'ഇവളെന്റെ പൂമ്പാറ്റ'; സൂര്യകാന്തി പൂക്കൾക്കിടയിൽ അമൃത, ​'പാറിപ്പോകാതെ നോക്കണേ'യെന്ന് ​ഗോപിയോട് വിമർശകർ!

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയുള്ള പ്രണയജോഡികളാണ് ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും. ഇരുവരും അടുത്തിടെയാണ് പ്രണയം പരസ്യപ്പെടുത്തിയത്. ഇനിയങ്ങോട്ട് ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഇരുവരും സോഷ്യൽമീഡിയ വഴി അറിയിച്ചത്.

നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത സുരേഷ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒറ്റത്തടിയായി ജീവിക്കുകയായിരുന്നു. മാത്രമല്ല വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോഴൊന്നും കൃത്യമായ മറുപടിയും അമൃത സുരേഷ് നൽകിയിരുന്നില്ല.

ബാലയുമായുള്ള വിവാഹ ബന്ധത്തിൽ അമൃതയ്ക്ക് ഒരു പെൺകു‍ഞ്ഞുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമൃതയെപ്പോലെ തന്നെ സോഷ്യൽമീഡിയ വഴി പ്രേക്ഷകർക്ക് സുപരിചിതയാണ്. ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അമൃതയും ബാലയും പ്രണയത്തിലായത്.

വൈകാതെ ഇരുവരും വിവാ​ഹിതരായി. ബാലയുമൊത്തുള്ള കുടുംബജീവിതം ആരംഭിച്ച ശേഷം അമൃത പാട്ടിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. മകൾ‌ വളരെ കുഞ്ഞായിരുന്നപ്പോഴാണ് അമൃത ബാലയുമായുള്ള വിവാഹ​ ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് വന്നത്.

'ഇവളെന്റെ പൂമ്പാറ്റ....'

അന്ന് പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നടന്നതാണ് ആ വിവാഹമെന്നാണ് പിന്നീട് പലപ്പോഴും അമൃത പറഞ്ഞിട്ടുള്ളത്. ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ച ശേഷമാണ് ​ഗോപി സുന്ദർ അമൃതയെ പ്രണയിച്ച് തുടങ്ങിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അഭയയും ​ഗോപി സുന്ദറും പിരിഞ്ഞത്. വിവാ​ഹിതനും രണ്ട് ആൺകുട്ടികളുടെ പിതാവുമാണ് ​​ഗോപി സുന്ദർ.

ആ ബന്ധം അവസാനിപ്പിക്കാതെ അഭയയുമായി റിലേഷൻഷിപ്പ് ആരംഭിച്ചതിന്റെ പേരിൽ‌ മുമ്പും നിരവധി തവണ ​ഗോപി സുന്ദറിന് വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്.

സൂര്യകാന്തി പൂക്കൾക്കിടയിൽ ഉല്ലസിച്ച് അമൃത

അടുത്തിടെ അമൃതയും ​ഗോ​പി സുന്ദറും പഴനി മുരുക ക്ഷേത്രം സന്ദർശിച്ച് പൂമാലകൾ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇരുവരും വിവാഹിതരായി എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. അതിൽ ഇതുവരേയും സ്ഥിരീകരണം വന്നിട്ടില്ല.

'ആദ്യം ഒരു സത്രീയെ വിവാഹം ചെയ്യുകയും പിന്നീട് പത്ത് വർഷത്തോളം മറ്റൊരു സ്ത്രീക്കൊപ്പം ലിവിങ് റിലേഷൻ കഴിയുകയും ചെയ്ത വ്യക്തിയെ മാത്രമെ പ്രണയിക്കാൻ കിട്ടിയുള്ളോ' എന്നാണ് പലരും അമൃതയോട് ചോദിക്കുന്നത്.

തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതിഷേധിച്ച് അടുത്തിടെ അമൃത പറഞ്ഞത് ഇങ്ങനെയാണ്. 'എന്റെ ജീവിതത്തെ കുറിച്ച് വരുന്ന 99 ശതമാനം വാർത്തകളും തെറ്റാണ്.'

കൂട്ടിന് ​ഗോപി സുന്ദറും

'പ്രണയം ഉണ്ടായപ്പോൾ മകൾ പാപ്പുവിനോടാണ് ആദ്യം ഞാൻ‌ പറഞ്ഞത്. അവൾക്ക് സമ്മതമാണ് അവൾ സന്തോഷവതിയാണ് എന്ന് കണ്ടതുകൊണ്ടാണ് ഞാൻ മുന്നോട്ട് പോയത്. അവളെ മാത്രമെ എനിക്കെല്ലാ കാര്യങ്ങളും ബോധിപ്പിക്കേണ്ടതുള്ളു. മറ്റാരേയും കുറിച്ച് ടെൻഷനടിക്കേണ്ട ആവശ്യമില്ല എനിക്ക്' എന്നാണ് അമൃത പറഞ്ഞത്.

ഇപ്പോൾ ​ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. 'സൂര്യകാന്തിപ്പൂക്കൾക്കിടയിൽ പാറി നടക്കുന്ന ചിത്രശലഭം... എന്റെ ബട്ടർഫ്‌ളൈ' എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദർ അമൃത സൂര്യകാന്തി പൂക്കൾക്കിടയിൽ തുള്ളിച്ചാടി നടക്കുന്ന വീഡിയോ പങ്കുവെച്ചത്.

വിമർശിച്ച് വീണ്ടും കമന്റുകൾ

'എന്നെ പാറിപ്പറന്ന് നടക്കാൻ പ്രേരിപ്പിക്കുന്ന പ്രിയപ്പെട്ടവന്' നന്ദിയെന്നായിരുന്നു അമൃത കുറിച്ചത്. മഞ്ഞ നിറത്തിലുള്ള ഫ്രോക്കായിരുന്നു അമൃതയുടെ വേഷം. വീഡിയോയിൽ ഗോപി സുന്ദറിനേയും കാണുന്നുണ്ട്.

ഗോപി സുന്ദറും അമൃതയും പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിട്ടുള്ളത്. 'എപ്പോഴും ഇതേ സന്തോഷം നിലനിർത്തുക. ജീവിതമെന്നാൽ സന്തോഷമാണ്, ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് നടക്കുക.'

'നിങ്ങളെ രണ്ടുപേരെയും സന്തോഷത്തോടെ കാണുമ്പോൾ എനിക്കും സന്തോഷമെന്നായിരുന്നു' ഒരാൾ കുറിച്ചത്. 'ആദ്യത്തെ കുറച്ച് ദിവസം ബട്ടർഫ്‌ളൈ ഒക്കെയാണ്. പിന്നെ ചെല്ലുന്തോറും കട്ടുറുമ്പും കടന്നലുമൊക്കെയാവും, ചിത്രശലഭം പാറിപ്പോകാതെ നോക്കിക്കോളൂവെന്നാണ്' മറ്റ് ചിലർ കമന്റ് ചെയ്തത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X