'ആദ്യം സമ്മാനം തന്നത് അവളാണ്'; മകളെ മാറ്റി നിർത്തി അമൃത പിറന്നാൾ ആഘോഷിച്ചോ?, മറുപടി ഇതാണ്!

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയ പ്രണയ ജീവിതം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ ഓരോ നിമിഷങ്ങളും പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.

2015 അവസാനത്തോടെയാണ് ബാലയും അമൃതയും പിരിയാന്‍ പോകുകയാണ് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. തുടക്കത്തില്‍ ഇരുവരും അത് നിഷേധിച്ചു. പിന്നെ മൗനം പാലിച്ചു. അവസാനം ബാല തന്നെയാണ് വേര്‍പിരിയുകയാണ് എന്ന സൂചന നല്‍കിയത്. 2019 ല്‍ ഔദ്യോഗികമായി ബന്ധം വേര്‍പിരിഞ്ഞു.

amrutha suresh, amrutha suresh husband, amrutha suresh news, amrutha suresh video, amrutha suresh films, അമൃത സുരേഷ്, അമൃത സുരേഷ് ഭർത്താവ്, അമൃത സുരേഷ് വാർത്ത, അമൃത സുരേഷ് വീഡിയോ, അമൃത സുരേഷ് ചിത്രങ്ങൾ

വിവാഹ മോചനത്തിന് ശേഷം മകള്‍ പാപ്പു അമൃതയ്‌ക്കൊപ്പം വന്നു. വിവാഹ മോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ശേഷം മകൾ മാത്രമാണ് ലോകമെന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു അമൃത.

​ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതോടെ അതീവ സന്തോഷവതിയാണ് താനെന്ന് അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കൂടാതെ സോഷ്യൽമീഡിയ പോസ്റ്റുകളിലും അമൃത ​ഗോപിയെ കുറിച്ച് വാചാലയാകാറുണ്ട്. അടുത്തിടെ ഇരുവരും പഴനി ക്ഷേത്രത്തിൽ പോയി പരസ്പരം മാലയിട്ടതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ​

ഗോപിയുമായി പ്രണയത്തിലായ ശേഷമുള്ള ആദ്യ പിറന്നാളായിരുന്നുവെന്നതുകൊണ്ട് തന്നെ അമൃതയും ​ഗോപിയും അത് ആഘോഷമാക്കി. അർധരാത്രി മുതൽ പിറന്നാൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴൊന്നും മകൾ അവന്തികയെ അതിൽ കാണാനില്ലായിരുന്നു.

ഇതോടെ മകളെ മാറ്റി നിർത്തിയാണോ ആഘോഷമെന്ന ചോദ്യങ്ങളും നിറയാൻ തുടങ്ങി. ആ ചോദ്യത്തിനുള്ള മറുപടിയെന്നോണം അടുത്ത വീഡിയോയുമായെത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ.

'എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍... എന്റെ അമ്മയ്ക്ക്....' എന്ന് പറഞ്ഞായിരുന്നു പാപ്പു മനോഹരമായൊരു ബര്‍ത്ത് കാര്‍ഡ് അമ്മയ്ക്ക് സമ്മാനിച്ചത്.

amrutha suresh, amrutha suresh husband, amrutha suresh news, amrutha suresh video, amrutha suresh films, അമൃത സുരേഷ്, അമൃത സുരേഷ് ഭർത്താവ്, അമൃത സുരേഷ് വാർത്ത, അമൃത സുരേഷ് വീഡിയോ, അമൃത സുരേഷ് ചിത്രങ്ങൾ

അമ്മ ശക്തയാണെന്നും സ്വീറ്റാണെന്നും പാപ്പു കുറിച്ചിരുന്നു. വീഡിയോയിലൂടെയായാണ് അമൃത പാപ്പുവിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. അമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും പാപ്പു എത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ മനോഹരമായൊരു കാര്‍ഡായിരുന്നു അന്നും പാപ്പു അമൃതയ്ക്ക് സമ്മാനിച്ചത്.

'എന്റെ സണ്‍ഷൈന്‍.... ഇങ്ങനെയാണ് എന്റെ പിറന്നാള്‍ ദിവസം തുടങ്ങിയത്. എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണ്. പിറന്നാളിന് ഇതിലും മികച്ച എന്ത് സമ്മാനം ലഭിക്കാനാണ്' എന്നാണ് മകൾ നൽകിയ സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ച് അമൃത കുറിച്ചത്. അമൂല്യമാണിതെന്നായിരുന്നു ആരാധകര്‍ വീഡിയോ കണ്ട് കുറിച്ചത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X