For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, സന്തോഷം നിലനില്‍ക്കട്ടെ'; അമൃതയുടേയും ​ഗോപിയുടേയും ചിത്രങ്ങൾ!

  |

  ​ഗായിക അമൃത സുരേഷിനും സം​​ഗീത സംവിധായകൻ ​ഗോപി സുന്ദറിനും ഒട്ടനവധി ആരാധകരുണ്ട്. അടുത്തിടെയാണ് തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന സന്തോഷം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നതുകൊണ്ട് തന്നെ ആരാധകർക്കും സിനിമാ പ്രേമികൾക്കും അതൊരു സർപ്രൈസായി.

  ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി ശേഷം മകളും വീട്ടുകാരും മാത്രമായിരുന്നു അമൃതയുടെ ലോകം. സഹോദരി അഭിരാമിക്കൊപ്പം മ്യൂസിക്ക് ഷോകൾ ചെയ്തും മറ്റുമാണ് അമൃത ആനന്ദം കണ്ടെത്തിയിരുന്നത്.

  Also Read: പരിക്കുമായി എത്തിയ എന്നെ ധൈര്യപൂർവം മണിസാർ അഭിനയിപ്പിച്ചു; ഭ്രാന്താണോ എന്നാണ് ഡോക്ടർ ചോദിച്ചത്: ബാബു ആന്റണി

  ഒട്ടനവധി മനോഹര ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള അമൃത ഇപ്പോഴാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത്. ഇതിനോടകം തന്നെ ​ഗോപി സുന്ദറിനൊപ്പം നിരവധി വിദേശ ഷോകളും മ്യൂസിക്ക് വീഡിയോകളും അമൃത ചെയ്ത് കഴിഞ്ഞു. ഐഡിയ സ്റ്റാർ സിങർ എന്ന പരിപാടിയിൽ മത്സരാർഥിയായി എത്തിയപ്പോൾ മുതലാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയായി തുടങ്ങിയത്.

  പിന്നീട് ബാലയുമായി പ്രണയത്തിലായ അമൃത വളരെ ചെറുപ്പത്തിൽ തന്നെ ബാലയെ വിവാഹം ചെയ്ത് കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞുണ്ടായി രണ്ട് വർ‌ഷം പിന്നിട്ടപ്പോഴേക്കും അമൃതയും ബാലയും പിരിഞ്ഞു.

  Also Read: 'അയാൾ എന്നെ അമ്മയെപ്പോലെയാണ് ആരാധിക്കുന്നത്, അമ്പലമുണ്ടെന്നത് സത്യമാണ്, കമന്റുകളിൽ അസഭ്യം'; ലക്ഷ്മി നായർ

  കൈക്കുഞ്ഞും സീറോ ബാങ്ക് ബാലൻസുമായി വീണ്ടും ജീവിതം താൻ എങ്ങനെയാണ് കെട്ടിപ്പടുത്തതെന്ന് മുമ്പ് പലപ്പോഴായി അമൃത പറഞ്ഞിട്ടുണ്ട്. രണ്ടാമതും വിവാഹിനാകുന്നതിന് മുമ്പ് വരെ മകൾ അവന്തികയെ കാണാൻ ബാല വരാറുണ്ടായിരുന്നു.

  കൂടാതെ മകളെ മിസ് ചെയ്യുന്നുവെന്ന് കാണിച്ച് അവളെ കുറിച്ചുള്ള കുറിപ്പുകളും പങ്കുവെക്കുമായിരുന്നു. എന്നാൽ രണ്ടാം വിവാഹം കഴിഞ്ഞതോടെ ബാല മകളെ കുറിച്ചുള്ള ഓർമകളൊന്നും തന്നെ പങ്കിടാറില്ല.

  മകൾ ഇപ്പോൾ പൂർണമായും അമൃതയുടെ സംരക്ഷണയിലാണ്. അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു ​ഗോപി സുന്ദർ.

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  ആ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്. വളരെ വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ ​ഗോപിക്ക് രണ്ട് ആൺമക്കളാണുള്ളത്. ആ വിവാഹ ബന്ധം ഇതുവരേയും ​ഗോപി സുന്ദർ വേർപെടുത്തിയിട്ടില്ല.

  അമൃതയും ​ഗോപി സുന്ദറും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേ​ഗത്തിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിത ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് അമൃതയും ​ഗോപി സുന്ദറും പങ്കുവെച്ചത്. സാരിയണിഞ്ഞ് തനി നാടന്‍ ലുക്കിലാണ് അമൃത ക്ഷേത്രത്തിലെത്തിയത്.

  ചുവന്ന സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് അതീവ സന്തോഷത്തോടെ ഗോപി സുന്ദറിനോട് ചേര്‍ന്ന് നിന്ന് പോസ് ചെയ്യുന്ന അമൃതയാണ് ചിത്രങ്ങളിലുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. സാരിയില്‍ അമൃത സുന്ദരിയാണെന്നായിരുന്നു കമന്റുകള്‍. 'സ്‌നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക, ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം നിങ്ങള്‍ വളരെ മനോഹരിയായിരിക്കുന്നു.'

  'അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സന്തോഷമുള്ളൊരു ജീവിതം കിട്ടിയെന്നാണ്. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു' ഒരാള്‍ കമന്റ് ചെയ്തത്. 'ആളുകളെ മൊത്തം മാറ്റുന്നതിനേക്കാളും നല്ലത് സ്വയം മാറുന്നതെന്നാണെന്നുള്ള' കമന്റുമുണ്ടായിരുന്നു.

  അമൃതയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം സാരിയാണെന്ന കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെയുണ്ട്. മോഡേണ്‍ വേഷങ്ങളും സാരിയും ഒരുപോലെ ഉപയോഗിക്കുന്നയാളാണ് അമൃത. അതേസമയം മുമ്പുളളതിൽ നിന്നും വ്യത്യസ്തമായി നെ​ഗറ്റീവ് കമന്റുകൾ അമൃതയുടെ ചിത്രത്തിന് താഴെ കുറഞ്ഞിട്ടുണ്ട്.

  മുമ്പെല്ലാം വളരെ മോശമായ രീതിയിലാണ് അമൃത ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ആളുകൾ പ്രതികരിച്ചിരുന്നത്. അമൃതയോടുള്ള ദേഷ്യം പലരും താരത്തിന്റെ സഹോദരി അഭിരാമിയോടും കാണിച്ചിരുന്നു. തനിക്ക് വന്ന അസഭ്യ കമന്റുകളെ കുറിച്ച് അഭിരാമി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  Read more about: gopi sundar
  English summary
  Singer Amritha Suresh And Husband Gopi Sundar's Navratri Celebration Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X