഭക്ഷണം നന്നായിരുന്നു. ബാക്കി ഒക്കെ വീഡിയോയിലൂടെ ഞാന്‍ പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ വീഡിയോസുമായി വീണ്ടും വരുന്നത് വരെ സ്‌നേഹം മാത്രമെന്നും' അഭിരാമി പറഞ്ഞു.


Click it and Unblock the Notifications