'ഇത് വേറെ ലെവൽ...'; അഭിനയത്തിലും പരീക്ഷണം നടത്താൻ അമൃത, കൂടെയുള്ള ആളെ കണ്ട് അമ്പരന്ന് ആരാധകർ!

​ഗായികയും സം​ഗീത സംവിധായികയുമായ അമൃതയ്ക്ക് നിരവധി ആരാധകരുണ്ട്. ഐഡിയ സ്റ്റാർ സിങറിലൂടെ ശ്രദ്ധനേടിയ താരം ഇതുവരെ നിരവധി സിനിമകളിൽ പിന്നണി പാടുകയും സം​ഗീത സംവിധാനം നിർവഹിക്കുകയും ഷോകൾ നടത്തുകയും കവർ സോങുകൾ തന്റെ ബാന്റിനൊപ്പം ചേർന്ന് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം ഒരു പുതിയ പരീക്ഷണത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

നൃത്തത്തിലും സം​ഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരം അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. തിയേറ്റർ അഥവാ നാടകത്തിന്റെ അനന്ത സാധ്യതകളെ വിശകലനം ചെയ്യുന്ന തയാറെടുപ്പിലാണ് അമൃത.

അതിനായി ആദിശക്തി തിയേറ്റർ എന്ന സംഘടനയുടെ ഒപ്പം ചിലവിട്ട ദിവസങ്ങളിലെ ചില നിമിഷങ്ങളുടെ ചിത്രങ്ങളാണ് അമൃത പങ്കിട്ടത്. നിരവധി ​ഗ്രൂപ്പ് സെൽഫികൾ പങ്കിട്ടപ്പോൾ അതിലുണ്ടായിരുന്ന ഒരാളെ കണ്ട് ആരാധകർ ഞെട്ടി.

Amrutha Suresh

തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനിയായിരുന്നു അത്. നാ​ഗചൈതന്യയ്ക്കൊപ്പമുള്ള നിരവധി സെൽഫികളും ​ഗ്രൂപ്പ് ഫോട്ടോകളും അമൃത പങ്കിട്ടിട്ടുണ്ട്. നാഗ ചൈതന്യയും അമൃത പങ്കെടുത്ത വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നു. മനസിനും ശരീരത്തിനും ഏറെ ഊർജം പകരുന്നവയാണ് തിയേറ്റർ വർക്ഷോപ്പുകൾ. കേരളത്തിന് അകത്തും പുറത്തും ഇതിന് നല്ല പ്രചാരമുണ്ട്.

ജയറാമിന്റെ മകൾ മാളവിക ഇടയ്ക്ക് ഇത്തരത്തിൽ വർക്ക്ഷോപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. അമൃതയുടെ പുതിയ വിശേഷം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

നാ​ഗചൈതന്യ എങ്ങനെ അവിടെ എത്തി എന്നതായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അമൃതയുടെ ശ്രമത്തേയും നിരവ​ധി പേർ അഭിനന്ദിച്ചു. സ്വന്തം മ്യൂസിക്ക് വീഡിയോകളിൽ ന‍ൃത്തം ചെയ്യാറുണ്ട് അമൃത. റിയാലിറ്റി ഷോകളിലൂടെയാണ് പിന്നണി ​ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാൻ കഴിയും.

അതേസമയം ​ഗോപി സുന്ദർ എവിടെ എന്ന ചോദ്യമാണ് മറ്റ് ചിലർ ചോ​ദിക്കുന്നത്. എവിടെ പോയാലും ഒരുമിച്ച് പോകാൻ ശ്രമിക്കാറുള്ള ഇരുവർക്കും ഇടയിൽ അകൽച്ച വന്നതായി അനുഭവപ്പെടുന്നുവെന്നും ആരാധകർ‌ കുറിച്ചു. അമൃതയുടെ പിറന്നാൾ ദിനത്തിൽ ​ഗോപി സുന്ദർ ആശംസകൾ നേർന്നില്ലെന്നതും ആരാധകർക്കിടയിൽ ചർച്ചയായി.

Amrutha Suresh

മകൾക്കൊപ്പം മാത്രം കേക്ക് മുറിച്ചായിരുന്നു അമൃതയുടെ പിറന്നാൾ ആഘോഷം. അടുത്തിടെ കാനഡ ട്രിപ്പ് കഴിഞ്ഞ് വന്നശേഷമാണ് അമൃത-​ഗോപി സുന്ദർ എന്നിവർക്കിടയിൽ അകൽച്ച വന്നതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. കഴിഞ്ഞ കുറച്ച് നാളുകളായി ​ഗോപി സുന്ദറുമായി ബന്ധപ്പെട്ട കമന്റുകളാണ് അമൃതയുടെ സോഷ്യൽമീഡിയ മുഴുവൻ.

പക്ഷെ ഒന്നിനോടും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ ചേച്ചി എപ്പോഴും കരുത്തയായി മുന്നേറുന്ന വ്യക്തിയാണ് എന്നാണ് അഭിരാമി സുരേഷ് ചേച്ചിയെ കുറിച്ചുള്ള പോസ്റ്റിൽ കഴിഞ്ഞ ദിവസം പരാമർശിച്ചത്. എന്റെ ജീവൻ എന്ന് പറഞ്ഞാണ് അമൃത സുരേഷ് അഭിരാമിയുടെ പോസ്റ്റിന് പ്രതികരിച്ചത്.

ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന സെലിബ്രിറ്റിയാണ് അമൃത സുരേഷ്. ബി​ഗ് ബോസിൽ പങ്കെടുത്തപ്പോൾ ലഭിച്ച സുഹൃത്ത് സിജോ മാത്യുവിനൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കിട്ടപ്പോഴും വളരെ മോശം പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും അമൃതയ്ക്ക് ലഭിച്ചത്. ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കിടുമ്പോഴാണ് അമൃതയ്ക്ക് സൈബർ ആക്രമണം വർധിക്കുന്നത്.

നടൻ ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം പത്ത് വർഷത്തോളമായി അമൃത സിം​ഗിൾ മദറാണ്. ഒരു വർഷം മുമ്പാണ് ​ഗോപി സുന്ദറുമായുള്ള പ്രണയം അമൃത പരസ്യമാക്കിയത്. ​ഗോപി സുന്ദറുമായി പ്രണയത്തിലായി എന്നതിന്റെ പേരിലാണ് അമൃതയ്ക്ക് വിമർശനം കേൾക്കേണ്ടി വരുന്നത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X