'എന്റെ കുഞ്ഞി കുറുമ്പിപ്പാറു!' ഗോപി സുന്ദറുമായുള്ള ചിത്രത്തിന് പിന്നാലെ അമൃത സുരേഷിന്റെ പുതിയ പോസ്റ്റ്

സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളികളെല്ലാം. ഇരുവരും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് അമൃതയും ഗോപി സുന്ദറും നേരിടുന്നത്.

അടുത്തിടെയായി ഇരുവരും ഒന്നിച്ചുള്ള പാട്ട് റെക്കോര്‍ഡിങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് നല്‍കിയ തലക്കെട്ടാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന്, കാലവും കാറ്റും പുതിയ വഴികളിലേക്ക്...' എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

അമൃതയുടെ വൈറല്‍ പോസ്റ്റ്

മൈന്‍ എന്ന കമന്റുമായി ചിത്രത്തിന് താഴെ ആദ്യമെത്തിയത് സഹോദരി അഭിരാമിയായിരുന്നു. ഒരുപാട് സന്തോഷം, വിശേഷദിനത്തില്‍ നിന്നോടൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു ബിഗ് ബോസ് താരം അപര്‍ണ മള്‍ബറി പറഞ്ഞത്.

ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പേരെടുത്ത അമൃത സുരേഷ് നടന്‍ ബാലയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് പ്രശസ്തയായത്. എന്നാല്‍ ഇരുവര്‍ക്കും മകള്‍ പിറന്ന് അധികം താമസിയാതെ വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു. അടുത്തിടെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

തിരക്കുള്ള ഗായിക

സംഗീതപരിപാടികളും കച്ചേരികളുമായി വളരെ തിരക്കുള്ള ഗായികയായി മാറിക്കഴിഞ്ഞു ഇപ്പോള്‍ അമൃത സുരേഷ്. മാത്രമല്ല, ബിഗ് ബോസ് സീസണ്‍ 2-ല്‍ മത്സരിക്കുകയും ചെയ്തിരുന്നു. സഹോദരി അഭിരാമിയും അമൃതയുടെ പാത പിന്തുടര്‍ന്ന് സംഗീതവഴിയില്‍ തന്നെയാണ്.

അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവും മലയാളികള്‍ക്ക് സുപരിചിതയാണ്. അമൃതയ്‌ക്കൊപ്പവും അമ്മൂമ്മയ്‌ക്കൊപ്പവും നിരവധി വീഡിയോകളില്‍ പാപ്പുവും ആരാധകരോട് സംസാരിക്കാറുണ്ട്.

എന്റെ കുഞ്ഞി കുറുമ്പിപ്പാറു

ഇപ്പോഴിതാ മകള്‍ അവന്തികയുടെ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് അമൃത. എന്റെ കുഞ്ഞി കുറുമ്പിപ്പാറു എന്നായിരുന്നു ചിത്രത്തിന് അമൃത നല്‍കിയ ക്യാപ്ഷന്‍. തൊട്ടുപിന്നാലെ സഹോദരി അഭിരാമി അതെന്റെയാണെന്ന് പറഞ്ഞ് കമന്റിട്ടപ്പോള്‍ അയ്യട മനമേ അത് നിന്റെയാണെന്നായിരുന്നു അമൃതയുടെ മറുപടി.

കുറിതൊട്ട് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പാപ്പുവിന്റെ ഫോട്ടോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. നിരവധി ആളുകളാണ് മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചും മംഗളങ്ങള്‍ നേര്‍ന്നും കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൗനം പാലിച്ച് അമൃതയും ഗോപിസുന്ദറും

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ മൗനം പാലിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. പഴയ അവരുടെ പഴയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിയ്ക്കുന്നത്. ഗോപിസുന്ദറും ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ബന്ധത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ തലപുകയ്ക്കുകയാണ്.

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X