For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '2022 നൽകിയ ഏറ്റവും നല്ല സമ്മാനം...'; ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവെച്ച് അമൃത സുരേഷ്, ഫോട്ടോ വൈറൽ!

  |

  2022 കടന്നുപോകുമ്പോൾ ഒരുപാട് ആളുകളുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങളും മറക്കാനാവാത്ത ഒട്ടനവധി സംഭവങ്ങളും നടന്നൊരു വർഷമായിരുന്നു. ഡിസംബർ 31 മുതൽ അതുമായി ബന്ധപ്പെട്ട കുറിപ്പുകളും പോസ്റ്റുകളുമാണ് സെലിബ്രിറ്റികൾ അടക്കമുള്ളവർ പങ്കുവെക്കുന്നത്.

  അത്തരത്തിൽ ​ഗായിക അമൃത സുരേഷിനും കഴിഞ്ഞുപോയ 2022 വളരെ സ്പേഷ്യലായൊരു വർഷമാണ്.​ ​ഗോപി സുന്ദറുമായുള്ള പ്രണയം അമൃത സുരേഷ് പരസ്യപ്പെടുത്തിയത് 2022 പകുതി പിന്നിട്ടപ്പോഴാണ്.

  Also Read: ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

  എല്ലാവർക്കും അത് വളരെ വലിയൊരു സർപ്രൈസായിരുന്നു. ​ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാകുമെന്നത് ആരും ചിന്തിച്ചിരുന്നില്ല എന്നതാണ് ആ വാർത്ത കേട്ടപ്പോൾ അത്ഭുതം എല്ലാവർക്കും ഉണ്ടാകാൻ കാരണം.

  ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം അമൃത വളരെ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു ജീവിതം. രണ്ടാം വിവാഹത്തെ കുറിച്ചൊന്നും യാതൊരു സൂചനയും നൽകാതെയാണ് പെട്ടന്നൊരു ദിവസം ​ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അമൃത വെളിപ്പെടുത്തിയത്.

  പഴനിയിൽ പോയി പൂമാല ചാർത്തിയും സിന്ദൂരമണിഞ്ഞുമുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചുവെങ്കിലും വിവാഹിതരായോ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നൽകിയിട്ടില്ല.

  മകൾ പാപ്പുവിനും ​ഗോപി സുന്ദറിനെ ഇഷ്ടമായതുകൊണ്ടാണ് അദ്ദേഹവുമായി പ്രണയത്തിലായതെന്ന് അമൃത മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹത്തിലാണ് അമൃതയ്ക്ക് പാപ്പു പിറന്നത്. ഇപ്പോൾ‌‍ ​ഗോപി സുന്ദറിനൊപ്പമാണ് അമൃത താമസിക്കുന്നത്.

  അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​ഗോപി സുന്ദർ‌ പിന്നണി ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായിരുന്നു. പത്ത് വർഷത്തിന് മുകളിലായി ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. ശേഷമാണ് വേർപിരിഞ്ഞത്.

  അമൃതയുമായുള്ള പ്രണയം പരസ്യപ്പെടുത്തും മുമ്പാണ് ഇരുവരും പിരിഞ്ഞത്. അഭയ ഹിരൺ‌മയിയുമായി പ്രണയത്തിലാകും മുമ്പ് ​ഗോപി സുന്ദർ വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളും ​ഗോപി സുന്ദറിനുണ്ട്. ​പ്രിയ എന്നാണ് ഭാര്യയുടെ പേര്.

  Also Read: ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

  പ്രിയയുമായുള്ള വിവാഹ​ബന്ധം ​ഗോപി സുന്ദർ ഇപ്പോഴും നിയമപരമായി വേർപെടുത്തിയിട്ടില്ല. പുതുവത്സര ദിനത്തിൽ ​ഗോപി സുന്ദറിന്റെ ചിത്രം പങ്കുവെച്ച് അമൃത എഴുതിയ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  തനിക്ക് 2022ൽ കിട്ടിയ ഏറ്റവും നല്ല സമ്മാനം ​ഗോപി സുന്ദറാണെന്നാണ് അമൃത സുരേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത്. അതേസമയം പുതുവത്സര ദിനത്തിൽ ഒരു കിടിലൻ സമ്മാനവും അമൃത സുരേഷ് ​ഗോപി സുന്ദറിന് സമ്മാനിച്ചിരുന്നു. ഒരു സൺ ​​ഗ്ലാസാണ് അമൃത സുരേഷ് സമ്മാനിച്ചത്.

  'ഈ വർഷത്തെ എന്റെ ആദ്യ സമ്മാനം.... എന്റെ കൺമണിയിൽ നിന്നുള്ള സൺഗ്ലാസ്' എന്നാണ് അമൃത നൽകിയ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ച് ​ഗോപി സുന്ദർ കുറിച്ചത്. അമൃതയും ​ഗോ​പി സുന്ദറുമിപ്പോൾ പാട്ടിന്റെ ലോകത്ത് തിരക്കിലാണ്.

  നിരവധി സ്റ്റേജ് ഷോകളും പുത്തൻ സിനിമയുടെ സം​ഗീത സംവിധാനവും പ്രമോഷനുമായി ലോകം ചുറ്റുകയാണ്. ഗോപി അമൃതയ്ക്ക് ആദ്യമായി കൊടുത്ത സമ്മാനം ഏതെന്ന് ഒരു ഓൺലൈൻ മാധ്യമം നടത്തിയ അഭിമുഖത്തിൽ ചോദിക്കുകയുണ്ടായി.

  ഒരു വസ്തു എന്ന നിലയിൽ അമൃതയ്ക്ക് ഗോപിയിൽ നിന്നും ലഭിച്ചത് ഒരു മൂക്കുത്തിയായിരുന്നു. പലരും ആ മൂക്കുത്തിയെക്കുറിച്ച് അഭിനന്ദിച്ചുവെന്ന് അമൃതയും പറഞ്ഞിരുന്നു. എന്നാൽ കയ്യിൽ കൊടുക്കാവുന്നതായിരുന്നില്ല അമൃത തിരിച്ച് നൽകിയതെന്ന് ​ഗോപി സുന്ദറും പറഞ്ഞിരുന്നു.

  ഗോപിയുടെ സ്റ്റുഡിയോക്ക് ഒരു മേക്കോവറാണ് അമൃത നൽകിയത്. അതുവരെയുണ്ടായിരുന്ന സ്റ്റുഡിയോയുടെ അവസ്ഥയും ഗോപി സുന്ദർ വിവരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് അമൃതക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചിരുന്നു. ദുബായിയിൽ അമൃത ഒരു പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

  Read more about: gopi sundar
  English summary
  Singer Amritha Suresh Latest Social Media Post About Her Better Half Gopi Sundar-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X