ഒരു കോടീശ്വരന്‍ ഒട്ടും ബുദ്ധി ഇല്ലാതെ മൈക്കിന് മുന്‍പില്‍ കഥ പാടുന്നു! പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് അഭിരാമി

സോഷ്യല്‍ മീഡിയയില്‍ നടന്‍ ബാലയെ കുറിച്ചുള്ള കഥകളാണ് തരംഗമായി കൊണ്ടിരിക്കുന്നത്. നേരത്തെ വിവാഹിതനായ ബാല ആ ബന്ധം അവസാനിപ്പിച്ച് രണ്ടാമതും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാര്യയ്‌ക്കെതിരെ നിരന്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ് നടന്‍. ഇതിനെ പിന്തുണച്ച് നിരവധി പേരും വരാറുണ്ട്.

ബാലയുടെ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെയാണ് നടന്‍ സംസാരിച്ചത്. ഇത് വലിയ രീതിയില്‍ അമൃതയുടെ കുടുംബത്തെ ബാധിച്ചു. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും എത്തിയിരുന്നു. തങ്ങളുടെ കുടുംബം മാനസികമായ പ്രശ്‌നത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് അഭിരാമി പറഞ്ഞത്.

abhi-amrutha

എന്നിരുന്നാലും ചില യൂട്യൂബ് ചാനലുകള്‍ അമൃതയെ വളരെ മോശക്കാരിയാക്കി സംസാരിച്ചുള്ള വീഡിയോസ് പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചും താരസഹോദരി വന്നു. പരിഹാസങ്ങള്‍ക്കിടയില്‍ തങ്ങളെ പിന്തുണയ്ക്കാനും ചിലരെത്തിയതിന്റെ സന്തോഷമാണ് അഭിരാമിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അമൃതയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതുപോലെ തന്നെ ഷെയര്‍ ചെയ്ത് കൊണ്ട് അഭിരാമി തന്റെ സന്തോഷം അറിയിച്ചിരിക്കുകയാണ്.

'സ്റ്റോറി കാണുന്ന എല്ലാ കാഴ്ചക്കാരോടും പറയുകയാണ്. ആളുകള്‍ കൂടുന്ന ഭാഗത്ത് നില്‍ക്കുന്ന സ്വഭാവം നമ്മള്‍ മലയാളികള്‍ക്ക് പണ്ടേ ഉണ്ട്. കൂട്ടത്തില്‍ ഒരാളെ ആരാ കളിയാക്കുന്നത് ആ ആളുടെ ഭാഗത്ത് ബാക്കി ഉള്ളവര്‍ കൂടി നിന്ന് പരിഹസിക്കും. ഇതൊരു തരം ആണത്തം ആണ് ചിലര്‍ക്ക് കൊടുക്കുന്നത്. അത്തരം രീതികളില്‍ പങ്കാളി ആവാതെ ഇരിക്കുക.

abhi-ammus

എവിടെയോ കിടന്ന് ഇല്ലാത്ത കഥ പാടി ഒരു ബഹുമാനപ്പെട്ട ആളാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കോടീശ്വരന്‍ ഒട്ടും ബുദ്ധി പോലും ഇല്ലാതെ മൈക്കിന് മുന്‍പില്‍ കഥ പാടുന്നതായി കണ്ടു. അമൃതയും അഭിരാമിയെയും അറിയാവുന്നത് കൊണ്ട് തന്നെ എന്റെ സ്റ്റോറി വീക്ഷിക്കുന്ന ഓഡിയന്‍സിനോടായി ഞാന്‍ പറയുന്നതാണ്.

എന്റെ സപ്പോര്‍ട്ട് എന്നും അമൃതയ്ക്കും കുടുംബത്തിനുമൊപ്പം തന്നെ കാണും. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി ജീവിതത്തിലെ പല പരാജയ സമയങ്ങളിലും തരണം ചെയ്തത് രണ്ടാളുകളെ അടുത്ത് അറിയാവുന്ന ആള്‍ എന്ന നിലയിലുമാണ് എന്റെ പിന്തുണ ഞാന്‍ അറിയിക്കുന്നത്. പാടാന്‍ അറിയാത്തവര്‍ കൈ അടിക്കാന്‍ കുറച്ച് ആളുകളെ ചേര്‍ത്ത് നിങ്ങള്‍ക്കൊപ്പം സപ്പോര്‍ട്ടായി ഉണ്ടാക്കും. നിങ്ങള്‍ മുന്‍പോട്ട് തന്നെ പോവുക',.. എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. ഈ പോസ്റ്റ് അഭിരാമി ഷെയര്‍ ചെയ്തിരിക്കുകയാണ്.

മാത്രമല്ല ബാലയ്‌ക്കെതിരെ വ്യാപക വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വേണ്ടെന്ന് വെച്ച ബന്ധത്തെ പറ്റി വീണ്ടും സംസാരിക്കുന്നത് തീരെ ശരിയല്ല. ഇനിയങ്ങനെ പ്രശ്‌നമുണ്ടെങ്കില്‍ തന്നെ അത് പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നിരുന്ന് സംസാരിക്കുകയല്ല വേണ്ടതെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. മകളെ കാണുന്നതിനും മറ്റുമായി അമൃതയുമായി പ്രശ്‌നമുണ്ടെങ്കില്‍ അതും സംസാരിച്ച് തീര്‍ക്കാവുന്നതേ ഉള്ളുവെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X