For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലോകം എനിക്കെതിരെ തിരിഞ്ഞാലും... നീയാണ് എന്റെ ജീവിതം'; മകളെ കുറിച്ച് അമൃത സുരേഷ്, 'ബാല മകളെ മറന്നോ?'

  |

  അടുത്തിടെയായി വാർത്തകളിൽ എപ്പോഴും ഇടം പിടിക്കുന്ന താരമാണ് ​ഗായിക അമ‍ൃത സുരേഷ്. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമാണ് അമൃതയുടെ വിശേഷങ്ങളെല്ലാം അതിവേ​ഗത്തിൽ വൈറാലാകാൻ തുടങ്ങിയത്. ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ് ശേഷം താരത്തിന്റെ മകൾ അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് താമസം.

  പാപ്പു വളരെ കുഞ്ഞായിരുന്നപ്പോഴാണ് അമൃത ബാലയുമായി വേർപിരിഞ്ഞത്. ബാലയും കഴിഞ്ഞ വർഷം രണ്ടാമതും വിവാഹിതനായി. ‌അതുവരെ മകളെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ബാല വിവാഹശേഷം മകളുടെ പിറന്നാൾ ദിനത്തിൽ പോലും അവളെ ഓർമിക്കാത്ത സ്ഥിതിയായി.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  വിവാഹത്തിന് മുമ്പ് മകൾക്കായി സ്പെഷ്യൽ പോസ്റ്റും വീഡിയോയുമെല്ലാം ബാല പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിത മകളുടെ പിറന്നാൾ ദിനത്തിൽ അവൾക്ക് ആശംസകൾ നേർന്ന് അമൃത പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

  ലോകം തനിക്കെതിരെ തിരിഞ്ഞാലും... പാപ്പുവാണ് തന്റെ ജീവിതമെന്നാണ് അമൃത കുറിച്ചിരിക്കുന്നത്. ഒപ്പം മകളുടെ വളരെ കുഞ്ഞിലെ ചിത്രവും അമൃത സോഷ്യൽമീഡിയിൽ പങ്കുവെച്ചു.

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  അവളുടെ ആദ്യത്തെ പുഞ്ചിരി... എന്നെ മത്ത് പിടിപ്പിച്ച ചിരി... ഞാൻ ജീവിക്കുന്ന പുഞ്ചിരി... എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്റെ പാപ്പു.. കുഞ്ഞേ... മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. എന്തുതന്നെയായാലും ലോകം എനിക്കെതിരെ തിരിഞ്ഞാലും ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.'

  'മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി... നീയാണ് എന്റെ ജീവിതം...' പാപ്പുവും താനും പങ്കാളി ഗോപി സുന്ദറും ഒന്നിച്ചുള്ള മറ്റൊരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.

  ആ ചിത്രത്തോടൊപ്പം പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ എന്നായിരുന്നു കുറിച്ചിരുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പതിവ് പോലെ ഹേറ്റ് കമന്റുകളും വരുന്നുണ്ട്.

  'ആരെയോ ചൊടിപ്പിക്കാൻ വേണ്ടിയുള്ള പോസ്റ്റ്‌.. വെറും അഭിനയം...' എന്നൊക്കെയാണ് ചിലർ അമൃതയെ വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ബാലയുമായി വേർപിരിഞ്ഞ ശേഷം മകളാണ് ലോകമെന്ന് പറഞ്ഞാണ് അമൃത കഴിഞ്ഞത്. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അക്കാര്യം ആദ്യം താൻ പറഞ്ഞത് പാപ്പുവിനോടാണെന്നും അമൃത വെളിപ്പെടുത്തിയിരുന്നു.

  പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന കുറിപ്പിനൊപ്പമായിരുന്നു ​ഗോപി സുന്ദറുമായുള്ള പ്രണയം അമ‍‍ൃത വെളിപ്പെടുത്തിയത്. വളരെ അപ്രതീക്ഷിതമായിരുന്നതുകൊണ്ട് തന്നെ എല്ലാവരും അത്ഭുതപ്പെട്ടു. ​

  ഗോപി സുന്ദറുമായി പ്രണയത്തിലായശേഷം സം​ഗീതവുമായി കൂടുതൽ അടുത്തു അമൃത. ഇത്തവണത്തെ ​ഗോപി സുന്ദറിന്റെ ഓണവും അമൃതയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു.

  അമൃതയും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. വര്‍ഷങ്ങളോളമായി ലിവിങ് റ്റുഗെദര്‍ ജീവിതം നയിച്ച് വരികയാണെന്ന് പരസ്യമായി പറഞ്ഞ് നാല് വര്‍ഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞത്.

  പത്തൊമ്പതാമത്തെ വയസിലാണ് ഗോപി സുന്ദറിനെ ആദ്യമായി കണ്ടതെന്നും അതോടെയാണ് ജീവിതം മാറിയതെന്നും അഭയ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയിലെ പ്രചാരണങ്ങളും ചോദ്യങ്ങളുമെല്ലാം കണ്ടിരുന്നുവെങ്കിലും അഭയ പ്രതികരിച്ചിരുന്നില്ല.

  ഇപ്പോൾ അഭയയും പാട്ടിൽ സജീവമാണ്. അടുത്തിടെ ഓണം പ്രമാണിച്ച് വിദേശത്ത് മ്യൂസിക്ക് ഷോ ചെയ്തതിന്റെ വിശേഷങ്ങൾ അമൃത സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു.

  Read more about: amrutha suresh
  English summary
  singer amritha suresh birthday special write up about daughter avanthika, goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X