For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാം നാട്ടുകാരെ കാണിക്കണം, വെറും പട്ടി ഷോ'; അഭിരാമിയുടേയും പാപ്പുവിന്റേയും വീഡിയോയെ പരിഹസിച്ച് ഒരു വിഭാ​​ഗം

  |

  കൊവിഡും ലോക്ക് ഡൗണും വന്ന ശേഷമാണ് ആളുകൾ സോഷ്യൽമീഡിയയും യുട്യൂബും പോലുള്ള അധികമായി ഉപയോ​ഗിച്ച് തുടങ്ങിയത്. ലോക്ക് ഡൗൺ കൊവിഡ് കാലത്തെ വിരസത മാറ്റാൻ ചിലർ യുട്യൂബ് ചാനലും ആരംഭിച്ചു.

  യുട്യൂബ് ചാനൽ ആരംഭിച്ചവരിൽ ഏറെയും സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും ആയിരുന്നു. നിരവധി ആരാധകരുള്ള സെലിബ്രിറ്റികൾ അവരുടെ ജീവിതത്തിൽ നടക്കുന്ന ഓരോ ചെറിയ സംഭവങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ ശ്ര​ദ്ധിക്കാറുണ്ട്.

  Also Read: മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു

  അത് കാണാനും ആസ്വദിക്കാനും ഭൂരിപക്ഷം ആരാധകർക്കും താൽപര്യവുമാണ്. എന്നാൽ നെ​ഗറ്റീവ് മാത്രം പറയാനും ചിന്തിക്കാനും താൽപര്യപ്പെടുന്ന ഒരു കൂട്ടുവർ പുരുഷനായാലും സ്ത്രീയായാലും സെലിബ്രിറ്റികളെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുന്നതും പരിഹസിക്കുന്നതും പതിവാണ്.

  അത്തരത്തിൽ സോഷ്യൽമീഡിയയിൽ എന്ത് പോസ്റ്റിട്ടാലും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള നടിയും ​ഗായികയുമെല്ലാമാണ് അഭിരാമി സുരേഷ്.

  ഗായിക അമ‍ൃതയുടെ സഹോദരിയായ അഭിരാമി ചെറുപ്പത്തിൽ കുട്ടികളുടെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. ശേഷം ചില സിനിമകളിലും അഭിരാമി ഭാ​ഗമായി. ചേച്ചി അമൃതയ്ക്കൊപ്പം ബി​ഗ് ബോസ് സീസൺ2വിൽ മത്സരാർഥിയായും അഭിരാമി എത്തിയിരുന്നു.

  അമൃത സുരേഷിന്റെ ലൈഫുമായി അഭിരാമി താരതമ്യപ്പെടുത്തി അഭി‌രാമിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടത്താറുണ്ട്. ചിലതിനെ സഹികെട്ട് അഭിരാമി കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്യും.

  അത്തരത്തിൽ അഭിരാമി തന്നെ സോഷ്യൽമീഡിയ വഴി അധിക്ഷേപിച്ച ഒരാൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമൃതയുടെ മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചപ്പോഴാണ് ഒരു വിഭാ​ഗം ആളുകൾ അധിക്ഷേപ കമന്റുമായി എത്തിയത്.

  ഞങ്ങളുടെ ഔട്ടിങ്സ് ഇങ്ങനെയാണ് എന്ന ക്യാപ്ഷ്യനോടെ‌യാണ് അഭിരാമി വീഡിയോ പങ്കുവെച്ചത്. 'ഞങ്ങളുടെ ഔട്ടിങ്സ് ഇങ്ങനെയാണ്.'

  'സ്നേഹം നിറയ്‌ക്കൂ. ഫുഡ് ആന്റ് ഫുഡ് ഓൺലി' എന്ന ക്യാപ്‌ഷനുമായിട്ടാണ് അഭിരാമി വീഡിയോ പങ്കുവെച്ചത്. വീഡിയോ ചുരുങ്ങിയ നേരത്തിനുള്ളിൽ വൈറൽ ആവുകയും ചെയ്തു. എന്നാൽ സദാചാര വാദികൾക്ക് അഭിരാമിയുടേയും കുഞ്ഞ് പാപ്പുവിന്റെയും വീഡിയോ ദഹിച്ചില്ല.

  Also Read: 'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  വളരെ മോശം കമന്റുകളാണ് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. രാവിലെ തന്നെ പട്ടി ഷോ നടത്തുകയാണെന്ന് ചിലർ ആക്ഷേപിച്ചു. 'എല്ലാം നാട്ടുകാരെ കാണിക്കണം... വെറും പട്ടി ഷോ, സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ നാട്ടുകാരെ കാണിക്കുന്നത്?' എന്നുതുടങ്ങി നിരവധി കമന്റുകൾ അഭിരാമിക്ക് ലഭിച്ചു.

  കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ അഭിരാമിയുടെ മറുപടി എത്തി. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി തന്നെ താരം തന്നേയും പാപ്പുവിനേയും അധിക്ഷേപിച്ചവർക്ക് നൽകി. 'പട്ടി ഷോ എന്ന് പറയാനുള്ള മോശം ഒന്നും ഈ വീഡിയോ കണ്ടന്റിൽ ഇല്ല. അത്ര മോശപ്പെട്ട വീഡിയോയുമല്ല എന്റെ കുഞ്ഞിനൊപ്പം ഇട്ടത്.'

  'പിന്നെ നിങ്ങൾക്ക് ഈ കണ്ടന്റ് ഇഷ്ടമായില്ലെങ്കിൽ നിങ്ങൾക്ക് അത് കാണാതെ പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരും നിർബന്ധിക്കില്ല കാണാൻ വേണ്ടി. നിങ്ങൾ പറഞ്ഞ സംഭവം കാണിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. കാണിക്കുമ്പോൾ ഈ കമന്റ് പിൻ ചെയ്യാം നോക്കണേ...' അഭിരാമി കുറിച്ചു.

  'ഓ... സോറി ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. നിങ്ങൾ പറഞ്ഞത് ശരിയാണ്' എന്ന സർക്കാസം കമന്റും അഭിരാമി പങ്കുവെച്ചു.

  'നിങ്ങളുടെ നെഗറ്റിവിറ്റിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.... സർ... നല്ല ദിവസം ആശംസിക്കുന്നുവെന്നും' അഭിരാമി മറുപടിയായി കുറിച്ചു. ​ഗോപി സുന്ദറിനൊപ്പം ജീവിതം ആരംഭിച്ച ശേഷം അമൃതയ്ക്കും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

  Read more about: abhirami suresh
  English summary
  Singer Abhirami Suresh Thug Reply To Her Haters, Latest Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X