ആരുടെ കൂടെ ജീവിക്കണമെന്നത് വ്യക്തികളുടെയും ഇഷ്ടമാണ്; അമൃതയ്ക്കും ഗോപി സുന്ദറിനും വിമര്‍ശനം

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ഫോട്ടോയാണ് ഇപ്പോള്‍ തരംഗം. കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ ഒരേ ചിത്രവും ഒരേ ക്യാപ്ഷനുമായി രംഗത്ത് വരുന്നത്. വാക്കുകളില്‍ സൂചിപ്പിച്ച കാര്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു.

അമൃതയുടെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത് വലിയ വാര്‍ത്ത ആയതിനാല്‍ പുതിയ സൗഹൃദവും ചര്‍ച്ചയായി. ഗോപി സുന്ദറും ആദ്യ ബന്ധം വേര്‍പ്പെടുത്തി മറ്റൊരു ലിവിംഗ് റിലേഷനില്‍ ആയിരുന്നു. അതും കഴിഞ്ഞ് മറ്റൊരു ബന്ധത്തിലേക്ക് വന്നോ എന്ന ചോദ്യവും ഉയര്‍ന്നു. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

 താരങ്ങളെ കളിയാക്കിയും അധിഷേപിച്ചും കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും

താരങ്ങളെ കളിയാക്കിയും അധിഷേപിച്ചും കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും. വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ചിലര്‍ താരങ്ങളുടെ കുടുംബന്ധങ്ങളെ കുറിച്ചുള്ള കമന്റ് പാസാക്കുന്നുണ്ട്. ഇത്രയും വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും അങ്ങോട്ട് മാറി നിന്ന് ആശംസിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

 അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്

ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണമെന്നത് ഓരോ വ്യക്തികളുടെയും ചോയ്‌സ് ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ, വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. പക്ഷെ, അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്.

രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധത്തില്‍ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് വേണ്ടെന്നാകുമ്പോള്‍ മുറിവേല്‍ക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിര്‍വചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്.

അവരുടെ ജീവിതം അവര് ജീവിക്കട്ടെ

ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യര്‍ അത്തരത്തില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാല്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക മാത്രമല്ലെ ഉള്ളു എന്നാണ് സിന്‍സി അനില്‍ ചോദിക്കുന്നത്. അവരുടെ സ്‌നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോന്നും വിമര്‍ശകരോട് ചോദിക്കുന്നു.

ഇപ്പോള്‍ ചെയ്യേണ്ടത് അവര്‍ക്ക് ഒരു ആശംസ അര്‍പ്പിച്ചിട്ട് മാറി നില്‍ക്കുകയാണ്. അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ. അതല്ലേ അതിന്റെ ശരി.

NB: ഈ രണ്ടു വ്യക്തികള്‍ (ഗോപി സുന്ദര്‍ & അമൃത സുരേഷ്) അവരുടെ പേജുകളില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെ പ്രബുദ്ധരായ മലയാളികളുടെ സൈബര്‍ ഹരാസ്‌മെന്റ് നടക്കുന്നുണ്ട്. അതാണ് പോസ്റ്റിന് ആധാരമായ വിഷയം എന്നും കുറിപ്പില്‍ പറയുന്നു.

2010 ലാണ് അമൃത സുരേഷ് നടന്‍ ബാലയുമായി വിവാഹിതയാവുന്നത്

2010 ലാണ് അമൃത സുരേഷ് നടന്‍ ബാലയുമായി വിവാഹിതയാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ പിന്നീട് നിയമപരമായി രണ്ടാളും വേര്‍പിരിഞ്ഞു. പ്രിയ എന്ന യുവതിയെയാണ് ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലായിരുന്നു. ഇതിനിടയിലാണ് ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിംഗ് റിലേഷനിലാവുന്നത്. വര്‍ഷങ്ങളോളം നീണ്ട ബന്ധത്തെ കുറിച്ച് 2018 ലാണ് ഇരുവരും വെളിപ്പെടുത്തുന്നത്.

More from Filmibeat

Read more about: amrutha suresh gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X