ഈ വ്യക്തി സാധാരണ സുഹൃത്തിനെ പോലെയല്ലെന്ന് അവള്‍ മനസിലാക്കണം! പങ്കാളിയെ കുറിച്ച് അമൃത പറഞ്ഞ വീഡിയോ

ഗായിക അമൃത സുരേഷിന്റെ പിന്നാലെയാണ് വിമര്‍ശകരെല്ലാം. ഒരു വശത്ത് ആദ്യ ഭര്‍ത്താവും നടനുമായ ബാല ഉന്നയിക്കുന്ന ആരോപണങ്ങള്‍. മറുവശത്ത് അമൃതയുടെ രണ്ടാമത്തെ റിലേഷനെ പറ്റി അറിയാനുള്ള ആകാംഷകളും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങളും വിവാദങ്ങളിലുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് ഗായിക.

ഇതിനിടയില്‍ അമൃതയുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ കൂടി വൈറലാവുകയാണ്. താന്‍ രണ്ടാമതൊരു റിലേഷനിലേക്ക് കടക്കുന്നതിനെ പറ്റി മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയോട് പറഞ്ഞതിനെ കുറിച്ചൊക്കെയാണ് അഭിമുഖത്തില്‍ അമൃത വെളിപ്പെടുത്തിയത്. ഒപ്പം വേറെയും ചില കാര്യങ്ങള്‍ ഗായിക സൂചിപ്പിച്ചിരുന്നു. വിശദമായി വായിക്കാം...

amruthagopi-

ഈസിയായിട്ട് തിരഞ്ഞെടുക്കാന്‍ പറ്റുന്ന സ്റ്റെപ്പുകളൊന്നുമല്ല ഇതുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്നാണ് അമൃത പറയുന്നത്. അതുകൊണ്ട് വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോള്‍ എന്റെ ചിന്തകളെ വളരെ പ്രാക്ടിക്കലായി കാണുന്ന ഒരാളെയാണ് എനിക്ക് പാര്‍ട്ണറായി കിട്ടിയിരിക്കുന്നത്. മുന്‍പൊക്കെ എന്ത് കാര്യം ചെയ്താലും മനസില്‍ നെഗറ്റീവായിട്ടാണ് തോന്നുക.

എന്നാല്‍ ഇപ്പോള്‍ എനിക്ക് പാര്‍ട്ണറായി വന്നിട്ടുള്ള ആള്‍ എന്റെ ചിന്തകളെ പ്രാക്ടിക്കലി സ്‌ട്രോങ്ങ് ആയിട്ട് ജീവിച്ചു കാണിക്കുന്ന ഒരാളാണ്. അതുകൊണ്ട് ഞാന്‍ കൂടുതല്‍ കംഫര്‍ട്ടാണെന്നും അമൃത പറയുന്നു. എന്തെങ്കിലും ഒരു കാര്യത്തില്‍ ഡിസിഷന്‍ എടുക്കും മുന്‍പ് ഞാന്‍ എന്താ ചെയ്യണ്ടതെന്ന് ചോദിച്ചാല്‍, നീ എന്തിനാണ് പേടിക്കുന്നത് അതുമായിട്ട് മുന്നോട്ട് പോകാനാണ് പുള്ളി പറയാറുള്ളത്.

ഇപ്പോള്‍ ഓരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇന്ന് നമുക്ക് എന്താ സംഭവിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ നോക്കാമെന്നാണ് പറയാറുള്ളത്. പലപ്പോഴും ഒരു പ്രോപ്പര്‍ട്ടി ആയിട്ടാണ് പലരും ഞങ്ങളെ യുസ് ചെയ്യുന്നത്. ഞങ്ങള്‍ പോലും അറിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വരാറുള്ളതെന്നും അമൃത പറയുന്നു.

ഞാന്‍ ആരില്‍ നിന്നും ഒന്നും പിടിച്ച് വാങ്ങുന്ന ആളല്ല ഞാന്‍. ആരെയും ഇംപ്രസ് ചെയ്യാന്‍ വേണ്ടി ഞാനൊന്നും ചെയ്യാറുമില്ല. ഒഴുക്കിന് അനുസരിച്ചാണ് പോവാറുള്ളതെന്ന് ഗോപി പറയുന്നു. മാത്രമല്ല ഗോപി സുന്ദറും മകളും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അമൃത സംസാരിച്ചിരുന്നു. അദ്ദേഹത്തെ വീട്ടില്‍ എല്ലാവരും അങ്കൂട്ടനെന്നാണ് വിളിക്കുന്നത്. പാപ്പു അതിനെ അങ്കോണ്ട എന്നാക്കിയാണ് വിളിക്കുന്നത്.

താന്‍ വഴക്ക് പറഞ്ഞപ്പോള്‍ അങ്കോണ്ടയോട് പറഞ്ഞ് കൊടുക്കുമെന്ന് പറഞ്ഞ അവളിപ്പോള്‍ ഗോപിയുടെ ഭാഗത്താണെന്ന് അമൃത പറയുന്നു. അമൃതയുടെ മകളും ഞാനും നല്ല ഫ്രണ്ട്‌ലിയാണ്. അതിന് വേണ്ടിയായി ഒന്നും ചെയ്തിട്ടില്ല. എല്ലാം നാച്ചൂറലായിട്ട് വന്നതാണ്. മോള്‍ക്കും മോളുടേതായ രീതികളുണ്ട്. അതിലൂടെയാണ് അവളെന്നെയും സ്വീകരിച്ചത്.

amruthagopi-

ഞങ്ങള്‍ ഇഷ്ടത്തിലായി പിന്നീട് പാപ്പുവിനെ വിളിച്ച് ഇന്റര്‍വ്യൂ ചെയ്യുന്ന തരത്തിലൊന്നും ആയിരുന്നില്ല. നാച്ചൂറലി സംഭവിച്ചതാണ്. ദിനചര്യകളുടെ ഭാഗമായിട്ടാണ് ഓരോ കാര്യങ്ങളും വന്നത്. അതിലൂടെ അങ്ങനെയങ്ങ് പോയെന്ന് പറയാം. പാപ്പു കുട്ടിയായത് കൊണ്ടും പുതിയൊരാളെ സ്വീകരിക്കേണ്ടത് കൊണ്ടും കുറച്ച് സമയം കൊടുത്തിരുന്നു.

ഈ വ്യക്തി നോര്‍മലി എന്റെ ജീവിതത്തിലുള്ള വ്യക്തിയല്ലെന്ന് അവളും മനസിലാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയുള്ള ഒരു ഹിന്റ് ആയിട്ടാണ് മമ്മിയ്‌ക്കൊരു ലവ് ഉണ്ടെന്ന് അവളോട് പറഞ്ഞത്. പാപ്പുവും അതില്‍ ഹാപ്പിയായിരുന്നു എന്നും അമൃത പറയുന്നു. അമൃതയും ഗോപി സുന്ദറും അവരുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ഈ വീഡിയോയാണ് വീണ്ടും വൈറലായത്.

ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'അമൃത പാവം. അമിത ആത്മവിശ്വാസം ആയിരുന്നു. എല്ലാം വളരെ വേഗം പ്രാക്ടിക്കലായി, അതുകൊണ്ട് തന്നെ അണ്ണന്‍ വേറെ പ്രാക്ടിക്കലുമായിട്ട് പോയി. ഇനിയും എത്ര എത്ര പ്രാക്ടീക്കലുകള്‍ ഉണ്ടാവും. ഇങ്ങനെയാണെങ്കില്‍ ഒരു ലാബ് തുറന്നൂടെ, ഗോപീ സുന്ദറും ജീവിക്കുന്നു നമ്മളും ജീവിക്കുന്നു, എന്നിട്ടിപ്പോ എന്തായി നിങ്ങളുടെ കണ്ടന്റ് ക്രിയേഷന്‍' എന്നിങ്ങനെയാണ് താരങ്ങളെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X