For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അടിപൊളി കുടുംബ ചിത്രം, ഇപ്പോഴാണ് ഹാപ്പി ഓണമായത്'; പാപ്പുവിനെ ചേർത്ത് പിടിച്ച് നിറചിരിയുമായി അമൃതയും ​ഗോപിയും

  |

  സോഷ്യൽമീഡിയ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന താരജോഡിയാണ് ​ഗായിക അമൃത സുരേഷും ഭർത്താവും സം​ഗീത സംവിധായകനുമായ ​ഗോപി സുന്ദറും. ഇരുവരും ഇപ്പോൾ സോഷ്യൽമീഡിയയിലെ വൈറൽ താരങ്ങളാണ്. ഇവർ പങ്കുവെക്കുന്ന ഓരോ പോസ്റ്റും ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്.

  കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ​ഗോപി സുന്ദറും പരസ്യപ്പെടുത്തിയത്. 'പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്ന കുറിപ്പോട് കൂടി ചിത്രം പങ്കുവെച്ചാണ് അമൃതയും ​ഗോപി സുന്ദറും പ്രണയം പരസ്യപ്പെടുത്തിയത്.

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  പ്രണയം പരസ്യപ്പെടുത്തിയ ശേഷം അടുത്തിടെ പഴനി ക്ഷേത്രം സന്ദർശിച്ച് പൂമാലകൾ കഴുത്തിലണിഞ്ഞ് നിൽക്കുന്ന അമൃതയുടേയും ​ഗോപി സുന്ദറിന്റേയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  അന്ന് ആ ചിത്രം വൈറലായപ്പോൾ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ച് നിരവധി പേർ കമന്റുകളുമായി എത്തിയെങ്കിലും ഇരുവരും വിശദീകരണമൊന്നും നൽകിയില്ല. പക്ഷെ അമൃത ഇടയ്ക്കിടെ ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഭർത്താവ് എന്നാണ് തലക്കെട്ട് നൽകാറുള്ളത്.

  Also Read: 'കല്യാണം കഴിഞ്ഞ് ഏഴാം ദിവസം അഭിനയിക്കാൻ പോയ മമ്മൂട്ടി, സുലുവിന് എതിർപ്പുണ്ടായിരുന്നോ?'; താരപത്നി പറഞ്ഞത്!

  പ്രണയത്തിലായശേഷം ​ആദ്യത്തെ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് താരജോഡികൾ. അതേസമയം തിരുവോണ ദിനത്തിൽ സ്പെഷ്യൽ ഓണചിത്രവുമായി എത്തിയിരിക്കുകയാണ് താരജോഡികൾ. ഇരുവർക്കും ഒപ്പം അമൃതയുടെ ഏക മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയുമുണ്ട് ചിത്രത്തിൽ.

  പാപ്പുവിന്റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമൃതയും ഗോപി സുന്ദറുമാണ് ചിത്രങ്ങളിലുള്ളത്. 'എല്ലാവര്‍ക്കും ഞങ്ങളുടെ പൊന്നോണാശംസകള്‍' എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ താരങ്ങൾ പങ്കുവെച്ചത്. സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്.

  കുര്‍ത്തിയും മുണ്ടുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് പാപ്പു ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്. 'ഇപ്പോഴാണ് ഹാപ്പി ഓണമായത്, അടിപൊളി കുടുംബ ചിത്രം' തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ചിലർ ​ഗോപി സുന്ദറിന്റെ മുൻകാല ബന്ധങ്ങളെ ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ തീരുമാനത്തെ വിമർശിച്ചത്. ചിലർ അമൃതയും ​ഗോപി സുന്ദറും തമ്മിലുള്ള പ്രായ വ്യ‌ത്യാസം ചൂണ്ടി കാട്ടിയാണ് വിമർശിച്ചത്.

  അമൃതയുമായി പ്രണയത്തിലാകുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് ​ഗോപി സുന്ദർ അവസാനിപ്പിച്ചത്. പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. നേരത്തെ ഒരു തവണ വിവാഹിതനായ വ്യക്തി കൂടിയാണ് ​ഗോപി സുന്ദർ.

  ആ ബന്ധത്തിൽ രണ്ട് ആൺ മക്കളും ​ഗോപി സുന്ദറിനുണ്ട്. അമൃത നടൻ ബാലയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം പക്ഷെ അധിക കാലം നീണ്ടുനിന്നില്ല. മുൻകാല ദാമ്പത്യത്തെ കുറിച്ച് വേദനയോടെയാണ് പലപ്പോഴും അമൃത സംസാരിച്ചിട്ടുള്ളത്. ​

  ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ മകളോട് ഇക്കാര്യം ആദ്യം സംസാരിച്ചിരുന്നുവെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.

  'അമ്മയ്‌ക്കൊരു ലവുണ്ടെന്ന് ആദ്യം പറഞ്ഞത് പാപ്പുവിനോടാണ്. ആള്‍ ഇദ്ദേഹമാണെന്നും പറഞ്ഞിരുന്നു. ഞാന്‍ നോക്കട്ടെ എന്നായിരുന്നു അവളുടെ മറുപടി. പിന്നീടാണ് അവള്‍ ഓക്കെ പറഞ്ഞത്. അമ്മ നേരിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം അവള്‍ക്കറിയാം. അമ്മ സന്തോഷത്തോടെ ഇരിക്കണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്.'

  'ഗോപി സുന്ദറുമായി നേരത്തെ തന്നെ അവള്‍ നല്ല കൂട്ടായിരുന്നു. എല്ലാരേയും ണ്ട ചേര്‍ത്ത് വിളിക്കുന്ന പതിവുണ്ട് പാപ്പുവിന്. അങ്കോണ്ട എന്നാണ് അവള്‍ ഗോപി സുന്ദറിനെ വിളിക്കുന്നത്. ഞാന്‍ അങ്കോണ്ടയോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞ് ഇടയ്ക്ക് അവളെന്നെ ഭീഷണിപ്പെടുത്തിയിരുന്നു' മകളും ​ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമൃത മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.

  Read more about: amrutha suresh
  English summary
  singer Amritha suresh and Gopi sundar holding Pappu together, onam special family photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X