'പാപ്പുവിന്റെ നാവ് മാത്രം എന്താണ് ഇങ്ങനെ... വെറൈറ്റിയാണല്ലോ'; മകൾക്കും ഗോപിക്കുമൊപ്പമുള്ള ചിത്രവുമായി അമൃത
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. മികച്ച പിന്തുണയായിരുന്നു അമൃതയ്ക്ക് ലഭിച്ചിരുന്നത്. സ്വന്തമായി മ്യൂസിക് ബാന്‍ഡും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാവുകയായിരുന്നു അമൃത.
സോഷ്യല്‍മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുമുണ്ട്. ഗോപി സുന്ദറിനൊപ്പം ഒന്നിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അമൃത സുരേഷിന്റെ കുറിപ്പും ചിത്രവും വൈറലായിരുന്നു. ചിത്രങ്ങള്‍ വൈറലായതിനൊപ്പമായി രൂക്ഷമായ വിമര്‍ശനങ്ങളുമായും ഒരു വിഭാഗമെത്തിയിരുന്നു.

ഗോപി സുന്ദറിനൊപ്പമുള്ള ഏത് ചിത്രം അമൃത പങ്കുവെച്ചാലും ഉടൻ തന്നെ ഹേറ്റ് കമന്റ്സുകൾ എത്തും. അമൃതയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഗോപി സുന്ദറിനും ഗോൾഡൺ വിസ ലഭിച്ചിരുന്നു. ഇരുവരും ഒന്നിച്ചുപോയാണ് അത് സ്വീകരിച്ചത്. അമൃതയ്ക്കും അടിക്കടി വിദേശത്ത് ഷോകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കാറുണ്ട്.
വിദേശത്ത് നിരവധി ഷോകൾ അവതരിപ്പിക്കേണ്ടി വരുന്നതിനാൽ തങ്ങളുടെ കുടുംബത്തിലെ പല സന്തോഷങ്ങളിലും അമൃതയ്ക്ക് പങ്കെടുക്കാൻ സാധിക്കാറില്ലെന്ന് സഹോദരി അഭിരാമിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
വളരെ കുറച്ച് നാളുകളെയായുള്ളു പ്രണയത്തിലായിട്ടെങ്കിലും കിട്ടുന്ന ഓരോ നിമിഷവും ആഘോഷമാക്കുകയാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇപ്പോഴിത അമൃത മകളെ കൂടി ഉൾപ്പെടുത്തി ഏറ്റവും പുതിയ കുടുംബ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
മകള്‍ പാപ്പു ഗോപി സുന്ദറിനൊപ്പം സന്തോഷത്തോടെ കളിച്ച് ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിയ്ക്കുന്നത്. ഹാപ്പിനസ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. എന്നാല്‍ ഫോട്ടോയില്‍ ആദ്യം ശ്രദ്ധിയ്ക്കുന്നത് പാപ്പുവിന്റെ നാവാണ്.
ചിത്രത്തിൽ അമൃതയും ഗോപി സുന്ദറും പാപ്പുവുമെല്ലാം നാവ് പുറത്തേക്ക് കാണിച്ചാണ് നിൽക്കുന്നത്. എന്നാല്‍ പാപ്പു മാത്രം തന്റെ നാവ് വളരെ വിചിത്രമായ രീതിയില്‍ മടക്കി വെച്ചത് കാണാം. അത് എങ്ങിനെ സാധിച്ചു എന്നതാണ് ഫോട്ടോ കണ്ടവരെല്ലാം ചോദിക്കുന്നത്.
'എന്തുകൊണ്ടാണ് പാപ്പുവിന്റെ നാവ് അങ്ങനെ നില്‍ക്കുന്നത്?, അപൂര്‍വ്വ കഴിവ് തന്നെ, ആര്‍ക്കും സാധിക്കില്ല ഇത് പോലെ, പാപ്പുവിൻ്റെ നാക്ക് കണ്ട് അനുകരിക്കാൻ നോക്കിയവരുണ്ടോ എന്നെ പോലെ' എന്നൊക്കെ പറഞ്ഞുകൊണ്ടാണ് കമന്റുകള്‍ വരുന്നത്.

അതേസമയം ചിലർ പാപ്പുവിന്റെ സന്തോഷത്തെ കുറിച്ചും കമന്റ് ചെയ്തു. പാപ്പു സന്തോഷവതിയാണ് എന്ന് കരുതുന്നു എന്നൊക്കെയാണ് കമന്റുകള്‍. ചില നെഗറ്റീവ് കമന്റുകള്‍ ഈ ചിത്രത്തിന് താഴെയും വന്നിട്ടുണ്ട്. പാപ്പുവിനോട് സിംപതി കാണിച്ചും സ്വന്തം മകളെ ലാളിക്കാത്ത ഗോപി സുന്ദറിനെ വിമര്‍ശിച്ചുമാണ് ചിലരുടെ ഹേറ്റ് കമന്റുകള്‍ വന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ്... ഐ ലൗ യു എന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നൽകി അമൃത എത്തിയപ്പോഴും നിരവധിയാളുകള്‍ പോസ്റ്റിനെ വിമർശിച്ച് എത്തിയിരുന്നു.
കൺമണി എന്നാണ് അമൃതയെ ഗോപി സുന്ദർ വിശേഷിപ്പിക്കുന്നത്. വളരെ നാളത്തെ സങ്കട ജീവിതത്തിന് ശേഷം അമൃതയ്ക്ക് വീണ്ടും നല്ലൊരു ജീവിതം കിട്ടിയല്ലോ എന്നതാണ് അമൃതയെ അനുകൂലിക്കുന്നവർ കമന്റ് ചെയ്യാറുള്ളത്. ബാലയുമായി പിരിഞ്ഞ ശേഷം അമൃതയ്ക്ക് മകളായിരുന്നു ലോകം.
അമൃത ഷോയ്ക്ക് പോകുമ്പോൾ അമൃതയുടെ കുടുംബമാണ് പാപ്പുവിനെ സംരക്ഷിക്കുന്നത്. അമൃതയ്ക്ക് മുമ്പ് ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു. 8 വര്‍ഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമായാണ് ഗോപി സുന്ദറുമായുള്ള പ്രണയം അഭയ പരസ്യമാക്കിയത്. സോഷ്യല്‍മീഡിയയിലൂടെ അഭയയുടെ പോസ്റ്റ് അന്ന് വൈറലായിരുന്നു.
പിറന്നാള്‍ ദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലുമെല്ലാം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കിടാറുമുണ്ടായിരുന്നു. അവാര്‍ഡ് നിശകളിലും ചാനല്‍ പരിപാടികളിലുമെല്ലാം ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇപ്പോഴും ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പേജിൽ അഭയയുമൊത്തുള്ള ചിത്രങ്ങളുണ്ട്.


Click it and Unblock the Notifications











