For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കണ്ണുനീരൊഴുക്കി ഇരിക്കാനാവില്ല, മുന്നോട്ട് പോയാലെ ജീവിക്കാനാകൂ'; സൈബര്‍ ലോകത്തോട് അഭിരാമി സുരേഷ് പറയുന്നു!

  |

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സറ്റാര്‍ സിംങ്ങറിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് അമൃത സുരേഷ്. ഗായികയായ അമൃത എത്തിയ പല വേദികളിലും അനിയത്തിയായ അഭിരാമിയും എത്തിയിട്ടുണ്ട്. ചേച്ചിയുടെ വഴി തുടര്‍ന്നെങ്കിലും അഭിരാമി നടിയായും അവതാരകയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്.

  ഇത് കൂടാതെ, ബിഗ് ബോസിന്റ മൂന്നാം സീസണിലും അമൃതയും, അഭിരാമിയും എത്തിയിരുന്നു. നിലവില്‍ അമൃത ഗമയ എന്ന മ്യൂസിക്ക് ബാന്‍ഡ് നടത്തകുകയാണ് ഇരുവരും. കേരളത്തിനു പുറത്തും അകത്തുമായി നിരവധി സ്റ്റേജ് ഷോകളും, യൂട്യൂബ് വ്‌ളോഗ്ഗിംങ്ങുമായി ഇവര്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.

  Abhirami Suresh

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതത്തിലേയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഗായിക അഭിരാമി സുരേഷ് രംഗത്തെയത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ സഹോദരിയുടെ ജീവിതത്തില്‍ ഒരു സുപ്രധാന കാര്യം നടന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും തന്റെ കുടുംബത്തിന് നേരെ അശ്ലീലം നിറഞ്ഞ കമന്റുകളാണ് വരുന്നതെന്നും, താനും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് പൊതു സമൂഹത്തില്‍ നിന്ന് അനുഭവിക്കുന്നതെന്നും അഭിരാമി പറ്ഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായരുന്നു അഭിരാമി ഇതിനെതിരെ പ്രതികരിച്ചത്.

  അതിന് ശേഷം, കണ്ണുനീരൊഴുകുന്ന തന്റെ സ്വന്തം ചിത്രമാണ് അഭിരാമി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നും കണ്ണുനീരൊരിക്കലും ദുര്‍ബലതയുടെ ലക്ഷണമല്ലെന്നും തനിക്ക് ഹൃദയമുള്ളതുകൊണ്ടാണ് അത് പുറത്തേക്ക് വരുന്നതെന്നും അഭിരാമി കുറിച്ചു.

  എത്രയോ കാലങ്ങളായി കുടുംബത്തിലെ എല്ലാവരും നിരന്തരം മാനസിക പീഡനമാണ് നേരിടുന്നതെന്നും എന്നാല്‍ അതിന് എതിരെ അഭിരാമി പലതവണ പ്രതികരിച്ചപ്പോഴും ത്‌നിക്ക് പരിഹാസവും കുറ്റപ്പെടുത്തലുകളും മാത്രമാണ് ഉണ്ടായതെന്നും അഭിരാമി പറഞ്ഞു.

  ഇതില്‍ നിന്നെല്ലാം ഒരു ബ്രേക്കെടുത്തതിന് ശേഷം താരം വീണ്ടും ഒരു വീഡിയൊയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ വിഷമം നിറഞ്ഞ സാഹചര്യത്തില്‍ കൂടെ നിന്ന് എല്ലാവര്‍ക്കും സ്‌നേഹമെന്നോണം താരം തന്റെ നന്ദി അറിയിച്ചിരിക്കുകയാണ്.

  പലപ്പോഴും തനിക്ക് ഇവിടെ നിന്ന ഒരു ഇടവേള എടുക്കണമെന്ന് ചിന്തിച്ചതായിരുന്നു. എന്നാല്‍ ഒരുപാട് ആളുകളുടെ സപ്പോര്‍ട്ട് കിട്ടിയതിലൂടെ ഞാന്‍ വീണ്ട്ും തിരിച്ചെത്തിയിരിക്കുകയാണ്.

  നാലുപുറത്തു നിന്നുമുളള കുറ്റപ്പെടുത്തലും പരിഹാസങ്ങളിലും കൊണ്ട് താന്‍ തളര്‍ന്ന് പോയ അവസ്ഥയായിരുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഇത്രമാത്രം തകര്‍ന്നു പോയ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടൊ എന്നും തനിക്ക് സംശയമാണെന്ന് അഭിരാമി പറഞ്ഞു.

  നമ്മുടെ പ്രശ്‌നങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഒരു പരിധി വരെ മാത്രമെ ഇടപെടാനാകുള്ളൂ. എല്ല്ാത്തിനും ഒരു പരിധിയുണ്ട്. അത്തരം ഒരു സാഹചര്യത്തിലൂടെ പോയ വ്യക്തിയായതിനാല്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി. ഇനിയും തനിക്ക് തളര്‍ന്നിരിക്കാന്‍ പറ്റില്ല എന്ന സാഹചര്യം മനസ്സിലാക്കിയതിലൂടെയാണ് താന്‍ ഇവിടെ നില്‍ക്കുന്നത്.ചുറ്റിലും ഉളളവര്‍ നമ്മളെ കുറിച്ച് എന്തു പറയുന്നുണ്ടാകും എന്ന ചിന്തിക്കരുത എന്ന് മനസ്സിലായി. എന്റെ പ്രശ്നങ്ങളില്‍ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്. അപ്പോഴും നമ്മള്‍ ശക്തരായി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കൂടെ നില്‍ക്കുക. നമ്മുടെ പ്രശ്‌നങ്ങള്‍ കണ്ട് മറ്റുളളവര്‍ക്ക് സന്തോഷിക്കാന്‍ അവസരം നല്കാതിരിക്കുക.

  എന്തെങ്കിലും പ്രശനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് പങ്കുവെയ്ക്കാം ഞാന്‍ ആര്‍ക്കും സഹായം നല്‍കാന്‍ തയ്യറാണ്. കാരണം ഞാനും അതേ മാനസികാസ്ഥയിലൂടെ കടന്നു പോയ ഒരാളാണ്. ഞാന്‍ മെസേജുകളൊക്കെ നോക്കുന്ന ഒരാളാണ്. ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. നെഗറ്റീവ് ചിന്താഗതികളൊക്കെ വിട്ട് ഒരു പുതിയ തുടക്കത്തിന് ആഗ്രഹിക്കുന്നു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട് അഭിരാമി പറഞ്ഞു.തനിക്കും കുടുംബത്തിനും നേരിട്ട പ്രശനങ്ങളില്‍ നിന്ന് നേരിടാന്‍ താന്‍ എല്ലാ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും. എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുമെന്നും താരം പറഞ്ഞു.

  Read more about: abhirami suresh
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X