For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല'; പുതിയ വീഡിയോയിൽ അമൃത

  |

  യുട്യൂബ് ചാനലുകളുടെ അതിപ്രസരം ഉണ്ടായത് കൊവിഡിനും ലോക്ക് ഡൗണിനും ശേഷമാണ്. ഒരു വീട്ടിൽ നാല് അം​ഗങ്ങൾ ഉണ്ടെങ്കിൽ ആ നാല് പേരും സ്വന്തമായി യുട്യൂബ് ചാനലുകൽ ഉള്ളവരായിരിക്കും.

  യുട്യൂബ് ചാനൽ ഉണ്ടെങ്കിൽ കൂടിയും വായിക്കാനും കേൾക്കാനും രസമുള്ള ആളുകൾക്ക് താൽപര്യമുള്ള വാർത്തകളും വീഡിയോകളും പങ്കുവെച്ചാൽ മാത്രാമെ വ്യൂസ് കൂടുകയും യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുകയുമുള്ളൂ. അതുകൊണ്ട് തന്നെ ആകർഷകമായ തലക്കെട്ടുകൾ നൽകി ആളുകളെ ആകർഷിക്കാൻ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  അക്കൂട്ടത്തിൽ ചില യുട്യൂബ് ചാനലുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ടുകൾ നൽകുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അത്തരം തലക്കെട്ടുകൾ മാത്രം കണ്ട് വീഡിയോ കാണാൻ കയറുമ്പോൾ പക്ഷെ സാധാരണ ഒരു വാർത്തയായിരിക്കും പ്രേക്ഷകന് ലഭിക്കുക.

  പ്രതീക്ഷിച്ചത് പോലെ ഒന്നും തന്നെയുണ്ടാകില്ല. ചിലർ തലക്കെട്ടുകൾ മാത്രം വായിച്ച് ഏത് സെലിബ്രിറ്റിയെ കുറിച്ചുള്ള വാർത്തയാണോ ആ സെലിബ്രിറ്റിയെ പച്ചക്ക് ചീത്ത വിളിച്ച് കമന്റുകളിടുന്ന പ്രവണതയുമുണ്ട്.

  ഷൈൻ ടോം ചാക്കോ അടക്കമുള്ള താരങ്ങൾ ഇത്തരം ചെറിയ ചാനലുകൾ യാതൊരു അടിസ്ഥാനവുമില്ലാതെ തലക്കെട്ടുകൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ പലപ്പോഴായി പ്രതികരിക്കുകയും ചെയ്തിരുന്നു. അടുത്തിടെയായി ഇത്തരം ചാനലുകളുടെ സ്ഥിരം ഇരയാണ് ​ഗായിക അമൃത സുരേഷ്.

  ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷവും ​ഗോപി സുന്ദറുമായി പ്രണയത്തിലായതിന് ശേഷവുമാണ് അമൃത വാർത്തകളിൽ നിരന്തരം നിറയാൻ തുടങ്ങിയത്. അമൃത സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

  ഇപ്പോഴിത തന്നെ കുറിച്ച് ഒരു യുട്യൂബ് ചാനലിൽ വന്ന വാർത്തയോട് റിയാക്ട് ചെയ്യുന്ന അമൃതയുടെ വീഡിയോയാണ് വൈറലാകുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന തലക്കെട്ടോടെ വന്ന വാർത്തയെ കുറിച്ചും തന്നോടൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു എന്നുള്ള കാരണം കൊണ്ട് തന്റെ സുഹൃത്തുക്കളിൽ ഒരാൾ കേട്ട ചീത്ത വിളികളെ കുറിച്ചുമാണ് അമൃത വീഡിയോയിൽ വിവരിക്കുന്നത്.

  വീഡിയോയിൽ അമൃതയുടെ ​ഗായികയായുള്ള തുടക്കത്തെ കുറിച്ചും താരം ജീവിതത്തിൽ നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചുമെല്ലമാണ് പറയുന്നത്. ശേഷം സുഹൃത്തും അമൃതയുടെ ബാന്റിലെ അം​ഗമായ സാമുമൊത്ത് താരം ഒരു പാട്ട് പാടുന്നതുമാണ് കാണിക്കുന്നത്.

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  അത്രമാത്രമാണ് ആ വീഡിയോയിലുള്ളത്. തലക്കെട്ടിൽ കൊടുത്ത പോലുള്ള യാതൊന്നും ആ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ തലക്കെട്ട് മാത്രം വായിച്ച പലരും വളരെ മോശമായ രീതിയാണ് അമൃതയ്ക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്ന സാമിനെ ചീത്ത വിളിച്ചിരിക്കുന്നത്.

  തനിക്ക് ആ വീഡിയോ കണ്ട് മോശമായി ഒന്നും തോന്നിയില്ലെന്നും പക്ഷെ തലക്കെട്ട് വേദനിപ്പിക്കുന്നതാണെന്നുമാണ് അമൃത പ്രതികരിച്ചത്. 'വീഡിയോ കണ്ടിട്ട് ഞാൻ ഏത് തരത്തിലാണ് തരം താഴ്ന്നതെന്ന് എനിക്ക് മനസിലായില്ല. വീഡിയോയിൽ എനിക്കൊപ്പം പാട്ട് പാടിയത് അമൃതം ​ഗമയയിലെ ലീഡ് മെയിൽ സിങർ സാംസണാണ്.'

  'തിരുവനന്തപുരത്ത് പോയപ്പോൾ ഞാനും സാംസണും കൂടി എടുത്ത ഫൺ വീഡിയോയായിരുന്നു അത്. വാർത്തകൾ ഏതൊക്കെ രീതിയിലാണ് വളച്ചൊടിക്കപ്പെട്ട് വരുന്നതെന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല. വീഡിയോയ്ക്ക് നൽകുന്ന തലക്കെട്ടുകൾ കുറച്ച് വേദനിപ്പിക്കുന്നതാണ്.'

  'എനിക്ക് വിഷമമായത് വീഡിയോയിൽ എനിക്കൊപ്പം പ്രത്യക്ഷപ്പെട്ട സാമിന്റെ കാര്യം ഓർത്തിട്ടാണ്. അവൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല. കമന്റ്സ് വായിക്കാൻ പോലും കൊള്ളില്ല.' അമൃത സുരേഷ് വീഡിയോയിൽ വ്യക്തമാക്കി.

  ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാതെ വരുന്ന വാർത്തകളോട് മാത്രമല്ല തന്നേയും വീട്ടുകാരേയും അപമാനിക്കുന്ന കമന്റുകളോടും ഇതുപോലെ തന്നെ അമൃത മുമ്പ് പ്രതികരിച്ചിട്ടുണ്ട്.

  അമൃതയുടെ റിയാക്ഷൻ വീഡിയോ ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. വീ‍ഡിയോ കണ്ട അമൃതയ്ക്ക് മാത്രമല്ല തങ്ങൾക്കും അമൃത എവിടെയാണ് തരം താണതെന്ന് കണ്ടുപിടിക്കാനായില്ലെന്നാണ് ചിലർ കമന്റായി കുറിച്ചത്.

  Read more about: amrutha suresh
  English summary
  Singer Amritha Suresh Reacted To Misleading Headlines, Latest Reaction Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X