For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  |

  ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല.

  ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഇരുവരും പുറത്തിറക്കിയ മ്യൂസിക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മാബലി വന്നേ... എന്നുള്ള മ്യൂസിക്ക് ആൽബമാണ് അമൃതയും ​ഗോപി സുന്ദറും ചേർ‌ന്ന് തയ്യാറാക്കി ഇറക്കിയത്. ബി.കെ ഹരിനാരായണനാണ് ​ഗാനത്തിന് വരികളെഴുതിയത്. ​

  Also Read: 'ആൾക്കാർക്കൊക്കെ എന്നെ കുറിച്ച് നല്ല അഭിപ്രായമുണ്ട്, ഇനിയുള്ള കാലത്തേക്ക് അത് മതി, സംതൃപ്തിയുണ്ട്'; നടി ജലജ

  ഗോപി സുന്ദറാണ് സം​ഗീതം നൽ‌കിയത്. അമൃത സുരേഷും ​ഗോപി സുന്ദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പതിവായി കേട്ട് വരുന്ന ഓണപ്പാട്ടുകളിൽ നിന്നും വ്യത്യസ്തമാണ് അമൃതയുടേയും ​ഗോപി സുന്ദറിന്റേയും മാബലി വന്നേയെന്ന മ്യൂസിക്ക് വീഡിയോ.

  അമൃതയും ​ഗോപി സുന്ദറും തന്നെയാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിലൂടെ ഒന്നായ ശേഷം അമൃതയും ​ഗോപി സുന്ദറും ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യത്തെ ഓണം കൂടിയാണ് ഇത്.

  അതേസമയം മാബലി വന്നേയെന്ന ഇരുവരുടേയും പുതിയ മ്യൂസിക് വീഡിയോയെ പരിഹസിച്ച് പ്രേക്ഷകരിൽ ഒരാൾ കുറിച്ച വാക്കുകളാണ് അമൃത ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  അമൃതയ്ക്ക് നിവേദിത രാഹുൽ എന്ന ആരാധികയാണ് പരിഹാസം നിറഞ്ഞ മെസേജ് അയച്ചത്. 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്നാണ് ആരാധിക മെസേജിലൂടെ ചോദിക്കുന്നത്.

  ഇതിന് തക്കതായ മറുപടി നൽകിയതിന്റെ സ്ക്രീൻ ഷോട്ടും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 'എന്ത് കൂതറ പാട്ടുകളാണ് നിങ്ങൾ ചെയ്ത് ഇടുന്നത്. രണ്ട് പേരും വെറുതെ കോപ്രായം കാണിച്ച് നിങ്ങളുടെ ഉള്ള വില എന്തിനാണ് കളയുന്നത്?.'

  'മാബലി വന്ന് പോലും!' എന്നായിരുന്നു താരങ്ങളുടെ പാട്ടുകളുടെ പ്രേക്ഷകരിൽ ഒരാൾ‌ അമൃതക്ക് മെസേജ് അയച്ചത്.

  അതിന് അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'നിവേദിതയെ ആരും നിർബ‌ന്ധിച്ച് പാട്ട് കേൾപ്പിച്ചിട്ടില്ല. ഒരുപാട് പേരുടെ ഹർഡ് വർക്കുണ്ട് കുട്ടി എല്ലാത്തിന്റേയും പിറകിൽ. ഒരു ക്രിയേറ്റിവിറ്റി ഉണ്ടാക്കുമ്പോഴെ അതിന്റെ വിഷമം മനസിലാകൂ.'

  'ഒരൊറ്റ മെസേജിൽ ഇത്രയും മോശമായി മറ്റൊരാളുടെ എഫേർട്ടിനെ അത് നല്ലതോ മോശമോ ആയിക്കോട്ടെ... ഇങ്ങനെ പറയാൻ തോന്നുന്ന നിവേദിതയുടെ മനസിനേയും ഉദ്ദേശ ശുദ്ധിയേയും ഓർത്ത് എനിക്ക് നല്ല ദുഖമുണ്ട്. ദൈവം അനു​ഗ്രഹിക്കട്ടെ...' അമൃത സുരേഷ് മറുപടിയായി കുറിച്ചു.

  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു മ്യൂസിക്ക് വീഡിയോയും ​ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ അമൃത സുരേഷ് ആലപിച്ച് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

  ആ​ ​ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ പാട്ടിനും നിരവധി നല്ല കമന്റുകളാണ് പ്രേക്ഷകർ കുറിക്കുന്നത്. 'പതിവ് ഓണപ്പാട്ടുകളിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കുന്നു.....അഭിനന്ദനങ്ങൾ, മാബലിയാണ് യഥാർത്ഥ ഉച്ചാരണം... അത് പിന്നീട് മഹാബലി, മാവേലി എന്നൊക്കെയായതാണ്...' തുടങ്ങി നിരവധി കമന്റുകളാണ് പുതിയ മ്യൂസിക്ക് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  ആദ്യം ഒരു വിവാഹം കഴിച്ച വ്യക്തിയാണ് ​ഗോപി സുന്ദർ. ആ ബന്ധം ഇപ്പോഴും വേർപ്പെടുത്തിയിട്ടില്ല. ശേഷം ​ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായി.

  പത്ത് വർഷത്തോളം ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. ശേഷം ആ ബന്ധവും പിരിഞ്ഞ ശേഷമാണ് അമൃതയുമായി ​ഗോപി സുന്ദർ പ്രണയത്തിലായത്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം മകൾക്കൊപ്പം വളരെ വർഷങ്ങളായി താമസിക്കുകയാണ് അമൃത.

  ​ഗോപി സുന്ദറുമായി പ്രണയത്തിലായശേഷം നിരവധി ഹേറ്റ് കമന്റുകളും പരിഹാസങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ തുടക്കത്തില്‍ തന്നെ ബാധിക്കുമായിരുന്നുവെന്നും ഇപ്പോള്‍ അതൊരു വിഷയമേയല്ലെന്നും അമൃത പറഞ്ഞിരുന്നു.

  Read more about: gopi sundar
  English summary
  singer amritha suresh reacted to hate comments about her latest music video, post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X