For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗോപി സുന്ദറിനൊപ്പം പട്ടായയിൽ അമൃത സുരേഷിന്റെ അവധി ആഘോഷം, ഇത്തവണ കമന്റ് ബോക്സ് ഓഫാക്കി താരങ്ങൾ!

  |

  അടുത്തിടെയാണ് ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. യാതൊരു സൂചനയും തരാതെയുള്ള പ്രഖ്യാപനമായിരുന്നതുകൊണ്ട് തന്നെ എല്ലാവരും ഇരുവരുടേയും പ്രഖ്യാപനത്തിൽ അമ്പരന്നു.

  ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വർഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകൾക്കുമൊപ്പമാണ് താമസം. ​ഗോപി സുന്ദർ‌ അമൃതയുമായി പ്രണയത്തിലാകും മുമ്പ് ​​ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.

  Also Read: ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  ശേഷമാണ് ഇരുവരും പിരിഞ്ഞത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത സുരേഷ് ബാലയെ വിവാഹ​ ചെയ്തിരുന്നു. ശേഷം മകൾ പിറന്നതോടെ ഇരുവരും വൈകാതെ വേർപിരിഞ്ഞു. ബാലയെ വിവാ​ഹം ചെയ്ത ശേഷം അമൃത സം​ഗീതം പൂർ‌ണ്ണമായും ഉപേക്ഷിച്ച രീതിയിലായിരുന്നു.

  പിന്നീട് ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷമാണ് അമൃത പാട്ടിന്റെ ലോകത്തേക്ക് തിരികെ എത്തിയത്. വിവാഹമോചനത്തിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് മ്യൂസിക്ക് ബാന്റ് തുടങ്ങി സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ടായിരുന്നു.

  Also Read: അച്ഛന്‍ മരിക്കുന്നത് എന്റെ രണ്ടാം വയസില്‍, ഡോക്ടര്‍ സുജാത എന്നെഴുതി വച്ചിരുന്നു, പക്ഷെ സംഭവിച്ചത്!

  ഇപ്പോൾ ​ഗോപി സുന്ദറും ഇരുവർക്കുമൊപ്പം സം​ഗീത പരിപാടികളുമായുണ്ട്. ഇപ്പോഴിത പട്ടായയിൽ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ​ഗോപി സുന്ദറും.

  പട്ടായ ഡയറീസ് എന്ന് തലകെട്ട് നൽകിയാണ് ഇരുവരും സോഷ്യൽമീഡിയയിൽ കപ്പിൾ‌ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

  ഫോട്ടോ പങ്കുവെച്ചപ്പോൾ കമന്റ് ബോക്സ് ഓൺ ആയിരുന്നു. പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്.

  ടീ ഷർട്ടും പൈജാമയുമായിരുന്നു ​ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടൻ നിരവധി പേർ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.

  Also Read: '2012ൽ മുതൽ 2017വരെ ഞങ്ങൾ വഴക്ക് കൂടിയിട്ടേയില്ല, അസുഖം വന്നശേഷം ശശിയേട്ടന് ഭയങ്കര സ്നേഹമായിരുന്നു; സീമ

  കമന്റുകൾ മോശമായി തുടങ്ങിയത് കൊണ്ടായിരിക്കാം ഇരുവരും കമന്റ് ബോക്സ് ഓഫാക്കാൻ തീരുമാനിച്ചത്. ​ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതോടെ യാത്രകളും പാട്ടും പരിപാടികളുമായി അമൃത ജീവിതം ആഘോഷമാക്കുകയാണ്. ഇരുവരും കഴിഞ്ഞ ദിവസം വരെ വിദേശത്ത് മ്യൂസിക്ക് പരിപാടികളുമായി തിരക്കിലായിരുന്നു.

  അടുത്തിടെ ​ഗോപി സുന്ദറിനൊപ്പമുള്ള ആദ്യത്തെ ഓണ വിശേഷങ്ങൾ പങ്കുവെച്ച് അമൃത എത്തിയിരുന്നു. അമൃതയുടെ സഹോദരി അഭിരാമിയും ​ഗോപി സുന്ദറിനെ കുറിച്ച് വാചാലയായിരുന്നു. തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ എന്നാണ് അഭിരാമി പറയുന്നത്.

  പ്രൊഫഷണൽ ലൈഫിൽ തന്റെ ​ഗുരുവാണെന്നും ​ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി പറഞ്ഞിട്ടുണ്ട്. താൻ ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ തന്നെ മകൾ പാപ്പുവിനോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും ശേഷം അവൾക്കും സമ്മതമായത് കൊണ്ടാണ് ​ഗോപി സുന്ദറിനൊപ്പം ജീവിക്കാമെന്ന് തീരുമാനിച്ചതെന്നും അമൃത സുരേഷ് പറഞ്ഞിട്ടുണ്ട്.

  അടുത്തിടെ ​ഗോപി സുന്ദറിനൊപ്പം കഴുത്തിൽ ഹാരമണിഞ്ഞ് പഴനി ക്ഷേത്രത്തിൽ നിൽക്കുന്ന അമൃതയുടെ ഫോട്ടോ വൈറലായിരുന്നു. അതിന് ശേഷം ഹസ്ബെന്റ് എന്നാണ് ​ഗോപി സുന്ദറിനെ അമൃത വിശേഷിപ്പിക്കാറുള്ളത്. അതേസമയം വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ ​ഗോപി സുന്ദറിന് മുതിർന്ന രണ്ട് ആൺമക്കളുണ്ട്.

  പ്രിയയെന്നാണ് ​ഗോപി സുന്ദറിന്റെ ആദ്യത്തെ ഭാര്യയുടെ പേര്. ഇപ്പോഴും താരത്തിന്റെ ആദ്യ ഭാര്യ പ്രിയയുടെ സോഷ്യൽമീഡിയകളിൽ പേരിനൊപ്പം ​ഗോപി സുന്ദറെന്നും കാണാം. മുമ്പ് അഭയ ഹിരൺമയിയുമായി ലിവിങിലായിരുന്നപ്പോൾ പ്രിയ ആരോപണങ്ങളുമായി ​ഗോപിക്കെതിരെ രം​ഗത്തെത്തിയിരുന്നു.

  Read more about: gopi sundar
  English summary
  singer amrutha suresh and gopi sundar's Pattaya tour latest photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X