ഒരു ഗായകനെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചിലരോട് ദേഷ്യം തോന്നിയിട്ടുണ്ട്; ഗായിക അഖില ആനന്ദ്
മലയാളത്തില്‍ നിരവധി ജനപ്രിയ ഗാനങ്ങള്‍ പാടിയ ഗായികയാണ് അഖില ആനന്ദ്. ഗായിക എന്നതിലുപരി അവതാരകയായിട്ടാണ് മലയാളികള്‍ക്ക് അഖിലയുടെ മുഖം കൂടുതല്‍ പരിചിതം. കൈരളി ടിവിയിലെ വിവിധ പ്രോഗ്രാമുകളില്‍ അവതാരകയായി വന്ന അഖില ആനന്ദ് ഒരു സമയത്ത് ഏഷ്യാനെറ്റിലെ ഹൃദയരാഗം, കൈരളി ടിവിയിലെ സിംഫണി സൂര്യ ടിവിയിലെ സുവര്‍ണ ഗീതങ്ങള്‍ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകയായി.
കേരളത്തിന് പുറത്തും ചില പരിപാടികളിലൊക്കെ അഖില ആനന്ദ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ പിന്നണി ഗായികയായി ആദ്യം പാടുന്ന പാട്ട് അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ അഴകാലില മഞ്ഞ ചരടിലെ പൂത്താലി എന്ന ഗാനമാണ്. തുടര്‍ന്ന് ചോക്കലേറ്റ് എന്ന സിനിമയിലെ കല്‍ക്കണ്ട മലയെ നുണയാന്‍ എന്ന ഗാനത്തില്‍ ലിജി ഫ്രാന്‍സിസ്, റിമിടോമി എന്നിവര്‍ക്കൊപ്പം അഖില ആനന്ദും പാടിയിരുന്നു.

ദ്രോണയിലെ സുന്ദരിയെ, കുഞ്ഞളിയന്‍ എന്ന സിനിമയിലെ ആടാടും, ഡബ്ബിംഗ് സിനിമകളായ ഹാപ്പി ബി ഹാപ്പിയിലെ കൊടിപാറും പൂരമല്ലേ, ധീരയിലെ മഞ്ഞിന്‍ തുള്ളികള്‍, 100% ലവ് എന്ന ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനങ്ങളും അഖിലയാണ് പാടിയത്.
ജോസഫിലെ കരിനീല കണ്ണുള്ള പെണ്ണേ, വികട കുമാരന്‍, ഷീ ടാക്‌സി, ഹൃദ്യം തുടങ്ങിയ ചിത്രങ്ങള്‍ക്കും അഖില പിന്നണി പാടി. ഇപ്പോഴിതാ തന്റെ പ്രൊഫഷനില്‍ തനിക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായതിനെക്കുറിച്ച് പറയുകയാണ് അഖില ആനന്ദ. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില ഇക്കാര്യം തുറന്നു പറയുന്നത്.
ഇന്‍ഡസ്ട്രിയില്‍ പലരോടും ദേഷ്യം ഒക്കെ പല അവസരത്തിലും തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പേര് പറയുന്നില്ലെന്നുമാണ് അഖില പറയുന്നത്. പക്ഷെ ഇതേ ഇന്‍ഡസ്ട്രിയില്‍ ഇഷ്ടമില്ലാത്ത പാട്ടുകാര്‍ ഒന്നും ഉണ്ടോ എന്ന് പറയാനാവില്ല. ഓരോര്‍ത്തര്‍ക്കും അവരുടേതായ ക്വാളിറ്റിയുണ്ട്.
ചിലപ്പോള്‍ ഓരോരുത്തരുടെയും ടേസ്റ്റ് വ്യത്യാസം വരുമല്ലോ. അതായത് യേശുദാസിന്റെ പാട്ട് ഇഷ്ടമുള്ളവര്‍ക്ക് പി ജയചന്ദ്രന്റെ പാട്ടുകള്‍ ഇഷ്ടമല്ലായിരിക്കാം എന്നിങ്ങനെയൊക്കെ. പക്ഷെ പൊതുവില്‍ എല്ലാവരും നല്ല പാട്ടുകാര്‍ ആണ്. അങ്ങനെ പാട്ടുകാരെ ഇഷ്ടമല്ലാത്തതായി ആരുമില്ലെന്നാണ് അഖില പറയുന്നത്. എന്നാല്‍ തനിക്ക് ഒരു അവസരത്തില്‍ എല്ലാവര്‍ക്കും അറിയുന്ന ഒരു ഗായകനെ ബ്ലോക്ക് ചെയ്യണ്ടി വന്നിട്ടുണ്ടെന്നും അഖില പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു പാട്ടുകാരനെ ബ്ലോക്ക് ആക്കിയിട്ടുണ്ട്. പക്ഷെ അയാളുടെ പേര് പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അറിയുന്ന ആളാണ്. ചില ചേര്‍ച്ചക്കുറവുകള്‍ കാര്യങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ട് ആദ്യം അണ്‍ഫോളോ ചെയ്തു. പിന്നെയും എവിടെയെങ്കിലും ഓക്കെ വെച്ച് കാണേണ്ടി വന്നെങ്കിലോ എന്ന് വിചാരിച്ചിട്ടുണ്ട്. അതിനേക്കാളും നല്ലത് ബ്ലോക്ക് ആക്കുകയാണ് എന്ന് തോന്നി അങ്ങനെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
അതോസമയം ഇതിനെക്കുറിച്ച് തന്റെ ഭാര്‍ത്താവിന് പോലും അറിയുമായിരിക്കില്ലെന്നും താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അഖില അഭിമുഖത്തില്‍ പറയുന്നുണ്ട്. പിന്നണി ഗായിക എന്നതിലുപരി നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകളുമായും സംഗീത ലോകത്ത് സജീവമാണ് അഖില.


Click it and Unblock the Notifications