For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയുടെ പിറന്നാളിന് പിന്നാലെ വീട്ടിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തിയ വീഡിയോ വൈറലാകുന്നു

  |

  ഇന്ന് മലയാളികൾക്ക് സുപരിചിതരായ താരജോഡികളാണ് അമൃത സുരേഷും ഗോപി സുന്ദറും. മ്യൂസിക്ക് റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ താരമാണ് അമൃത സുരേഷ്. സംഗീതാസ്വാദകർക്ക് നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സോഷ്യൽ മീഡിയ അറിഞ്ഞത്. പിന്നാലെ സദാചാരവാദികളെല്ലാം ഇവർക്കെതിരെ വിമർശനങ്ങളുമായി രംഗത്ത് വന്നു.

  ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലുടൻ വിമർശനങ്ങളുടെ പെരുമഴയാണ്. പല കാരണങ്ങളാണ് സദാചാരവാദികൾ ഉന്നയിക്കുന്നത്. പക്ഷെ ഇവരുടെ വിമർശനങ്ങൾക്കൊന്നും ചെവികൊടുക്കാതെ തങ്ങളുടെ ജീവിതം ഓരോ നിമിഷവും സന്തോഷമാക്കുകയാണ് അമൃതയും ഗോപി സുന്ദറും.

  കഴിഞ്ഞ കാല ജീവിതങ്ങൾ എല്ലാം മറന്ന്, സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങളെ തള്ളിമാറ്റി അമൃതയും ഗോപി സുന്ദറും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്ക് വേണ്ടി ചെലവഴിക്കുകയാണ്. അതിനിടയിൽ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

  ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങളുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥി' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിയ്ക്കുന്ന അടിക്കുറിപ്പ്. വീട്ടിലെ ബാൽക്കെണിയിൽ വന്ന പ്രാവിനെ പരിചയപ്പെടുത്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഗോപി സുന്ദറിനെയും ടാഗ് ചെയ്തിട്ടുണ്ട്.

  Also Read: അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  അമൃത സുരേഷും ഗോപി സുന്ദറും സമൂഹ മാധ്യമങ്ങളിൽ എന്ത് പങ്കുവച്ചാലും അത് വാർത്തയാണ്. അവരുടെ പോസ്റ്റിന് വേണ്ടി കാത്തിരുന്ന് വിമർശിക്കുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാൽ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കാറുമുണ്ട്.

  കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ ജന്മദിനം. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള ആദ്യത്തെ ജന്മദിനം ഇരുവരും ആഘോഷമാക്കി. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിന ആഘോഷമായിരുന്നു ഇത് എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

  Also Read: റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  പുതിയ ജീവിത പങ്കാളിയായ ​ഗോപി സുന്ദറിനൊപ്പമായിരുന്നു അമൃതയുടെ പിറന്നാൾ ആഘോഷമാക്കിയത്. സർപ്രൈസ് പാർട്ടി അമൃതയ്ക്കായി ​ഗോപി സുന്ദർ ഒരുക്കിയത് സഹോദരി അഭിരാമിയുടെ സഹായത്തോടെയായിരുന്നു. അർധരാത്രിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോയും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ​

  ഗംഭീര പിറന്നാൾ ആഘോഷം തനിക്ക് വേണ്ടി ഒരുക്കിയ ഭർത്താവിന് നന്ദി പറഞ്ഞ് അമൃത എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഓ... ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.' എന്നാണ് അമൃത പറഞ്ഞത്.

  Read Also: കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  അടുത്തിടെ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള അമൃതയുടെ തുറന്നുപറച്ചിലും സ്വീകാര്യത നേടിയിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിനെക്കുറിച്ച് അമൃത മനസ്സ് തുറന്ന് പറഞ്ഞത്. 'എന്റെ ജീവിതത്തെക്കുറിച്ചോ, ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോ എവിടെയും ഞാൻ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല, എന്നിട്ടും ആളുകൾ പല തരത്തിലുള്ള കഥകളാണ് മെനഞ്ഞ് ഉണ്ടാക്കുന്നത്.

  തിരിച്ച് പ്രതികരിക്കാത്തത് കൊണ്ട് അവരത് തുടരുന്നു. എന്നെക്കുറിച്ച് വല്ലതും പറഞ്ഞ് സന്തോഷം കണ്ടെത്തുന്നുണ്ടെങ്കിൽ അത് തുടരട്ടെ. ഇപ്പോഴത്തെ ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ട്', അമൃത വ്യക്തമാക്കി.

  Read more about: amrutha suresh
  English summary
  Singer Amrutha Suresh Introducing new Visitor On their house Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X