For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്! പാപ്പുവിന്റെ ചിത്രവുമായി ഗായിക അമൃത സുരേഷ്, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. പാട്ടുകാരിയെന്നതിലുപരി അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്ന അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. നടന്‍ ബാലയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളും ട്രോളുകളും നിറയുകയാണ്.

  അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോള്‍ അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

  ഗോപിക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അമൃത വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പാപ്പുവും അമൃതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷവതിയായി അമ്മയോടൊപ്പം നടന്നുനീങ്ങുന്ന പാപ്പുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

  അവന്തികയും ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ്. അമ്മൂമ്മയുടെ ഒപ്പം യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പങ്കിട്ട് പാപ്പുവും ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയപ്പെട്ട നായ്ക്കുട്ടി ബഗീരയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ഒടുവില്‍ പാപ്പു എത്തിയത്.

  Also Read: 'ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന മാലാഖ'; വീട്ടിലെ പുതിയ വിശേഷത്തെക്കുറിച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി

  Also Read: 'ഇന്ത്യന്‍ റുപ്പിയും ഡയമണ്ട് നെക്ലേസും ഞാന്‍ സംഗീതം ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ'; ഗോപി സുന്ദര്‍

  ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അമൃത ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

  എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്‌റ്റോറിയാക്കിയിട്ടുണ്ട്.

  നിരവധി ആളുകളാണ് പാപ്പുവിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. സ്‌കൂള്‍ തുറന്നിട്ട് നാളിത്രയായല്ലോ, ഇതുവരേയും എവിടെയായിരുന്നു എന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. പാപ്പുവിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളുമുണ്ട്. എല്ലാ നന്മകളും നേരുന്നു മോളേ എന്ന കമന്റുമായി അമൃതയുടെ അച്ഛനും എത്തി. താങ്ക് യൂ അച്ഛാ എന്നായിരുന്നു അമൃത അച്ഛന് മറുപടി നല്‍കിയത്.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  Also Read: നയന്‍താരയ്ക്ക് മലയാള സിനിമയില്‍ ആരോടെങ്കിലും വാശിയുണ്ടോ? താരം അന്ന് നല്‍കിയ മറുപടി ഇതാണ്

  ഏഷ്യാനെറ്റില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ച ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയയാണ് ഗായികയാണ് അമൃത സുരേഷ്. ഷോയുടെ ടൈറ്റില്‍ വിന്നറായില്ലെങ്കിലും കഴിവുള്ള ഗായിക എന്ന നിലയില്‍ അന്ന് മുതല്‍ ആസ്വാദകര്‍ക്കിടയില്‍ അമൃതയുടെ പേര് നിറഞ്ഞുനിന്നിരുന്നു.

  നിരവധി സിനിമകളില്‍ പിന്നണി പാടാന്‍ അമൃതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജൂണ്‍, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലെ അമൃതയുടെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

  അമൃതയുടെ സഹോദരി അഭിരാമി സുരേഷും സംഗീതരംഗത്തുണ്ട്. ഇരുവരും ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്റ് രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്‍പ്പെടെ നിരവധി ഷോകള്‍ ഇവര്‍ ചെയ്തിട്ടുണ്ട്.

  2010-ലായിരുന്നു നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹം. ഈ ബന്ധത്തിലുള്ള മകളാണ് അവന്തിക എന്ന പാപ്പു.

  2015 മുതല്‍ വേര്‍പിരിഞ്ഞു താമസിച്ചിരുന്ന ഇരുവരും 2019-ലാണ് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. ബാലയും അമൃത സുരേഷും വിവാഹമോചിതരായ ശേഷം കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്കാണ്. ബാല അടുത്തിടെയാണ് പുനര്‍വിവാഹം ചെയ്തത്.

  Read more about: amrutha suresh bala gopi sundar
  English summary
  Singer Amritha Suressh shared a new social media post about her daughter Avanthika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X