'എന്റേത് മാത്രം...' ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് അമൃത, 'ഞാൻ അദ്ദേഹത്തിന്റെ മൂത്ത മകളെന്ന്' അഭിരാമി!
കഴിഞ്ഞ ഒരാഴ്ചയായി ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ നിറയുന്നത് ഗോപി സുന്ദറും അമൃത സുരേഷും പങ്കുവെച്ച ചില ഫോട്ടോകളും സോഷ്യൽമീഡിയ പോസ്റ്റുകളാണ്.
ഇരുവരും പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് ഇരുവരും പങ്കുവെച്ചത്.
ഇന്ന് നാൽപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ഗോപി സുന്ദറിന് ആശംസകൾ നേർന്ന് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
ഗോപി സുന്ദർ തന്നെ ചേർത്ത് പിടിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് എന്റേത് എന്നാണ് അമൃത സുരേഷ് കുറിച്ചത്. ഒപ്പം ആയിരം പിറന്നാൾ ആശംസകളെന്നും എഴുതിയിരുന്നു.
അമൃതയുടെ സഹോദരിയും നടിയും ഗായികയുമെല്ലാമായ അഭിരാമി സുരേഷും മനോഹരമായ കുറിപ്പിലൂടെ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
താൻ അദ്ദേഹത്തിന്റെ മൂത്ത മകളാണെന്ന് അദ്ദേഹം പറയുന്നതിൽ സന്തോഷം തോന്നുവെന്നും അഭിരാമി കുറിച്ചിട്ടുണ്ട്.

'നമ്മളെല്ലാം സാധാരണ മനുഷ്യർ... ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ ഞാൻ ഒരു സഹോദരനെ കണ്ടെത്തി.'
'മാന്ത്രിക സംഗീതം നൽകുന്നവൻ. എന്റെ സഹോദരിയിൽ പുഞ്ചിരി വിടർത്തുന്നവൻ. എന്നെ അദ്ദേഹം മൂത്തമകൾ എന്നാണ് വിളിക്കുന്നത്. തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന വ്യക്തി.'
'അദ്ദേഹത്തോട് എന്നും സ്നേഹവും ബഹുമാനവും. ജന്മദിനാശംസകൾ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ.'

'നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നമ്മുടെ വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ...? ഇല്ല... അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം.. സ്നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം...'
'ഏറ്റവും പ്രധാനമായി നമുക്കെല്ലാവർക്കും ജീവിക്കാം. സ്നേഹിക്കട്ടെ... വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം. സുന്ദരമായ മനസോടെ.'
'നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങൾ എന്നിവ അന്വേഷിക്കരുത്' എന്നാണ് അഭിരാമി ഗോപി സുന്ദറിന് ആശംസകൾ നേർന്ന് കുറിച്ചത്.

ഒപ്പം അമൃതയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങളും അഭിരാമി പങ്കുവെച്ചു. നിരവധി പേരാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ നേർന്ന് എത്തുന്നത്.
'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്' എന്നായിരുന്നു പ്രണയം വെളിപ്പെടുത്തി ഗോപി സുന്ദറും അമൃത സുരേഷും രണ്ട് ദിവസം മുമ്പ് കുറിച്ചത്.
മുപ്പത്തൊന്നുകാരിയായ അമൃത 2010ൽ ആണ് ആദ്യം വിവാഹിതയായത്. നടൻ ബാലയെയായിരുന്നു വിവാഹം ചെയ്തത്.

എന്നാൽ അധികനാൾ ഇരുവരുടേയും ദാമ്പത്യം നീണ്ടുനിന്നില്ല. മകൾ പിറന്ന് കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും അകന്നു. പിന്നീട് 2019ൽ വിവാഹമോചിതരായി. ബാലയുമായുള്ള വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് അമൃത ഒതുങ്ങി കൂടിയിരുന്നു.
പിന്നീട് ബാലയുമായി അകന്ന ശേഷമാണ് തിരികെ സംഗീത ജീവിതത്തിലേക്ക് അമൃത എത്തിയത്. അവന്തികയാണ് അമൃതയുടെ ഏക മകൾ. അമൃതയ്ക്ക് മുമ്പ് ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു.
Recommended Video

മൂന്ന് വർഷം മുമ്പായിരുന്നു അഭയ ഹിരൺമയി ഗോപിസുന്ദറിനൊപ്പം ഒന്നിച്ച് ജീവിച്ച് തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞത്. '2008 മുതൽ 2019 വരെ..... ഞങ്ങളൊന്നിച്ച് പൊതുഇടങ്ങളിൽ ഒത്തിരി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെപ്പറ്റി പരസ്യമായി പ്രതികരിച്ചിരുന്നില്ല.
'വിവാഹിതനായ ഒരു പുരുഷനുമായി( വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) വിവാഹിതനായ ആ വ്യക്തിയും ഞാനും 8 വർഷമായി ഒന്നിച്ച് ജീവിക്കുകയാണ്. ഞാൻ നേരത്തെ വിവാഹം കഴിച്ചയാളല്ലെന്നും' അന്ന് അഭയ കുറിച്ചിരുന്നു.


Click it and Unblock the Notifications