'ഇതില്‍ കൂടുതല്‍ ഇനി എനിക്ക് എന്തുവേണം?'; പാപ്പുവിന്റെ സ്‌നേഹത്തില്‍ മനസ്സുനിറഞ്ഞ് അമൃത സുരേഷ്

മലയാളികളുടെ പ്രിയഗായികയാണ് അമൃത സുരേഷ്. പാട്ടുകാരിയെന്നതിലുപരി അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്ന അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.

നടന്‍ ബാലയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത ഇപ്പോള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളും ട്രോളുകളും നിറയുകയാണ്.

മകളെക്കുറിച്ച്

അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോള്‍ അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

ഗോപിക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അമൃത വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പാപ്പുവും അമൃതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷവതിയായി അമ്മയോടൊപ്പം നടന്നുനീങ്ങുന്ന പാപ്പുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

സുപരിചിത

അവന്തികയും ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ്. അമ്മയെപ്പോലെ പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ ആരാധകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ ഒപ്പം പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ കുട്ടിത്താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്.

പാപ്പുവും അമ്മൂമ്മയും ചേര്‍ന്നാണ് മിക്ക വീഡിയോകളും അവതരിപ്പിക്കാറുള്ളത്. ഏറ്റവുമൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കുട്ടി ബഗീരയ്‌ക്കൊപ്പമുള്ള വീഡിയോയാണ് പാപ്പു പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമ്മാനം

ഇപ്പോഴിതാ പാപ്പു അമ്മയ്ക്കായി നല്‍കിയ ഒരു കൊച്ചു സമ്മാനത്തിന്റെ ചിത്രം പങ്കുവെക്കുകയാണ് അമൃത സുരേഷ്. ലോകത്തിലെ ഏറ്റവും നല്ല അമ്മ തന്റെയാണെന്ന് പറയുകയാണ് അമൃതയുടെ മകള്‍ അവന്തിക. ഇതില്‍ കൂടുതല്‍ ഇനി എനിക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചാണ് മകളെഴുതിയ വാക്കുകള്‍ പങ്കുവെച്ച് അമൃത കുറിച്ചത്.

ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും ശക്തയായ വ്യക്തിയും മികച്ച ഗായികയും ദയയുള്ള സുന്ദരി ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നല്‍കിയ കാര്‍ഡില്‍ പാപ്പു കുറിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങളും

പാപ്പുവിന് അമ്മയോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുകയാണ് ഈ കുറിപ്പിലൂടെ. അമ്മയ്ക്ക് വളരെ പ്രത്യേകതകളുള്ള ഒരു സമ്മാനം നല്‍കിയ പാപ്പുവിന്റെ കുറിപ്പിനോട് ഇഷ്ടമറിയിച്ച് നിരവധി ആരാധകരും ആശംസകള്‍ അറിയിക്കുന്നു. വളരെ മനോഹരമായിട്ടുണ്ടെന്നും പാപ്പുവിന്റെ അമ്മയോടുള്ള സ്‌നേഹമാണ് ഈ കുറിപ്പില്‍ നിറയുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും ഇല്ലാതെയില്ല. മകളെക്കൊണ്ട് പറഞ്ഞപോലെ തന്നെ എഴുതിച്ചിട്ടുണ്ട് എന്നായിരുന്നു ഒരു കമന്റ്. ഇടയ്ക്ക് അച്ഛനേയും കൂടി ഓര്‍ക്കണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എങ്കിലും പാപ്പുവിനേയും അമ്മ അമൃതയേയും പ്രശംസിച്ചുകൊണ്ടാണ് കൂടുതല്‍ കമന്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്‌കൂളില്‍ പോകാന്‍

അടുത്തിടെ മകള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ വിശേഷവും അമൃത പങ്കുവെച്ചിരുന്നു. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന മകളുടെ ചിത്രത്തോടൊപ്പമാണ് അമൃത ഇക്കാര്യം ആരാധകരെ അറിയിച്ചത്.

എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെ യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെയാണ് പാപ്പു ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നത്. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്‌റ്റോറിയാക്കിയിരുന്നു.

ഗായിക

ഏഷ്യാനെറ്റില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ച ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ശ്രദ്ധേയയാണ് ഗായികയാണ് അമൃത സുരേഷ്. ഷോയുടെ ടൈറ്റില്‍ വിന്നറായില്ലെങ്കിലും കഴിവുള്ള ഗായിക എന്ന നിലയില്‍ അന്ന് മുതല്‍ ആസ്വാദകര്‍ക്കിടയില്‍ അമൃതയുടെ പേര് നിറഞ്ഞുനിന്നിരുന്നു.

നിരവധി സിനിമകളില്‍ പിന്നണി പാടാന്‍ അമൃതയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജൂണ്‍, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലെ അമൃതയുടെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
ബാലയുമായി പിരിഞ്ഞു

2010-ലാണ് നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു.

പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ബാല അടുത്തിടെ പുനര്‍വിവാഹം ചെയ്തിരുന്നു. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്.

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X